കാലത്ത് അമ്മ എണീറ്റപ്പോ തലക്ക് വല്ലാത്ത ഭാരം പോലെ നോക്കിയപ്പോ ആറെ മുക്കാൽ…
ഫ്രഷ് ആയി വെളിയില് വരുമ്പോ മഹി ആന്റി വെളിയില് ഇരിക്കുന്നു
അമ്മ : എന്താ ടീ ഇവടെ ഇരിക്കണേ
ആന്റി : അല്ല കൊച്ചിന്റെ കാര്യം ഒന്നും അറിഞ്ഞില്ല തപ്പി പോയവരെ കാണാനില്ല
അമ്മ : തപ്പി പോയോ
ആന്റി : ആഹ് രാമേട്ടനും ദാസേട്ടനും
അമ്മ : എനിക്ക് വല്ലാത്ത തലവേദന പോലെ അമ്മോ…
ആന്റി : ചായ തരാ വാ
ആന്റി : എന്നാലും എന്തിനാ ഡീ അവൻ പോയത്
ചായ തെളക്കുന്നത് നോക്കി ആന്റി ചോദിച്ചു
അമ്മ : സന്തോഷം ആയിട്ട് ഇരിക്കട്ടെ… ഇനി അത്ര അല്ലെ പറയാൻ പറ്റൂ…
.
.
>08:22
അമ്മു എന്തോ സ്വപ്നം കണ്ടപോലെ ഞെട്ടി എണീറ്റ് ചുറ്റും നോക്കി…
അമ്മ അവൾടെ അടുത്ത് ഇരിപ്പുണ്ട്
അമ്മു അമ്മേ ഒന്ന് നോക്കി
അമ്മ :
അമ്മു : വന്നോ
അമ്മു ഒരു നിരാശ പോലെ ചോദിച്ചു
അമ്മ ഒന്നും പറഞ്ഞില്ല
അമ്മു : എന്നോട് ദേഷ്യാണോ
അമ്മ : ഇല്ല കുട്ടാ
അമ്മ അവളെ കോരി ചേർത്ത് പിടിച്ചു
അമ്മു : ഞാൻ ഒരു രാശി ഇല്ലാത്തവളാ… എന്ന് വന്ന് കേറിയോ അന്ന് തൊടങ്ങി ദുരന്തം
തേങ്ങി കരഞ്ഞോണ്ട് അമ്മു അമ്മയെ പൊത്തി പിടിച്ച് കരഞ്ഞോണ്ട് പറഞ്ഞു…
അമ്മ : അങ്ങനെ ഒന്നും ഇല്ല ദേ നോക്ക് ഈ വീട്ടില് ആർക്കും നമ്മളെ രണ്ടാളേം ഇഷ്ട്ടല്ല
അമ്മു : ഞാൻ അല്ലെ ആന്റി എല്ലാം ചെയ്തത്…
അമ്മ : പോട്ടെ നടന്നത് നടന്നു
അമ്മു : ആന്റി പ്ലീസ് ഒന്ന് വരാൻ പറ ഞാൻ അഹങ്കാരം കാണിച്ചതല്ല ഞാൻ കാരണം ഒരുപാടായി അതോണ്ടാ കൊല്ലുന്ന പോലെ തോന്നിയിട്ടും ഞാൻ അങ്ങനെ ചെയ്തത് പിന്നെ ദീപക് അതാരാ പോലും എനിക്ക് അറിയില്ല പപ്പ അന്ന് അവനെ ട്രിഗ്ഗർ ആക്കാൻ പറഞ്ഞ പേരാ ഞാൻ എങ്ങനെ എങ്കിലും കണ്ണൻ എന്നെ വെറുക്കട്ടെ വച്ച് ചെയ്തതാ
Done
Thank You, Submit cheytho release aayittillallo site il