വൈഷ്ണവഹൃദയം [King Ragnar] 197

(ഇനി വൈദ്യനാഥൻ കഥപറയട്ടെ )

 

ഒരു സർക്കാർ ജോലി ഉണ്ടെന്നതൊഴിച്ചാൽ അധികമൊന്നും എനിക്കോ എന്റെ അനുജൻ ശബരിനാഥനോ നേടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പലപ്പോഴും എന്റെ അച്ഛനോട് നമ്മൾ രണ്ടാളും മുന്നറിയിപ്പ് നൽകിയിരുന്നു കാര്യങ്ങളെല്ലാം ഇതുപോലെയാകുമെന്ന്. പണ്ട് ഇവിടെ ഉണ്ടായിരുന്ന കാര്യസ്ഥൻ വരെ ഇന്ന് ഈ നാട്ടിലെ തന്നെ ഏറ്റവും വലിയ പ്രമാണികളിൽ ഒരാളാണ്, അപ്പോൾ ഓർക്കലോ അച്ഛന്റെ ധാനശീലം അതിനി മദ്യസൽകാരാതിനൊപ്പം ആകുമ്പോൾ പിന്നെ ഒന്നും പറയുകയും വേണ്ട. എന്തോ ദൈവത്തിന്റെ കരുണകൊണ്ട് ഈ തറവാട് മാത്രം നിലനിന്നു പോകുന്നു.എന്തായാലും അച്ഛന്റെ പ്രവർത്തികൾ കൊണ്ടാണോ അതോ വിധിയാണോ എന്നറിയില്ല, തന്റെ അൻപതാം വയസ്സിൽ ഒരു മാറാരോഗം പിടിപെട്ടു. ഇപ്പോൾ അച്ഛന്റെ ചികിത്സയ്ക്ക് തന്നെ വലിയ ഒരു തുക മാറ്റിവയ്ക്കേണ്ട അവസ്ഥയാ. എന്റെ അനുജൻ ഒരു സർക്കാർ സ്ഥാപനത്തിലെ മാനേജറും ഞാനാണെങ്കിൽ ഒരു വില്ലജ് ഓഫീസറുമാണ്, നമ്മുടെ ശമ്പളം വച്ച് തന്നെ ചികിത്സചിലവ് ഒരു ബാലി കേറാ മല തന്നെയാണ്.എന്തായാലും പറഞ്ഞു ബോറടിപ്പിക്കുന്നില്ല, ഇനി കഥയിലേക്ക് വരാം.

 

ഇന്ന് ശിവക്ഷേത്രത്തിലെ ഉത്സവമാണ്. പണ്ടൊക്കെ നമ്മുടെ തറവാട്ടുകാർ നടത്തുന്ന ഉത്സവമായിരുന്നു, പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ വിധി ഇങ്ങനെയായിരിക്കും.ശബരിനാഥനും ഞാനും പിന്നെ എന്റെ കൂട്ടുകാരന്മാരായ അരവിന്ദനും ശേഖരും പിന്നെ ശിവനും ചേർന്നു ഈ പ്രവാശ്യത്തെ ഉത്സവത്തിന് നമ്മളെകൊണ്ട് ആകുന്നവിധം ഒരു ചെറിയ സംഭാവന നൽകാൻ തീരുമാനിച്ചു.കാര്യം പറഞ്ഞു സമയം പോയതറിഞ്ഞില്ല ഞാൻ പോയി ഒന്ന് കുളിച്ച് വരാം.

 

 

തറവാട്ടിലെ കുളത്തിൽ പോയി ഒന്ന് വിസ്തരിച്ചു കുളിച്ച് കേറി വന്നപ്പോൾ അമ്മ രാവിലത്തെ ഭക്ഷണം എടുത്തു തന്നു, നല്ല ചൂട്അ ദോശയും ചമ്മന്തിയും. അതും കഴിച്ചു കൈ കഴുകിവന്ന് ഉമ്മറത്തു ഇരുന്ന് ഒന്നു മയങ്ങിവരുകയായിരുന്നു.

വാസുകി : രാവിലെ കുളിചുവന്നിട്ടാണോ നിന്റെ ഉറക്കം.

 

വൈദ്യനാഥൻ : ഏയ് ഇല്ല ഒന്നു മയങ്ങിയതേ ഉള്ളു. ശബരി എവിടെ ഞാൻ ഇന്ന് അവനെ രാവിലെ മുഴുവൻ ഇവിടെ അന്വേഷിച്ചു.

 

വാസുകി : അവൻ അതിനു രാവിലെ നേരുത്തേ തന്നെ അമ്പലത്തിലേക്ക് പോയി.

The Author

6 Comments

Add a Comment
    1. താങ്ക്സ് ബ്രോ

  1. തുടക്കം കൊള്ളാം നന്നായിട്ടുണ്ട്, ഒരുപാട് ഒന്നും ലാഗ് അടിപ്പിക്കാതെ അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പെട്ടെന്ന് തരുക അല്ലാതെ എല്ലാവരെയും പോലെ പകുതിക്ക് വെച്ചു നിർത്തി പോകാനാണെങ്കിൽ വരരുത്, കാരണം ഇതേപോലെ ഒരുപാട് പ്രണയ കഥകൾ ഇതേപോലെ ഒരുപാട് പേർ പകുതി വഴിക്കു വെച്ചു നിർത്തി പോയിട്ടുണ്ട്, അപ്പൊ ഒക്കെ all the best keep it up ?? തുടരുക അടുത്ത ഭാഗം പെട്ടെന്ന് തന്നെ ❤

    1. ഇല്ല ബ്രോ അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും. പിന്നെ ഞാൻ തുടങ്ങിയ കാര്യം പകുതിക്ക് വച്ച് ഒരിക്കലും നിർത്തി പോകില്ല.

    2. ബ്രോ സൂപ്പർ♥️♥️… ദയവായി നിർത്തരുത് തുടർന്ന് എഴുതണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      1. താങ്ക്സ് ബ്രോ. ഉടനെ തന്നെ അടുത്ത പാർട്ട്‌ തരാൻ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *