വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി] 662

സത്യമായിരുന്നു…. ചിരിച്ച് നില്‍ക്കുന്ന ചിന്നുവിന് മുന്നില്‍ തന്‍റെ ക്ലാസിലെ ഏതൊരുത്തിയും തോറ്റ് പോവും….

ഹാ… എന്തായാലും അവള്‍ക്ക് ഒരിളക്കമുണ്ട്…. സുക്ഷിച്ചോ…. ചിന്നു പറഞ്ഞു….
കണ്ണന്‍ അത്ഭുതത്തോടെ അവളെ നോക്കി. സത്യം പറഞ്ഞാല്‍ ഈ പെണ്ണുങ്ങളെ മനസിലാക്കാന്‍ കഴിയുന്നേ ഇല്ല…. അവര്‍ എത് നിമിഷം എന്ത് പറയും എന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല…. ഇന്നലെ വരെ വെറെയൊരുത്തിയെ നോക്കരുത് അടുക്കരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞവള്‍ ഇന്ന് ചിരിയോടെ അവരുടെ കാര്യങ്ങള്‍ പറയുന്നു.

ങേ…. അവള്‍ എന്നെ പ്രേമിക്കുകയാണോ…. കണ്ണന്‍ ചോദിച്ചു….

ഹാ… അവളുടെ ചാട്ടം കണ്ടിട്ട് അങ്ങോട്ട് തന്നെയാണ്….. എന്താ മോന്‍റെ തീരുമാനം…. ചിന്നു ചോദിച്ചു….

എന്ത് തീരുമാനം… നീ തന്നെ പറ…. കണ്ണന്‍ ചോദിച്ചു….

അധികം അവളെ അടുപ്പിക്കണ്ട…. അധികം പ്രതിക്ഷ കൊടുക്കണ്ട…. കേയര്‍ ചെയ്യണ്ട…. അതോടെ കണ്ണേട്ടനോടുള്ള അവളുടെ മനോഭാവം മാറുമായിരിക്കും…. അതോടെ അവള്‍ ഒഴിഞ്ഞുപോവുമായിരിക്കും….

വല്യ ചിന്തകരെ പോലെ അവള്‍ പറഞ്ഞു നിര്‍ത്തു…. കണ്ണന്‍ എന്തു പറയണമെന്നറിയാതെ അവളെ നോക്കി…. അവള്‍ തുടര്‍ന്നു….

അതേയ്…. അത് വിട്ടേക്ക് ഇത് എന്‍റെ ജീവിതമാണ്… എന്‍റെ കണ്ണേട്ടന്‍റെയൊപ്പം അത് എനിക്ക് ജിവിക്കണം….. തല്‍ക്കാലം നമ്മുടെ കാര്യം ആരോടും പറയണ്ട…. സമയമാവുമ്പോള്‍ നമ്മുക്ക് നേരിട്ട് പറയാം…. പോരെ…..

കണ്ണന്‍ തല കുലുക്കി സമ്മതിച്ചു….

എന്നാ വാ…. കിടക്കാം….. അവള്‍ അവനോട് ചേര്‍ന്ന് തന്നെ കിടന്നു…. അന്ന് മാത്രമല്ല…. പിന്നിടുള്ള ദിവസങ്ങളിലെല്ലാം…. അവളുടെ ശരീരത്തേക്കാള്‍ മനസിനെ മനസിലാക്കിയതിനാല്‍ അവളോടൊപ്പമുള്ള നിമിഷത്തെ അവന്‍ സ്നേഹത്തോടെ പരിചരിച്ചു….

പിന്നിടുള്ള ദിവസങ്ങളില്‍ കണ്ണന്‍ മേഘയെ എന്‍ര്‍ടെന്‍ ചെയ്യിക്കാന്‍ ശ്രമിച്ചില്ല… അവള്‍ ചോദിക്കുന്നതിന് മാത്രം മറുപടി നല്‍കി.

