ഇതേ സമയം ശിവൻ ആൽത്തറയിൽ നിന്ന് എഴുന്നേറ്റ് പെങ്ങളെ നോക്കാൻ ഇറങ്ങി.അവൾ നേരത്തെ വന്നതല്ലേ.
അരവിന്ദൻ : ഡാ നീ എങ്ങോട്ടാ പോകുന്നെ.
ശിവൻ : ഡാ സുമയെ നോക്കി ഇറങ്ങിയതാ.അവൾ നേരുത്തേ വന്നതല്ലേ ഇവിടെയൊന്നും കാണാനും ഇല്ല.
അരവിന്ദൻ : നമ്മളെല്ലാം വരാം ഒരു വട്ടം റൗണ്ട് അടിച്ചിട്ട് വരാം. ആ കുളത്തിൽ ഇറങ്ങി ഒന്നു മുഖം കഴുകിയിട്ടും വരാം.
ശിവൻ : ശെരി, ശേഖരാ നീയും ശബരിയും ക്ഷേത്രത്തിനുള്ളിൽ നോക്ക്. ഞാനും അരവിന്ദനും ഇവിടെ പുറത്തെല്ലാം നോക്കാം നമ്മൾ ആ കുളത്തിന്റെ അവിടെ കാണും.
ശേഖരൻ : ഓക്കേ ഡാ.
ശിവനും അരവിന്ദനും അവരെ നോക്കി പുറത്തുകൂടെ കറങ്ങി അവിടെയൊന്നും അവളെ കാണാത്തതുകൊണ്ട് കുളത്തിൽ എത്തി. ശിവൻ മുഖം കഴുകാൻ വേണ്ടി വെള്ളം കയ്യിലെടുത്തു.അപ്പോഴാണ്
അരവിന്ദൻ : ഡാ അങ്ങോട്ട് ഒന്നു നോക്ക്
ബാക്ക് ടു വിശ്വൻ
വിശ്വൻ : നിന്നെ അങ്ങനെ വേറെ ആരും കെട്ടികൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല എന്റെ പൊന്നേ.
വിശ്വൻ സുമയെ കെട്ടിപിടിച് ഒരു ഉമ്മ കൊടുത്തു. അവർ അങ്ങനെ കെട്ടിപിടിച്ചു തന്നെ ഇരുന്നു.
ബാക്ക് ടു ശിവൻ
ഇത്തിരി മാറി ഒരു മൂലയിൽ ആരോ ഇരിക്കുന്നപോലെ തോന്നിയാണ് അരവിന്ദൻ ശിവനെ അങ്ങോട്ട് ചൂണ്ടി കാണിച്ചുകൊടുത്തേ.
അരവിന്ദൻ : ഡാ നോക്ക് അത് സുമ അല്ലെ.
ശിവൻ അവന്റെ അനിയത്തിയെ കണ്ടെങ്കിലും അവളെ കെട്ടിപിടിച്ചിരിക്കുന്ന ആളെ അവനു മനസ്സിലായില്ല
ശിവൻ നേരെ അങ്ങോട്ട് ഓടി
ശിവൻ : ഡാ……………
(തുടരും )
അടിപൊളി
താങ്ക്സ് ബ്രോ
തുടക്കം കൊള്ളാം നന്നായിട്ടുണ്ട്, ഒരുപാട് ഒന്നും ലാഗ് അടിപ്പിക്കാതെ അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പെട്ടെന്ന് തരുക അല്ലാതെ എല്ലാവരെയും പോലെ പകുതിക്ക് വെച്ചു നിർത്തി പോകാനാണെങ്കിൽ വരരുത്, കാരണം ഇതേപോലെ ഒരുപാട് പ്രണയ കഥകൾ ഇതേപോലെ ഒരുപാട് പേർ പകുതി വഴിക്കു വെച്ചു നിർത്തി പോയിട്ടുണ്ട്, അപ്പൊ ഒക്കെ all the best keep it up ?? തുടരുക അടുത്ത ഭാഗം പെട്ടെന്ന് തന്നെ ❤
ഇല്ല ബ്രോ അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും. പിന്നെ ഞാൻ തുടങ്ങിയ കാര്യം പകുതിക്ക് വച്ച് ഒരിക്കലും നിർത്തി പോകില്ല.
ബ്രോ സൂപ്പർ♥️♥️… ദയവായി നിർത്തരുത് തുടർന്ന് എഴുതണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ബ്രോ. ഉടനെ തന്നെ അടുത്ത പാർട്ട് തരാൻ നോക്കാം