ശിവൻ : എന്ത് സംസാരിക്കാൻ. നീയും കണ്ടതല്ലേ അവൻ എന്താ കാണിച്ചെയെന്ന്.
വിശ്വൻ : ഡാ ഞാൻ ഒന്ന് പറയട്ടെ.
ശിവൻ : നീ ഒരു മൈരും പറയണ്ട. നീ കാണിച്ചിക്കൂട്ടിയത് നേരിട്ട് കണ്ടില്ലേ. എനിക്ക് മതിയായി.
സുമ : ഏട്ടാ.. അത്..
ശിവൻ : നീ ഒന്നും പറയണ്ട. നീ വീട്ടിൽ പോടീ.. നിനക്കുള്ളത് ഞാൻ വീട്ടിൽ വന്നിട്ട് തരാം.
ഇപ്പോഴൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി സുമ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി.
ശബരി : സുമ എന്തിനാ കരയുന്നെ. എന്ത് പറ്റി?
സുമ ഒന്നും മിണ്ടാതെ പോയി. അപ്പോൾ എന്തോ പ്രശ്നമുണ്ട്, ഭയങ്കര കൂട്ടുകാരായത്കൊണ്ട് അവർ സാധാരണ ചെറിയ കാര്യങ്ങൾക്ക് അങ്ങനെ വഴക്ക് കൂടില്ലെന്ന് ശബരിക്ക് മനസ്സിലായി.
ശബരി : എന്താ പ്രശ്നം. എന്തിനാ നിങ്ങൾ വഴക്ക് കൂടുന്നത്.എന്തിനാ അവൾ കരഞ്ഞുകൊണ്ട് പോയത്.
ശിവൻ : എല്ലാം നിന്റെ ഏട്ടനോട് തന്നെ ചോദിക്ക്, ഈ മൈരൻ എന്തോന്നാ കാണിച്ചതെന്ന്.
അരവിന്ദൻ : ഡാ നീ ഒന്ന് അടങ്. നീ ഒന്ന് പതുക്കെ സംസാരിക്ക്, ഇപ്പോൾ നമ്മൾ മാത്രമേ അറിഞ്ഞിട്ടുള്ളു നീ വെറുതെ വിളിച്ചുകൂവി നാട്ടുകാരെ കൂടി അറിയിക്കണോ.
ശേഖരൻ : ഡാ വിശ്വാ…എന്തോന്നാടാ നീ കാണിച്ചേ. എന്തിനാ സുമ കരഞ്ഞുകൊണ്ട് പോയെ. നീ വെറുതെ മിണ്ടാതെ നിൽക്കാതെ.
ശബരി : ഏട്ടാ.. കാര്യം എന്താന്നു പറ.
പക്ഷെ വിശ്വൻ ഒന്നും മിണ്ടിയില്ല കാരണം ഇപ്പോൾ എന്തെങ്കിലും മിണ്ടിയാൽ ശിവൻ എങ്ങനെ പ്രതികരിക്കും എന്ന് അവനു അറിയില്ല.സ്വന്തം അനിയത്തിയോടുള്ള അവന്റെ സ്നേഹം എത്രത്തോളമാണെന്ന് വിശ്വനു നന്നായി അറിയാം.
ശിവൻ : അവനൊന്നും മിണ്ടില്ല, അങ്ങനത്തെ കാര്യമല്ലേ അവൻ ചെയ്തത്.ഇവനൊക്കെ നമ്മൾ കാണാതെ എന്തൊക്ക ചെയ്തിട്ടുണ്ടാവും.
വിശ്വൻ : ഡാ മൈരേ നീ വെറുതെ ആവശ്യമില്ലാത്തത് പറയാതെ.ഈ മൈരനാണെങ്കിൽ ഒന്നും പറയാനും സമ്മതിക്കുന്നില്ല.
Nice
നിഗൂഢതകൾ നിറഞ്ഞ കഥയാണല്ലേ, കൊള്ളാം നന്നായിട്ടുണ്ട് ബ്രോ തുടരുക, പിന്നെ അധികം ലാഗ് അടിപ്പിക്കാതെ വേഗം അടുത്ത ഭാഗം തരണേ ?