വധു is a ദേവത 45 [Doli] 659

ശ്രീ : ആഹ് 😃

അമ്മ : ഡാ കള്ളാ എവടെ നോക്കട്ടെ

സൂര്യ : അയ്യേ വരണ്ടായിരുന്നു കോപ്പ് 😁😣

പപ്പ : ഓ പിന്നെ നന്നായി മോനെ very good ആഹ് പിന്നെ നല്ല പോലെ നോക്കണം കേട്ടോ എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്കണം… വേണേ ഞാൻ tips പറഞ്ഞ് തരാ

സൂര്യ : അയ്യോ വേണ്ട അങ്കിളിനെ പോലെ നോക്കിയാ എന്റെ തലയില് ഇവള് കാല് വക്കും

അമ്മ : ചുമ്മ അല്ലല്ലോ ഒരു precious ഗിഫ്റ്റ് നിനക്ക് തരുന്നില്ലേ അത് തന്നെ…അപ്പൊ കൊറച്ച് ചവിട്ട് കൊള്ള്…

ഒറങ്ങിക്കെടന്ന വീട്ടിൽ അവർക്ക് ചെറിയ ഒരു സന്തോഷം ആയിരുന്നു ആ വാർത്ത…

ആന്റി, ആന്റി സങ്കടപ്പെടരുത്… ഒരിക്കലും നിങ്ങടെ കണ്ണീര് കാണാൻ വേണ്ടി ആവില്ല അനിയങ്കുട്ടൻ പോയത്… അവന് അത്രക്ക് പറ്റാത്ത കൊണ്ടാ അവനും ഒരു മനുഷ്യൻ അല്ലെ ആന്റി…

എറങ്ങാൻ നെരം ശ്രീ അമ്മടെ കൈ പിടിച്ച് പറഞ്ഞു

അമ്മ : 😊

ശ്രീ : ആന്റി നോക്കിക്കോ അവൻ ഒരു ദിവസം ആന്റി എണീക്കുമ്പോ അടുത്ത് കെടക്കുന്നുണ്ടാവും…

അമ്മ : മോൾടെ വായില് പഞ്ചസ്സാര തന്നെ ഇട്ട് തരണം… 😊 സന്തോഷം ആയി കുട്ടാ ചെല്ല്… കൊറച്ച് ദിവസം ഇവടെ വന്ന് നിക്ക് ട്ടോ

ശ്രീ : ഒറപ്പായും ആദ്യം വീട്ടി പോയി കാര്യം പറയട്ടെ… പിന്നെ കൊറച്ച് ദിവസം ആന്റിടെ സൂപ്പർ ഫുഡ് ഒക്കെ കഴിച്ച് ഇരിക്കാ 🤣

അമ്മ : പിന്നല്ല പോയിട്ട് വാ… ഡാ നോക്കി കൊണ്ട് പോണം പിന്നെ നിന്റെ ആ പീരങ്കി വണ്ടി കൊച്ചിന്റെ അടുത്ത് പോലും കൊണ്ട് പോയേക്കരുത് കേട്ടോ

സൂര്യ : ആന്റി ഞാൻ വഴി ആണ് നിങ്ങക്ക് ഇവളെ പരിചയം 😨

അമ്മ : അത് കൊണ്ട്

സൂര്യ : അല്ല പറഞ്ഞെന്ന് മാത്രം

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *