വധു is a ദേവത 45 [Doli] 659

അമ്മ : മഹി 😡കൂടുന്നുണ്ട് നിനക്ക്

ആന്റി : എനിക്ക് സങ്കടം ഇണ്ട് ഡീ മര്യാദക്ക് ഒറങ്ങീട്ട് മാസം ഒന്നായി അറിയോ രാത്രി ഒറങ്ങാൻ കെടക്കുമ്പോ അപ്പൊ തോന്നും കൊച്ച് കഴിച്ച് കാണോ അവന് സുഖം ആണോ

അമ്മ : അവന് ഒരു കൊറവും ഇല്ല

പെട്ടെന്ന് അമ്മടെ നേരെ ഒരു സ്പൂൺ വന്നു

അമ്മ : യ്യോ പേടിച്ച് പോയി

പപ്പ : ഇന്നാ കഴിക്ക് പ്ലീസ്…

അമ്മ : പോവാൻ എനിക്ക് നിങ്ങളെ കാണണ്ട

പപ്പ : എടോ ഇത് കഴിക്ക് താൻ.. ദേ തന്നെ കഴിപ്പിച്ച് വീഡിയോ അയച്ച് കൊടുക്കണം അല്ലെ ഒരാഴ്ച വിളിക്കണ്ട എന്നാ പറഞ്ഞെ

അമ്മ : ഓ അപ്പൊ മകനെ വിളിക്കാൻ ആണ്

പപ്പ : എന്തിനാ ഡോ അല്ലെങ്കി തന്നെ അവന്റെ break ന്റെ 90% നമ്മടെ ഫൈറ്റ് കാരണം പോയി ഇനി ഫുഡ് കൂടെ ഇല്ലേ പെട്ടെന്ന് കഴിക്ക്….

അമ്മ : അവടെ വച്ചോ ഞാൻ കഴിച്ചോളാ…

> 23:33

പപ്പ റൂമിലേക്ക് കേറി വന്നു

അമ്മ : എന്താ കഴിഞ്ഞോ സംസാരം ഒക്കെ

പപ്പ : ഉം… കഴിഞ്ഞല്ലോ…

അമ്മ : അവനോട് കൊച്ചിനെ ഒന്ന് വിളിക്കാൻ പറഞ്ഞോ

പപ്പ :പറഞ്ഞു കിട്ടി 🙏

അമ്മ : അവൾക്ക് നല്ല സങ്കടം ഇണ്ട്..

പപ്പ : നോക്കാ നോക്കാ…ഏഹ് നോക്കാ…
.
.

> അങ്ങനെ ഇരിക്കേ നന്ദന്റെ എൻഗേജ്മെന്റ് ആയി…

പപ്പ : അതേ അവടെ പോയി കരയാനും പിഴിയാനും ഒന്നും നിക്കല്ലേ കേട്ടോ

അമ്മ : ഇല്ല

അമ്മു ഗ്ലാസിൽ ചാരി വെളിയില് നോക്കി കെടന്നു…

നന്ദന്റെ വീട്ടിൽ പോയി കേറുമ്പോ അവൾക്ക് വല്ലാത്ത guilt feel പോലെ

സോനടെ വീട്ടിലേക്ക് എറങ്ങാൻ നേരം നന്ദൻ പപ്പടെം അമ്മടെം കാല് തൊട്ട് തൊഴുതു…

നന്ദൻ : നിങ്ങടെ മോനെ പോലെ ഒരു നാറിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാ അവനെ പോലെ ഒരു വൃത്തിക്കെട്ടവൻ ഈ ലോകത്ത് ഇല്ല

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *