വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി] 899

ശരി… സര്‍… ഞാന്‍ വിളിച്ചു നോക്കാം… താങ്ക്യു സര്‍…
ചിന്നു ഇത്രയും പറഞ്ഞു തിരിഞ്ഞ് നടന്നു…

നിരഞ്ജന്‍ അവള്‍ നടന്നകലുന്നത് നോക്കിയിരുന്നു. ഒരു പക്ഷേ അവളെ കണ്ടതിനുശേഷം ആദ്യമായാണ് അവള്‍ ഓഫിസില്‍ നിന്ന് കണ്ണുനിറഞ്ഞു കാണുന്നത്…. ഈ ബ്രാഞ്ചിലെ ഏറ്റവും എഫിഷ്യന്‍റ് അന്‍റ് ഹര്‍ഡ് വര്‍ക്കിംഗ് എംബ്ലോയിയാണ് ഗ്രിഷ്മ…. അവളുടെ ഭംഗിയിലും ജോലിയിലെ എഫിഷ്യന്‍സിയും കണ്ട് പലപ്പോഴും നിരഞ്ജന്‍ അവളില്‍ വീണുപോയിട്ടുണ്ട്…. പക്ഷേ അത് തുറന്ന് പറയാന്‍ അവള്‍ അവസരം തന്നിട്ടില്ല….
അപ്പോഴെക്കും ഗ്രിഷ്മ മുറി വിട്ട് പോയിട്ടുണ്ടായിരുന്നു.

തന്‍റെ ചെയറിലെത്തിയ ചിന്നു ഫോണ്‍ എടുത്ത് സി. ഇ. ഒ യെന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാള്‍ ചെയ്തു….

ചിന്നുവിന്‍റെ ഇന്‍ര്‍വ്യുനാണ് ആദ്യമായി അവള്‍ സി. ഇ. ഒ യെ കാണുന്നത്… നാല്‍പത്ത് നാല്‍പത്തിയഞ്ച് വയസ്സ് തോന്നിക്കുന്നയാള്‍…. മലയാളി തന്നെയാണ്… ഇന്‍ഫോനല്‍ കമ്മ്യൂണിക്കേഷന്‍ വി.ജി ഗ്രുപ്പില്‍ ഉള്ള ഒരു ബെനഫിറ്റാണ്. ഇവിടെ എംപ്ലോയിസിന് സി. ഇ. ഒ യെ നേരിട്ട് വിളിക്കാനുള്ള അവസരമുണ്ട്…. അത് ചില സമയത്ത് ഗുണം ചെയ്യാറുണ്ട്…. അതിനാല്‍ തന്നെ സി. ഇ. ഒ യുടെ ഫോണ്‍ നമ്പര്‍ എല്ലാ എംപ്ലോയിസിന്‍റെ അടുത്തുണ്ടാകാറുണ്ട്…. കുടാതെ തന്‍റെ പ്രമോഷന്‍റെ കാര്യത്തിനും വിസയുമായി ബന്ധപ്പെട്ടും മുന്‍പും രണ്ടുമൂന്ന് തവണ ചിന്നു അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്….. അദ്ദേഹവും തന്‍റെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. കാരണം അദ്ദേഹം തന്‍റെ വാട്സപ്പ് സ്റ്റാറ്റസ് കാണുന്നവരില്‍ ഒരാളാണ്…. കാണുന്നത് പോലെ തന്നെ മാന്യനായ വ്യക്തിയാണ് അദ്ദേഹം….

കാള്‍ ചെയ്യുന്നതിനിടെ അപ്പുറത്ത് നിന്ന് ബിസിയാക്കി….
ഐയം ഇന്‍ എ മിറ്റിംഗ്, ഐ വില്‍ കാള്‍ യു ഹാഫാനവര്‍…. ഇങ്ങനെയൊരു ടെകസ്റ്റ് മേസേജ് അപ്പോള്‍ വരികയും ചെയ്തു….

അദ്ദേഹം അങ്ങിനെയാണെന്നാണ് അവിടെയുള്ളവര്‍ എല്ലാവരും പറയാറ്…. വിളിക്കുമ്പോഴെല്ലാം അദ്ദേഹം ബിസിയാവും…പിന്നെ തിരിച്ച് കാര്യം അന്വേഷിക്കുകയും ചെയ്യും….

