അമ്മ : പൊന്നൂ
ഇന്ദ്രു : ഓ
അമ്മ : കൊച്ചിന് തിരിച്ച് വന്നൂടെ കുട്ടാ
ഇന്ദ്രു : ഫോൺ വെക്കട്ടെ
അമ്മ : വേണ്ട വേണ്ട…
ഇന്ദ്രു : ഇതാ ഞാൻ അമ്മോട് സംസാരിക്കാൻ നിക്കാത്തത് കൊറേ ദിവസം ആയി മര്യാദക്ക് പൊക്കൊണ്ട് ഇരുന്നതാ
അമ്മ : എടോ ഒരു മാസം കഴിഞ്ഞില്ലേ പൊന്നൂവേ അമ്മക്ക് കുട്ടനെ കാണണ്ടേ
ഇന്ദ്രു : video call ചെയ്യാലോ
അമ്മ : പറ്റില്ല എന്നോട് ഇഷ്ട്ടം ഒണ്ടേ എന്റെ മോൻ വരും ഇല്ലെങ്കി…
അമ്മ ഫോൺ കട്ടാക്കി
അമ്മു : ഇല്ലല്ലേ
അമ്മ : ഏഹ്, വരും വരും
അമ്മു : കൊഴപ്പം ഇല്ല…
.
.
> അടുത്ത ദിവസം കാലത്ത് ഒരു പത്ത് പത്തേകാൽ ആയപ്പോ പപ്പ തിരിച്ച് വന്നു…
അമ്മ : എന്താന്നെ പെട്ടെന്ന്
പപ്പ : ഏയ് ഒന്നൂല്ലാ, കാലത്ത് എനിക്ക് ഹൈദ്രബാദ് മീറ്റിങ് ആണ്
അമ്മ : എന്താ പെട്ടെന്ന്
പപ്പ : പ്രഭു അളിയൻ ആ partnership എന്തായി എന്തായി പറഞ്ഞ് ചോദിച്ചു…
അമ്മ : അത് വേണ്ടെന്ന് വച്ചതല്ലേ
പപ്പ : അതല്ല കല്യാണം നടക്കാൻ പോവേല്ലേ അതോണ്ട് ഇനി അത് കൊണ്ട് ഒരു മുഷിപ്പ് വേണ്ട അതാ ഞാൻ വിചാരിച്ചത്…
അമ്മ : വേണ്ടന്നെ ഒരിക്കെ വേണ്ട പറഞ്ഞത് പിന്നെ ചെയ്യാൻ നിക്കണ്ട
പപ്പ : ആഹ് നോക്കട്ടെ എന്തായാലും പോയി നോക്കാ…
അമ്മ : നിങ്ങള് പോയാ
പപ്പ : two days
അമ്മ : അതെന്താ two days
പപ്പ : അങ്ങനെ ബാംഗ്ലൂർ പോയി മൂർത്തി സാറിനെ ഒന്ന് കാണണം പിന്നെ നമ്മടെ ജോസഫ്ന്റെ മോൾടെം അയാൾടെ മോന്റേം കല്യാണം അല്ലെ jan ല് അപ്പൊ ഒന്ന് കണ്ട് വിഷ് ചെയ്തിട്ട് വരാ പിന്നെ ബിൽ ഒക്കെ ചെക്ക് ചെയ്യണം site കൂടെ പോയി കണ്ടിട്ട് വരാ
Done
Thank You, Submit cheytho release aayittillallo site il