വിശ്വൻ :ഡാ വീട്ടില്ലെല്ലാം അറിയാം എനിക്ക് അവളെ ഇഷ്ടമാണെന്ന്. പിന്നെ നിനക്ക് തന്നെ അറിയാം ഞാനും ശബരിയും അത്രക്ക് പണക്കാരല്ലെന്നും നമ്മുടെ തറവാടിന്റെ അവസ്ഥയും. അവളെ ഞാൻ സ്നേഹിച്ചത് അവളുടെ പണമോ സ്ത്രീധനമോ നോക്കിയല്ലല്ലോ. പിന്നെ ജാതി നോക്കിയാണെങ്കിൽ ഞാൻ നിന്നെയൊക്കെ ജാതി നോക്കിയാണോ കൂട്ടുകാർ ആക്കിയത്.
അരവിന്ദൻ : ശെരി. നിന്റെ വീട്ടില്ലെല്ലാം ഈ കാര്യം അറിയാമെന്നല്ലേ നീ പറയുന്നത്. അവർ ഈ കല്യാണം നടത്തിതരുമെന്നാണോ നീ കരുതുന്നത്.
വിശ്വൻ : ഡാ രാവിലെ ഇതിനെക്കുറിച്ചു വീട്ടിൽ സംസാരിച്ചതേയുള്ളു. അവർ ഇത് നടത്താൻ സമ്മതിച്ചു. പിന്നെ ജാതിയൊന്നും നോക്കണ്ട എന്ന് പറയുകയും ചെയ്തു.ഇനി അവർ എന്തെങ്കിലും തടസ്സം പറഞ്ഞാൽ ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യും
ശിവൻ : ഡാ അവർ സമ്മതിച്ചാലും ഈ ബന്ധം വേണ്ട നമുക്ക്. അതൊന്നും ശെരിയാകില്ല.
വിശ്വൻ : എന്ത് ശെരിയാകില്ലെന്ന്. എനിക്ക് അവളെ ഇഷ്ടമാണ് അവൾക്ക് എന്നെയും പിന്നെ എനിക്കിപ്പോൾ ഒരു ജോലി ഇല്ലേ അവളെ ഞാൻ പൊന്നുപോലെ നോക്കാം.
ശിവൻ : എന്നാലും എനിക്കെന്തോ ഇത് ശെരിയല്ല എന്ന് തോന്നുന്നു.
അരവിന്ദൻ : ഡാ നമ്മുക്ക് ഈ കാര്യം പിന്നീട് സംസാരിക്കാം. ഇപ്പോൾ നമ്മുക്ക് ഈ ഉത്സവത്തിന്റെ കാര്യം നോക്കാം.
വിശ്വൻ : ഡാ ഇതിന് ഇപ്പോൾ ഒരു തീരുമാനം അവൻ പറയട്ടെ.
ശിവൻ : എനിക്ക് എതിർപ്പൊന്നും ഇല്ല, എന്നാലും…
വിശ്വൻ : ഒരു എന്നാലും ഇല്ല. നിന്റെ സമ്മതം കിട്ടിയല്ലോ ഇനി നിന്റെ വീട്ടുകാരോട് ഞാൻ സംസാരിക്കാം. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് നോക്കാമെടാ.
ശിവൻ : ഡാ അത് വേണ്ട ഞാൻ അവരോട് ഒന്ന് സംസാരിച്ചു നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം.
അരവിന്ദൻ : ഡാ ശിവാ, ഇതൊന്നും ശെരിയാകില്ല. നീ വെറുതെ ഇതിന്റെ പുറകെ നടക്കണ്ട.
വിശ്വൻ : ഡാ നിനക്ക് എന്തിന്റെ കുഴപ്പമാ. അവൻ വരെ സമ്മതിച്ചു, പിന്നെ നീ എന്തിനാ ഇങ്ങനെ പെരുമാറുന്നെ?
Nice
നിഗൂഢതകൾ നിറഞ്ഞ കഥയാണല്ലേ, കൊള്ളാം നന്നായിട്ടുണ്ട് ബ്രോ തുടരുക, പിന്നെ അധികം ലാഗ് അടിപ്പിക്കാതെ വേഗം അടുത്ത ഭാഗം തരണേ ?