കാരണമെന്നു ഞാൻ ആലോചിച്ചു.
“സർ കേക്ക് ഉണ്ടോ!??”
“കേള്ക്കുന്നുണ്ട് പറഞ്ഞോളൂ….. “
“കേൾക്കുന്നുണ്ടോ എന്നല്ല! കേക്ക് ഉണ്ടോ എന്ന്..”
“ആഹ് അകത്തേക്ക് ചെന്നോളു, റൈറ്റ് കോർണർ..” ഞാൻ ചെറുതായിട്ട് ചമ്മി.
എന്തായാലും ഇന്ന് വൈകീട്ട്, കാണാല്ലോ അന്നേരം സംസാരിക്കാം, പക്ഷെ ഇനി എനിക്ക് ഉള്ളിന്റെയുള്ളിൽ അവളോട് പ്രേമമാണോ?!! എനിക്കറിയില്ല…..
വൈകുന്നേരം വരെ ഞാൻ ബേക്കറിയിൽ ഇരുന്നു, ഉച്ചക്ക് കഴിക്കാൻ വല്യപ്പച്ചന്റെ വീട്ടിലാണ് പോകുക. അമ്മച്ചി ഒരു ചെറിയ കട നടത്തുന്നുണ്ട്, ബെഞ്ചും ടേബിളും ഉള്ള സെറ്റപ്പ്. ബീഫ് ബിരിയാണിയും നെയ്ച്ചോറും ബീഫ്കറിയും മാത്രം, അടിപൊളിയാണ് സംഭവം. ഓരോ ദിവസവും ഓരോ ടൈപ്പ്
ബിരിയാണിയാണ്. ബിരിയാണി പണ്ടേ എനിക്കിഷ്ടമാണെന്നു നിങ്ങൾക്കറിയാമല്ലോ…
അങ്ങനെ 7 മണിയാകുമ്പോ ഞാൻ ഇറങ്ങാൻ തുടങ്ങി, സുമിയെ വിളിച്ചപ്പോൾ അവൾ എത്താൻ വൈകുമെന്ന് പറഞ്ഞു. വൈശാഖി എത്തിക്കാണുമോ, വിളിച്ചുനോക്കിയില്ലെങ്കിൽ മോശമാണ്, വിളിച്ചാൽ അവൾക്ക് ഞാൻ മോഹം കൊടുക്കുന്നപോലെയുമാണ്, വേറേ വഴിയില്ല, ഞാൻ ഫോണിൽ ഡയൽ ചെയ്തു.
“എത്തിയോ…”
“ഉം….എത്തി!! അപ്പൊ ഞാനിവിടെ ഉണ്ടെന്നു തോന്നലൊക്കെയുണ്ട് അല്ലെ…”
“ആദിമോനെ വിളിച്ചോ ചോദിക്കാൻ ആണ് ഞാൻ വിളിച്ചേ….
അവൻ സാധാരണ സ്‌കൂൾ വിട്ടു വന്നാൽ തൊട്ടടുത്ത ജഗദമ്മ ചേച്ചിയുടെ വീട്ടിലാണ് ഇരിക്കുക….”
“ആഹ് സുമി ചേച്ചി പറഞ്ഞാരുന്നു….ഞാൻ വന്നതും അവനേം കൂട്ടി…”
“ശെരി ഞാൻ വെക്കട്ടെ..
ഡ്രൈവ് ചെയുവാ…”
“ശെരി കുട്ടേട്ടാ…” വീണ്ടും മധുര സ്വരം.
ഡ്രൈവ് ചെയ്യുമ്പോ ഞാൻ ആലോചിച്ചു, അവൾക്ക് എന്താണീ പറ്റിയത്?! എന്നെയിങ്ങനെ പ്രേമിക്കാൻ മാത്രം ഞാനെന്ത് തെറ്റാ ചെയ്തേ, ശെരിയാണ് കോളേജ് പഠിക്കുമ്പോ ഒന്നിലധികം കാമുകിമാരുണ്ടായിട്ടുണ്ട്. അതവർക്ക് കുഴപ്പമുള്ള കാര്യമല്ലതാനും, എന്നാലും വിവാഹം കഴിഞ്ഞിട്ടിപ്പോ 6 വർഷമായി, ഈ സമയത്തു അതുമൊരു 24 കാരിയെ, സ്വന്തം അളിയന്റെ ഭാര്യയെ…..നാട്ടുകാർ എന്ത് വിചാരിക്കും…..അവരെന്തോ പറഞ്ഞോട്ടെ! സുമിയെന്തു വിചാരിക്കും….സ്വന്തം മനഃസാക്ഷിപോലും കാറി തുപ്പില്ലേ….? പ്രേമിച്ചാൽ അടുത്തത് എന്താണ് സംഭവിക്കുക എന്ന് നന്നായിട്ടറിയാം, താൻ ആ കാര്യത്തിൽ മിടുക്കനും ആണ്, കോളേജ് ടൈമിലെ ആ ത്രീസം മനസിലേക്ക്
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