അരവിന്ദൻ : ഡാ ആ കുട്ടിയുടെ അമ്മയും അച്ഛനും നേരത്തെ മരിച്ചതല്ലേ.അത് നമ്മുക്ക് വേണോ?
ശബരി : ധാ വീണ്ടും, അവളുടെ അച്ഛനും അമ്മയും നേരുത്തേ മരിച്ചതാ, ഇപ്പോൾ അവളുടെ മാമന്റെ വീട്ടിലാണ് നിൽക്കുന്നെ.
ശേഖരൻ : എന്തായാലും ആദ്യം ധാ ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ. എന്നിട്ടാവാം നിന്റെ.
ആ സമയത്താണ് അതു വഴി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രസാദ് ഏട്ടൻ വന്നത്.
പ്രസാദ് : എന്തോടാ എല്ലാം കൂടെ ഒരു ചർച്ച. വെള്ളമടിക്കാൻ പ്ലാൻ ഇടുകയാണോ.
ശിവൻ : ഇല്ല ഏട്ടാ. ഇന്ന് കുപ്പിയൊന്നും എടുത്തില്ല.
ശേഖരൻ : അപ്പോൾ നേരത്തെ ഇവൻ ഇവിടെയെവിടെയോ കുപ്പി ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് പറഞ്ഞതോ .
പ്രസാദ് : ഇവിടെ ഇരിപ്പുണ്ടെങ്കിൽ എടുത്തിട്ട് വാ നമുക്ക് കമ്മിറ്റി ഓഫീസിൽ വച്ച് ഓരോന്നങ്ങ് പിടിപ്പിക്കാം.
വിശ്വൻ ശേഖരന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തുകൊണ്ട്.
വിശ്വൻ : ഇല്ല ഏട്ടാ എടുക്കാൻ വിട്ടുപോയി. വീട്ടിൽ വച്ചിരുക്കുകയാ.
പ്രസാദ് : എന്നാൽ ശെരി. ഞാൻ ഒന്ന് ആനക്കാരുടെ അടുത്ത് ഒന്ന് പോയിട്ട് വരാം.
വിശ്വൻ : ശെരി ഏട്ടാ.
പ്രസാദ് ആ ഭാഗത്തു നിന്നും പോയപ്പോൾ
വിശ്വൻ : നീ എന്തിനാ അങ്ങേര് വന്നപ്പോൾ കുപ്പിയുടെ കാര്യം പറഞ്ഞത്.
ശേഖരൻ : പിന്നെ നീയല്ലേ പറഞ്ഞത് ഇവിടെയെവിടെയോ കുപ്പി കൊണ്ടുവച്ചിട്ടുണ്ടെന്ന്.
വിശ്വൻ : എന്ന് പറഞ്ഞു, അങ്ങേരാണെങ്കിൽ ഈ കാര്യത്തിൽ ഒരു ദയയും ഇല്ലാത്തവനാ. അങ്ങേരുടെ കൂടെ ഇരുന്നിട്ട് വേണം ആ കുപ്പി മൊത്തം അങ്ങേർക്ക് വിഴുങ്ങാൻ. നമുക്ക് ഒരു പൈന്റ് പോലും കിട്ടില്ല.
അരവിന്ദൻ : എന്തായാലും അങ്ങേര് പോയില്ലേ നീ ആ കുപ്പി എടുക്ക്.
വിശ്വൻ : ഏത് കുപ്പി.
അരവിന്ദൻ : നീ ഇവനോട് ഒളിപ്പിച്ചു വച്ചന്ന് പറഞ്ഞ കുപ്പി.
Nice
നിഗൂഢതകൾ നിറഞ്ഞ കഥയാണല്ലേ, കൊള്ളാം നന്നായിട്ടുണ്ട് ബ്രോ തുടരുക, പിന്നെ അധികം ലാഗ് അടിപ്പിക്കാതെ വേഗം അടുത്ത ഭാഗം തരണേ ?