വധു is a ദേവത 45 [Doli] 663

അമ്മ ആന്റിടെ പൊറം തടവിക്കൊണ്ട് പറഞ്ഞു…

: ഒക്കെ നമ്മക്ക് ശെരി ആക്കാ…പിന്നെ കുട്ടു വന്നാ

കുട്ടു : ഹലോ ചേട്ടാ

: ആഹ് അനിയാ സുഖം അല്ലെ ടാ അനിയാ നിനക്ക്

കുട്ടു : അതേ എന്റെ കല്യാണം ആവും മുന്നേ വരണേ

അമ്മ : 😃

: ഓ വരാ നിന്റെ ചേച്ചിടെ കല്യാണം കഴിയട്ടെ എന്നിട്ട് ഞാൻ വരാ…

കുട്ടു : ചേട്ടാ അവള് ഓരോ മണ്ടത്തരം പറഞ്ഞത് കേട്ടിട്ട് ചേട്ടൻ ഇങ്ങനെ അയ്യേ…

അമ്മ അമ്മൂനെ ഒന്ന് നോക്കി

അവള് കടിച്ച് പിടിച്ച് കേട്ടോണ്ട് ഇരിക്കാ

അമ്മ : അതേ മതി നീ വച്ചോ അമ്മ കൊറച്ച് കഴിഞ്ഞ് വിളിക്കാ

: ശെരി ശെരി… പിന്നെ അടി വേണ്ട കേട്ടല്ലോ രണ്ടാളും കെട്ടിപ്പിടിച്ച് ഒരു selfie അയച്ചേക്ക് good night…

അമ്മ : ഉം love you

: love you too…

ഏയ്‌ അമ്മു കുട്ടാ വേണ്ട ഫോൺ കട്ടാക്കി അമ്മ പറഞ്ഞു

അമ്മു : എനിക്ക് അറിയാ ആന്റി ഞാൻ കേൾക്കുന്നത് അറിഞ്ഞിട്ടാ എന്നെ ഒന്ന് ചൊറിയാൻ 🥹

അമ്മ : അത്ര തന്നെ

അമ്മു : എന്നാലും എന്നെ അത് പറഞ്ഞ് കുത്താൻ അവന് തോന്നീല്ലെ തോന്നീല്ലെ ടീച്ചറെ

അമ്മു തേങ്ങി തേങ്ങി പൊട്ടി കരഞ്ഞു…

അമ്മ എണീറ്റ് അവൾടെ അടുത്ത് പോയി ഇരുന്നു

ആന്റി : കരയട്ടെ ഡീ അങ്ങനെ എങ്കിലും പാപം കൊറയട്ടെ

അമ്മു : 😡 അമ്മക്ക് എന്താമ്മാ

അമ്മ ഒരു സെക്കന്റ്‌ അലറി വീണ്ടും കരയാൻ തൊടങ്ങി

ആന്റി : നീ ഇനിയും അവനെ ദ്രോഹിക്കും അതിനാ ഈ കരച്ചില് 😏

കുട്ടു : അമ്മ ഒന്ന് ചുമ്മാ ഇരിമ്മാ പാവം അവള്

ആന്റി : എനിക്ക് ദണ്ണം ഇണ്ട് ടാ എന്റെ കൊച്ച് ഞാൻ പറഞ്ഞ ഒറ്റ വാക്ക് കൊണ്ടാ ഈ മാരണത്തിനെ എടുത്ത് തലയില് വച്ചത്

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *