ശിവൻ : എല്ലാം ചെയ്ത് വച്ചിട്ട് മൈരൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കാണുമ്പോഴാണ് ഇല്ലാത്ത കലിവരുന്നത്.
വിശ്വൻ : എനിക്ക് അവളെ ഇഷ്ടമാണ്. ഈ കാര്യം നിന്നോട് പറയാൻ തീരുമാനിച്ച് തന്നെയാ ഇന്ന് വന്നേ. പക്ഷെ സുമ ഇന്നലെ തന്നെ പറഞ്ഞിരുന്നു അവൾക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് അതുകൊണ്ടാ അവിടെ പോയത്.
ശിവൻ : അതിനു അവൾ നിന്നോട് പറഞ്ഞോ കെട്ടിപിടിച്ചിരുന്നു ഉമ്മ വയ്ക്കാൻ. അത് നീ മനഃപൂർവം ചെയ്തതല്ലേ.
വിശ്വൻ : അത് മനഃപൂർവം ചെയ്തതൊന്നുമല്ല, അപ്പോഴത്തെ സാഹചര്യത്തിൽ പറ്റിപോയതാ.
ശിവൻ : പറ്റിപോയത്. ഇത് എന്റെ തെറ്റാ. വീട്ടുകാരെക്കാൾ നിന്നെയൊക്കെ വിശ്വസിച്ചതിന്റെ പ്രതിഫലം ആയിരിക്കും നീയൊക്കെ തന്നത്. പിന്നെ നീ എന്തോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ…എങ്ങനത്തെ ഇഷ്ടമാ നിനക്ക്. നിന്റെ കഴപ്പ് തീർക്കാനല്ലേ നീ അവളെ പ്രേമിക്കുന്നതുപോലെ നടിക്കുന്നത്.എന്നിട്ടും വേറെ ഏതെങ്കിലും പണക്കാരിയെ കെട്ടി ജീവിക്കാന്നല്ലേ നിന്റെ ഉദ്ദേശം.അല്ലെങ്കിൽ തന്നെ നിന്റെ വീട്ടുകാർ ഇതറിഞ്ഞാൽ ഈ കാര്യം അംഗീകരിക്കുമോ.
ശബരി : ഏട്ടൻ അങ്ങനെയൊന്നും ചെയ്യില്ല.ഞാൻ ഒന്ന് പറയുന്ന കേൾക്ക്.
ശിവൻ : ഡാ നീ ഒന്നും മിണ്ടണ്ടാ അവൻ പറയട്ടെ.
വിശ്വൻ : ഡാ മൈരേ, നീ പറയുന്ന പോലെ ഞാൻ അത്രക്ക് കഴപ്പ് കേറി നടക്കുകയൊന്നും അല്ല. ഞാൻ അവളോട് തെണ്ടിത്തരം കാണിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ടല്ലേ അവൾ നിന്നോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ പറഞ്ഞത്.
ശിവൻ : കല്യാണമോ…., കളരിക്കൽ തറവാട്ടിലെ തമ്പുരാന്റെ മൂത്ത സന്തതി ഈ അഷ്ടിക്ക് വകയില്ലാത്ത കേറി കിടക്കാൻ നല്ലൊരു വീട് പോലുമില്ലാത്ത ശിവന്റെ പെങ്ങളെ കെട്ടുമെന്ന്…ഡാ നിങ്ങളൊക്കെ കേട്ടോ ഈ മൈരൻ പറയുന്നത്.ഇവന് വട്ടാന്നാ തോന്നുന്നേ.
അരവിന്ദൻ : നിന്റെ വീട്ടുകാർ ഇത് സമ്മതിക്കുമോ. അല്ലെങ്കിൽ തന്നെ നീ ഈ കാണിച്ചുകൂട്ടിന്നതിന് മുൻപ് ആ കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.
ശേഖരൻ : അല്ലെങ്കിൽ തന്നെ ഒരേ ജാതിപോലും അല്ല. പിന്നെ നിനക്ക് എന്ത് ഉറപ്പ് തരാൻ പറ്റും നീ അവളെ തന്നെ കെട്ടുമെന്ന്.
Nice
നിഗൂഢതകൾ നിറഞ്ഞ കഥയാണല്ലേ, കൊള്ളാം നന്നായിട്ടുണ്ട് ബ്രോ തുടരുക, പിന്നെ അധികം ലാഗ് അടിപ്പിക്കാതെ വേഗം അടുത്ത ഭാഗം തരണേ ?