ശിവൻ : അത് നോക്കേണ്ട ഞാൻ എന്തായാലും വീട്ടുകാരോട് സംസാരിക്കാം.
വിശ്വൻ : താങ്ക്സ് ഡാ അളിയാ.
വിശ്വൻ ശിവനെ കെട്ടിപിടിച്ചു.
വിശ്വൻ : ഇനി എനിക്ക് ശെരിക്കും നിന്നെ വിളിക്കാമല്ലോ അളിയാന്ന്.
ശിവൻ : ഡാ മൈരേ…എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ തന്നെ നീ എങ്ങനെയാ നമ്മൾ ആരും അറിയാതെ അവളെ പ്രേമിച്ചത്.
വിശ്വൻ : ഡാ അതിനൊക്കെ ഒരു കഴിവ് വേണം.
ശിവൻ : അവന്റെ ഒരു കഴിവ്…. മൈരൻ
രണ്ടുപേരും കെട്ടിപിടിച്ചു ചിരിക്കാൻ തുടങ്ങി. ബാക്കിയുള്ളവരും അതിൽ പങ്ക് ചേർന്നു.
അരവിന്ദൻ : ഡാ വാ നമുക്ക് അങ്ങോട്ട് പോകാം.
ശബരി : നില്ല്…നില്ല്.. എനിക്കും ഒരു കാര്യം പറയാനുണ്ട്.
ശിവൻ : ഇനി എന്താ…
ശബരി : എനിക്കും ഒരു കുട്ടിയെ ഇഷ്ടമാണ്.
അരവിന്ദൻ : ദേണ്ടേ കിടക്കണ്. ഇവിടെ ഒരാളുടെ കാര്യത്തിൽ ഒരു തീരുമാനം ആകുന്നതേയുള്ളു അപ്പോഴേക്കും അടുത്തവനും തുടങ്ങിയോ.
വിശ്വൻ : ഡാ തെണ്ടി നീ എന്നോടുപോലും ഒന്നും പറഞ്ഞില്ലല്ലോ ഇതുവരെ.
ശേഖരൻ : ആരാടാ കുട്ടി? ആ കുട്ടിക്കും നിന്നെ ഇഷ്ടമാണോ.
ശബരി : ആളെ നിങ്ങൾക്കെല്ലാം അറിയാം എന്റെ കൂടെ പഠിച്ച കുട്ടിയാ അവൾക്ക് എന്നെ ഇഷ്ടമാ. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.
വിശ്വൻ : ആര് രശ്മിയോ. ഡാ തെണ്ടി ഇതാണല്ലേ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞു പാതിരാക്കും നീ ഫോൺ വിളിക്കുന്നത്.
( അന്നത്തെ കാലത്ത് ഈ കീപാഡ് ഫോൺ ആണ് ഉള്ളത്. ഇവനൊക്കെ സ്മാർട്ട്ഫോൺ വല്ലതും കിട്ടിയിരുന്നേൽ.)
അരവിന്ദൻ : നല്ല ബെസ്റ്റ് ഫ്രണ്ട്. ഉളുപ്പുണ്ടോ മൈരേ ബെസ്റ്റ് ഫ്രണ്ടെന്ന് പറഞ്ഞു നടന്നിട്ട് അവളെ തന്നെ പ്രേമിക്കാൻ.
ശബരി : എന്റെ ഏട്ടന് ബെസ്റ്റ് ഫ്രണ്ടിന്റെ പെങ്ങളെ പ്രേമിക്കാമെങ്കിൽ എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടിനെ തന്നെ പ്രേമിക്കാം.
Nice
നിഗൂഢതകൾ നിറഞ്ഞ കഥയാണല്ലേ, കൊള്ളാം നന്നായിട്ടുണ്ട് ബ്രോ തുടരുക, പിന്നെ അധികം ലാഗ് അടിപ്പിക്കാതെ വേഗം അടുത്ത ഭാഗം തരണേ ?