എംപ്ലോയിസിനെ അത്രയും കാര്യത്തിലാണ് അദ്ദേഹം കാണുന്നത്. അതിപ്പോ ഒരു വാച്ച്മാനോടായാ പോലും ചിരിയോടെ സംസാരിച്ച് കുശലന്വേഷണം നടത്തുകയാണ് പതിവ്…. എല്ലാവര്‍ക്കും വല്യ മതിപ്പാണ് അദ്ദേഹത്തോട്….

ചിന്നു മിനിറ്റുകള്‍ എണ്ണി കാത്തിരുന്നു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോ ഫോണ്‍ ശബ്ദിച്ചു. അദ്ദേഹമായിരുന്നു. വി. ജി ഗ്രൂപ്പ് സി. ഇ. ഒ നന്ദകുമാര്‍….
ചിന്നു സന്തോഷത്തോടെ ഫോണ്‍ എടുത്തു….

ഗുഡ്മോണിംഗ് സര്‍…. അഭിവാദ്യത്തോടെ തുടങ്ങി….

ഗുഡ് മോണിംഗ് ഗ്രിഷ്മ…. ടെല്‍ മി…. വാട്ട് ഹപ്പന്‍റ്…

ഗ്രിഷ്മ തന്‍റെ ആവശ്യങ്ങളും അതിനുള്ള കാരണവും പറഞ്ഞു…. ശബ്ദം ഇടയ്ക്ക് ഇടറുന്നുണ്ടായിരുന്നു. എങ്കിലും എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ പറഞ്ഞു….
ഗ്രിഷ്മ സംസാരിച്ച് കഴിഞ്ഞതിന് ശേഷം സി. ഇ. ഒ പറഞ്ഞ് തുടങ്ങി….

ഒക്കെ…. ഗ്രിഷ്മ…. ഞാന്‍ നിനക്ക് ഒരു മാസത്തെ ലീവ് തരാം… അതുവരെ തന്‍റെ കാര്യങ്ങള്‍ മായയോട് നോക്കാന്‍ പറയു… ഗ്രിഷ്മ പോയി അമ്മയോടൊപ്പം നില്‍ക്കു…. അതാണ് അവര്‍ ആഗ്രഹിക്കുന്നത്…. പക്ഷേ…. ഒരു മാസം കഴിഞ്ഞ ഗ്രിഷ്മ ഓഫിസില്‍ പഴയ പോലെ കാണാണം….

സി. ഇ. ഒയുടെ വാക്കുകള്‍ ചിന്നുവില്‍ സന്തോഷം കൊണ്ടുവന്നു. അവളുടെ കണ്ണുകള്‍ പ്രത്യശയില്‍ വിരിഞ്ഞു….

താങ്ക്യൂ സര്‍…. താങ്ക്യൂ സോ മച്ച്…. ഗ്രിഷ്മ നന്ദി പ്രകാടിപ്പിച്ചു….

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

209 Comments

Add a Comment
  1. Ente ponnu bai nan ippozh ith vayikne 11 e part undallo entha paraya a feel engane parannalum manassilakilla heart touching
    God bless you

  2. Bro next part ennna…. waiting for it

    1. എല്ലാ ഭാഗവും വന്നാലോ

  3. ഇൗ ഗ്രൂപ്പിൽ കയറിയാൽ സാധാരണ ടിഷ്യു പേപ്പർ ആണ് നനയുന്നത്. ആദ്യമായിട്ടാണ് തലയണ നനഞ്ഞത്.

    I could feel the love and emotions like my own.
    Hats off Brother.

  4. ഖല്ബിന്റെ പോരാളി ❤️❤️❤️❤️

    4day ആയിട്ട് തുടങ്ങിയത് ഇപ്പോ വയ്ച്ചു തീർന്നു

    ഒരു രക്ഷയഉം ഇല്ല ബ്രോ സൂപ്പർ സ്റ്റോറി ????????❤️❤️❤️❤️
    ഒരുപാട് ഇഷ്ട്ടയ് ??❤️❤️

    ചിന്നു,കണ്ണൻ ❤️❤️ ഈ പേരുകൾ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു ???????

