ശ്രീലത ആന്റി അച്ചുന്റെ അമ്മ ആണ്
ശ്രീലത ആന്റി : കൃഷ്ണ
അമ്മ : ആ ചേച്ചി
ശ്രീലത ആന്റി : എത്ര ആയി കണ്ടിട്ട്
അമ്മ : അല്ല ചേച്ചി ഇവടെ ആണോ ഇപ്പൊ
ശ്രീലത ആന്റി : അതേ ഡോ അമ്മക്ക് വൈയ്യ
അമ്മ : ആണോ… ഉം
ശ്രീലത ആന്റി : എന്താണ് ഒരു വാട്ടം സുഖം ഇല്ലേ
അമ്മ : ഒന്നൂല്ലാ
ശ്രീലത ആന്റി : അച്ചു പറഞ്ഞു സാരൂല്ല ഡീ എനിക്ക് മനസ്സിലാവും ഒന്നൂല്ലെങ്കിലും ഒരു ജോലി കിട്ടി പോയതല്ലേ സാരൂല്ല
അമ്മ : ഉം
അമ്മു :
ശ്രീലത ആന്റി : വാ വീട്ടിലേക്ക്
അമ്മ : വരാം ചേച്ചി
ശ്രീലത ആന്റി : പിന്നെ കൊച്ച് വിളിക്കുമ്പോ ഒരു thanks പറഞ്ഞേക്ക് എന്തിനാ ചോദിച്ചാ അച്ചു തിരിച്ച് പോവാൻ ഒള്ള പ്ലാൻ വേണ്ടന്ന് വച്ച് ഇവടെ കൂടിയതിന് … അമ്മേ ഇവടെ ഇന്ദ്രു നന്ദൻ ഒക്കെ ഇണ്ട് അതോണ്ട് ഞാൻ ഇനി എങ്ങോട്ടും ഇല്ല എന്ന് വന്ന് പറഞ്ഞു അന്ന്…
അമ്മ പൊട്ടാറായ പോലെ ആയി…
ശ്രീലത ആന്റി : ദേ ഏട്ടൻ വിളിക്കുന്നു ചെല്ല്
അമ്മ : ശെരി ചേച്ചി
അമ്മ കലങ്ങിയ കണ്ണ് തൊടച്ച് മുന്നോട്ട് പോയി…
ചെറിയച്ഛനോട് യാത്ര പറഞ്ഞ് അവര് എറങ്ങി
പപ്പ : സജു ശെരി ഡാ
ചെറിയച്ഛൻ : ശെരി ഏട്ടാ… ഡിസംബർ അവസാനം അല്ലെ ജനുവരി ആവുബോ ഉത്സവം ആവും തിയതി നോക്കീട്ട് ഞാൻ വിളിക്കാ
പപ്പ : ശെരി ഡാ
അമ്മ അവസാനം ആയി ഒന്നൂടെ ചുറ്റും നോക്കി
പപ്പ : കൃഷ്ണ വാടോ
അമ്മ : ആഹ്
കൊറച്ച് നെരം കഴിഞ്ഞതും മഹി ആന്റി അമ്മടെ നേരെ നോക്കി
അമ്മ :
മഹി ആന്റി : നീ എന്താ ഡീ ഇങ്ങനെ ഇരിക്കുന്നെ മതി
അമ്മ : ഞാനെ കാലത്ത് പെട്ടെന്ന് ഒരുങ്ങി എറങ്ങിയത് എനിക്ക് ഒരു ചെറിയ പ്രേതീക്ഷ തോന്നി കണ്ണൻ നമ്മള് വരുമ്പോ അവടെ കാണും കതകിന്റെ പിന്നില് നിന്നിട്ട് ഞെട്ടിക്കും എന്തൊക്കെ ആഗ്രഹിച്ചു ഡീ
Done
Thank You, Submit cheytho release aayittillallo site il