അമ്മ : ഹലൊ… ഹലോ കണ്ണാ listen ഹലോ
മര്യാദക്ക് നാളെ വന്നോ – അമ്മ ഫോണിലേക്ക് നോക്കി അലറി പറഞ്ഞു
പപ്പ : രണ്ട് കൊല്ലം… രണ്ട് കൊല്ലം….
എല്ലാരും പപ്പേ നോക്കി
പപ്പ : ഈ രണ്ട് കൊല്ലത്തി ഞാൻ ചത്താ അവനെ കാണിക്കരുത് കേട്ടല്ലോ പ്ലീസ് കാണിക്കരുത്…
പപ്പ മൊഖം വീർപ്പിച്ച് പറഞ്ഞു…
അമ്മു അടുക്കള വിട്ട് ഓടി പോയി റൂമില് കേറി ബെഡിലേക്ക് നോക്കി
ദേഷ്യം സങ്കടം രണ്ടും കലർന്ന നോട്ടം
ചതിച്ചല്ലെ എന്നെ ചതിച്ചല്ലെ ഡാ പട്ടി
അമ്മു പല്ല് കടിച്ച് ആ തലേണ ബൊമ്മേ തൂക്കി എടുത്ത് തറയില് വലിച്ചെറിഞ്ഞു…
കട്ടിലിൽ ഇരുന്ന് തേങ്ങി കരഞ്ഞു
രണ്ട് മിനിറ്റ് കഴിഞ്ഞതും അവളതിനെ മെല്ലെ നോക്കി
അവൾക്ക് അതിന്റെ കെടത്തം കണ്ട് സങ്കടം തോന്നി…
അമ്മു : സോറി സോറി…
അമ്മു കരഞ്ഞോണ്ട് ഓടി പോയി അതിനെ കൈയ്യിൽ എടുത്തു…പൊടി തട്ടി…
അമ്മു : ഒന്ന് വന്നൂടെ ഞാൻ പൊന്ന് പോലെ നോക്കാ എനിക്ക് വേണ്ടി വന്നൂടെ… വന്നൂടെ വന്നൂടെ
അമ്മു അതിനെ ആഞ്ഞാഞ്ഞ് തല്ലി…അമർത്തി കെട്ടിപ്പിടിച്ചു….
.
.
ദിവസങ്ങൾ കടന്ന് പോയി
എല്ലാരും അതിനോട് പൊരുത്തപ്പെട്ട് തൊടങ്ങി എന്ന് വേണേ പറയാ…
ആകെ ഉള്ള ആശ്വാസം ഇപ്പോ കാലത്തും വൈകീട്ടും ഒള്ള ഫോൺ വിളി മാത്രം…
ഒരാഴ്ച കഴിഞ്ഞുള്ള ആ ദിവസം…
ഓഫിസ് വിട്ട് വരുമ്പോ പപ്പ അമ്മ ഗാർഡനിൽ നിന്ന് ഉള്ളിലേക്ക് കേറി പോയി
പപ്പ : എന്താണ് എന്തോ ഒണ്ടല്ലോ
അങ്കിൾ : പന്തി അല്ല പിന്നെ വന്നാലോ
പപ്പ : ഓ പിന്നെ… വാടോ
അമ്മ ഉള്ളിൽ ഊഞ്ഞാലിൽ കേറി ഇരുന്ന് നോക്കി പപ്പ കേറി അടുത്തേക്ക് പോയി…
Done
Thank You, Submit cheytho release aayittillallo site il