    എന്തിനാ ബ്രോ അവരെ പിരിച്ചേ??? വേണ്ടായിരുന്നു ????
    കണ്ണന് Usa il relatives ഉണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു …. അതിൽ aregilum ആണോ???????

    പാവം ചെക്കൻ തകർന്നു പോയ കാണും ???

    Next പാർട് നാളെ ഉണ്ടാവും എന്ന്‌ പ്രീതിഷിക്കുന്നു❤️❤️❤️

    സ്‌നേഹത്തോടെ
    – akhi

  5. Bro, Submit cheytho?

    1. ഖല്‍ബിന്‍റെ പോരാളി?

      Submitted Bro…. ?????

      1. Time update vanno

        1. ഖൽബിന്റെ പോരാളി ?

          ഞാൻ ചോദിച്ചില്ല…

          ഇന്ന്‌ രാത്രിയോ അല്ലെങ്കിൽ നാളെ രാവിലെയോ വരുമായിരിക്കും

  6. ബ്രോ കഴിഞ്ഞോ

    1. ഖൽബിന്റെ പോരാളി ?

      ഉച്ചയ്ക്ക് Submit ചെയ്യും ??

      1. ഇന്ന് സബ്‌മിറ്റ് ചെയ്താൽ നാളെയെ കിട്ടത്തുള്ളോ????

        1. ഖൽബിന്റെ പോരാളി ?

          അത് അറിയില്ല…

          വേറെയും കഥകൾ ഉണ്ടെങ്കിൽ നാളെ ഉണ്ടാവു…

          ഇല്ലെങ്കില്‍ രാത്രി വരും….

  7. എന്തായി

    1. തീർന്നില്ല…
      നാളെ ഉണ്ടാവു… ??

    1. ഉറപ്പില്ല… കുറച്ച് കുടെ എഴുതാൻ ഉണ്ട്… നാളെ ഫുൾ എഴുതാൻ ഉള്ള മൂഡ് ഉണ്ടെങ്കിൽ നാളെ വൈകിട്ട് submit ചെയ്യും….

      ഇല്ലെങ്കില്‍ മറ്റന്നാളെ ഉണ്ടാവു…

  8. ബ്രോ ഹാപ്പി ending അരിക്കുമോ ഇല്ലെങ്കിൽ വായന നിർത്തണം

    1. അടുത്ത ഭാഗം കുടെ വായിക്കു… തിരുമാനം അപ്പൊ കിട്ടുമെന്ന് വിശ്വസിക്കാം…. ☺

      1. എന്ന് കിട്ടും അടുത്ത പാർട്ട് ??!

        1. തിങ്കളാഴ്ചയോ…
          ചൊവ്വാഴ്ചയോ… വരും…

          എഴുതിലാണ്‌…

          5000+ words ആയി

          1. അതിനു അപ്പുറം പോകരുത്

          2. LATE AAKKALE BRO

          3. ഇപ്പോഴത്തെ അവസ്ഥയില്‍ കഴിഞ്ഞ് പോവില്ല ?

  9. അല്ല ഒരു doubt ചിന്നുവിന് ഇപ്പോഴും എന്തിനാ പിരിഞ്ഞ എന്ന് ഒരു ഐഡിയ ഇല്ലെ. പിന്നീട് അതിനെ കുറിച്ച് ഒന്നും thirakiyille. പിന്നെ എന്ന പ്രതീക്ഷയിൽ ആണ് അവൾ അവനെ കാണാൻ പോകുന്നത്. ചിന്നുവിന്റെ വീട്ടുകാർക്കും അറിയില്ലേ yethratha കാര്യം

    1. കഥയിൽ പറഞ്ഞിട്ടുണ്ടല്ലോ…

      കണ്ണന്റെ ഭാഗം കേള്‍ക്കാന്‍ പറ്റിയില്ല എന്ന കുറ്റബോധം അവളില്‍ ഉണ്ട്… സത്യം അറിയണം എന്നൊരു ത്വര?

  10. ചിന്നുവും കണ്ണനും ഫുൾ ഈഗോ ആണല്ലോ

    1. പ്രായത്തിന്റെ ആണ്‌… കോളേജ് ലൈഫ് തന്നെ കെട്ടിയില്ലേ…. ?