നീതു, അമൃത, ഷഹാന, വൈഷ്ണവ് ഇവരായിരുന്നു ആ ക്ലാസിലെ ആദ്യ ഗ്യാങ്…. അതിന് കാരണമായത് ഉച്ചഭക്ഷണമാണ്…. വൈഷ്ണവ് സാദാ ക്യാന്‍റിനില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത് എന്നറിഞ്ഞ ഷഹാനയാണ് ആദ്യമായി അവളുടെ ഉച്ചഭക്ഷണത്തില്‍ പകുതി അവന് നല്‍കി അവനോടടുത്തത്…. അവളുടെ ബിരിയാണി ഒരു സംഭവം തന്നെയായിരുന്നു. തനി മലബാറി ടെസ്റ്റ്…. അതോടെ അവളുടെ കുട്ടുകാരിയായ നീതുവും അമൃതയും കുടെ കുടി….

ഷഹാന ഒരു കുലിപണിക്കാരന്‍റെയും അംഗണ്‍വാടി ടീച്ചറുടെയും മകളാണ്. വിദ്യാഭ്യാസത്തിന്‍റെ വിലയറിയാവുന്നത് കൊണ്ടാവും അവര്‍ അവളെ അവര്‍ക്ക് കഴിയുന്ന രീതിയില്‍ പഠിപ്പിച്ചു. ഡിഗ്രി കഴിഞ്ഞപ്പോ ഗള്‍ഫില്‍ പണിയെടുക്കുന്ന ഒരു മൊഞ്ചന്‍ വന്ന് കല്യാണവും കഴിച്ചു. ആ ഫാമലിക്കും ഷഹാന പഠിക്കാന്‍ പോകുന്നതില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അതില്‍ പഠനം അവളുടെ മുന്നില്‍ പ്രശ്നമായി മാറിയില്ല.

നീതു സ്ഥലത്തെ കമ്മിഷണറുടെ മകളാണ്…. ഒരു മോഡേണ്‍ പെണ്‍കുട്ടി…. ജീന്‍സും ഷര്‍ട്ടുമാണ് സ്ഥിരവേഷം… അമൃത ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകളാണ്. കുട്ടത്തില്‍ പഠിച്ച് വല്യയാളവാന്‍ എറ്റവും ആഗ്രഹം അവള്‍ക്കാണ്. പഠിപ്പി ഓഫ് ദ ക്ലാസ്.

കോളേജ് ലൈഫ് അങ്ങനെ തട്ടിയും മുട്ടിയും പോയ്കൊണ്ടിരുന്നു. പുതിയ കുട്ടുകാര്‍ കണ്ണനുമായി അടുത്തുകൊണ്ടിരുന്നു. അവന്‍ പുതിയ ഗ്യാങ്കും പുതിയ അന്തരീക്ഷവുമായും പൊരുത്തപെട്ടു.

ആരുമറിയാതെ ചിന്നുവും കണ്ണനും ക്യാമ്പസിലും വൈഷ്ണവത്തിലും ഇണകുരുവികളെ പോലെ പ്രണയിച്ച് നടന്നു. അവരുടെ സ്വകാര്യതയിലേക്ക് ക്യാമ്പസില്‍ നിന്ന് ആരേയും അവര്‍ അടുപ്പിച്ചില്ല….

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

75 Comments

Add a Comment
  1. Porali coronayod pokan para…thankal pathuke ezhuthiyal mathi..thirak venda..kannanum chinnuvum ingane thanne poyal mathi..3 alla 30 part aayalum vayikan njangalund bro…than thirich vannu payye ezhuthi thudangiyal mathi…ok..bro..love u…allam mari pettannu varu..ok

    1. Bimal Bro…
      മുഴുവനായി ഒരു ഇരുപതോളം ഭാഗമായി എഴുതാന്‍ വിചാരിച്ചിരുന്നു…
      പക്ഷേ ഒരുപാട് വൈകിയാൽ പിന്നെ ഇപ്പോഴുള്ള ഫീലിൽ എഴുതാൻ പറ്റുമോ എന്ന് ഉറപ്പില്ല…

      പുതിയ ഭാഗം ഏകദേശം തീരാറായി…
      തിങ്കളാഴ്ച Submit ചെയ്യാൻ വിചാരിച്ചാണ് എഴുതിയത്…

      പ്രചോദനം നൽകുന്ന സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ?

  2. Kanna super ninte pennine thottal polichu adikkiyekkanam muthe….???

    1. പിന്നെയല്ലാ…

      കൊല്ലാതെ വിട്ടത് അവന്റെ ഭാഗ്യം… ☺

Leave a Reply

Your email address will not be published. Required fields are marked *