അമ്മു : അങ്ങനെ പറയല്ലേ കുട്ടാ എന്റെ നെഞ്ച് പൊട്ടിപ്പോവും
രണ്ട് മിനിറ്റ് കഴിഞ്ഞു ഞാൻ ഫോൺ എടുത്തത് വേറെ ഒന്നിനും അല്ല, വേറെ ആരെ എങ്കിലും കെട്ടി എത്രയും പെട്ടെന്ന് നീ ഇന്ദ്രന്റെ പന്നി കൂട്ടിന്ന് രക്ഷപ്പെട്ട് പൊക്കോ ഇവടെ ചേറാ ഫുൾ ചളി… ഒരിക്കലും നിനക്ക് നല്ല ജീവിതം കിട്ടില്ല ഞാൻ ഇങ്ങനെ ആണ്
അമ്മു : പൊന്നൂ പ്ലീസ് എന്നെ ഒറ്റയടിക്ക് കൊല്ല് ഇതിലും നല്ലത്
അമ്മു പറയെ പറയെ ഫോൺ കട്ടായി…
അമ്മു ബെഡില് ആഞ്ഞ് ആഞ്ഞ് തല്ലി…
കാര്യങ്ങള് കൈ വിട്ട് പോവാ അയ്യോ ഞാൻ എന്തീയും ഇനി…
അമ്മു ബെഡിന്ന് എണീറ്റ് നേരെ ഇരുന്ന് നോക്കി
ശ്വാസം എടുക്കാൻ പറ്റാത്ത പോലെ ഒക്കെ ഒരു തോന്നല്…
പെട്ടന്ന് ഡോറില് ആരോ മുട്ടി
ഈ നേരത്ത് ആരാ എന്ന പോലെ അമ്മു നോക്കി
വീണ്ടും മുട്ട് വന്ന്
അമ്മു കണ്ണൊക്കെ തൊടച്ച് ഡ്രസ്സ് നേരെ ആക്കി എണീറ്റ് പോയി ഡോർ തൊറന്നു…
തലേണ ഹെഡ് സെറ്റ് ഫോണ് എല്ലാം കൂടെ പിടിച്ച് കുട്ടു നിക്കുന്നു
അമ്മു : എന്താ
കുട്ടു : പോട്ടെ സാരൂല്ല
അമ്മു : എന്ത് സാരൂല്ല പോടാ പോയി ഒറങ്ങ്
കുട്ടു : വാ
തലേണ തൂകി സൈഡിൽ ഇട്ടിട്ട് അവൻ കൈ വിരിച്ച് പിടിച്ചു
അമ്മുന്റെ control വിട്ട് പോയി
അമ്മു : ഞാൻ അറിയാതെ പറ്റിയതാ ടാ കുട്ടു…
അമ്മു അവനെ അള്ളിപ്പിടിച്ച് കരഞ്ഞു…
കുട്ടു : പോട്ടെ ഡീ സാരൂല്ല…
.
.
.
കാലത്ത് അമ്മ എണീറ്റ് വരുമ്പോ പപ്പ ഫോണിലാ
പപ്പ : ആഹ് സൂക്ഷിച്ച് വരണേ ഡോ fine fine
അമ്മ ഡോറില് ചാരി പപ്പേ നോക്കി
പപ്പ : Good morning
അമ്മ : Good morning
പപ്പ : ഞാൻ ഭദ്രനെ വിളിച്ചത്
Done
Thank You, Submit cheytho release aayittillallo site il