  11. അടിപൊളി, ഇതൊരുമാതിരി വല്ലാത്ത twist ആയല്ലോ, ഒരുവിധം എല്ലാ ആളുകളുടേം mistake ആണ് ഇവിടെ ചിന്നുവും ആവർത്തിച്ചത്, ഒരാൾ തെറ്റ് ചെയ്‌തെന്ന് മനസ്സിലായാൽ അതിനെ കുറിച്ച് അയാളോട് തന്നെ സംസാരിച്ച് clarify ചെയ്യാൻ ശ്രമിച്ചില്ല, അതിപ്പോൾ ഈ അവസ്ഥയിലേക്ക് എത്തി. ഇനി എന്താകുമോ ആവോ

    1. അതേ…. കുറച്ച് നേരം ക്ഷമിച്ചിരുന്നേൽ ഒന്നും സംഭവിക്കില്ലായിരുന്നു….
      പക്ഷേ പ്രായവും മനസും അതിന്‌ സമ്മതിച്ചില്ല….

      ഇനി നോക്കാമെന്ന് എന്താവും എന്ന് ❤️?

  12. Comments ന് replay എഴുതി നേരം കളയരുേതേ.waiting for next part

    1. എഴുതുന്നുണ്ട്… ??

  13. Bro Manju warrierude ezhuthumo

  14. Bro nxt part entayii…???

    1. എഴുത്തിലാണ് അടുത്ത ആഴ്ച നോക്കിയ മതി… ???

  15. Hi,
    Even though I have started reading this story since early, it is first time I am commenting. Sorry for not giving my remark earlier. On start, the story started differently it became a typical one in previous parts. But you have reversed the entire story on different path, it is a remarkable tilt of the story, from you as the writer as well as to the readers.
    I was so sad in reading this part, and I have read it 2 or 3 times to understand how it happened, or to judge who is at fault. it is hurting and the pain still stays in mind even after a day of reading.
    it is a wonderful story.
    Congratulations.
    Please keep it up. When can we expect the next episode?

    Best regards
    Gopal

    1. Thank you foe your valuable comment and Support…❤️♥️???

  16. Innane adhyamayi ee kadha vazhich thudakunnath otta irippine 11 part vayich thheerthu… Ath iyale avatharna shyli kondan.. Pinne kannenteyum chinnu vinteyum kadha manassil tahtti thanne ane vayich theerthath thudakkam muthale santhoshathode poyirunn akadha vayikkumbol thanne manassine tragedy ayi thayyaraduppe nadathiyirunnu karanam ithil vayich anekayiram pranayavum love stories enne rand categories kond tahnne ath rand mathrame vayikkarullu… Karanam aa love stories vayich ente jeevitham ayi sankalpich ane vayikkarullath athane enikke ishatam pinne nannayinpokunna stories tragedy kondvaruka enne ullath eyuthukkarante oru psychological movement anallo pakshe divorce olam pratheeshijilla oru thettitharana pinakkam that’s all… Ivar verndum onnich ulla sundhara nimishathinay kathirikkunnu because chinnu kannneyum vyshnavatheyum vitt poyalum kannan chinnu vine oyivakkan sathikkillla enee manasssilayi keep ???? with faithfully your fan boy ???ezrabin???? ????

    1. ഒത്തിരി സന്തോഷം Ezrabin ❤️♥️

      കണ്ണനും ചിന്നുവിനും ഇങ്ങനെയും ഒരു പരീക്ഷണം ആവശ്യമായിരുന്നു… ഇത് അവരെ അകറ്റുകയല്ല… കുടുതൽ അടുപ്പിക്കുമെന്ന് വിശ്വാസിക്കനാണ് എനിക്കിഷ്ടം…

      അകന്ന് പോകുന്നത് ശരീരം മാത്രമാണ്… മനസിപ്പോഴും അരികെ തന്നെയാണ്…. ?

  17. കുറച്ചു വിശദീകരിച്ചു എഴുതേണ്ടിയിരുന്ന ഒരു ഭാഗം ആയിരുന്നു… speed കൂടിപ്പോയി

    1. എനിക്കും തോന്നി… പക്ഷേ പറയാന്‍ ഒരുപാട് ഉള്ളത് കൊണ്ട്‌ വിശദമാക്കാൻ കഴിഞ്ഞില്ല… ❤️?

Leave a Reply

Your email address will not be published. Required fields are marked *