നീയും അച്ഛനും അമ്മയും രണ്ടുമാസത്തിനുള്ളില്‍ പോയപ്പോള്‍ ഞാനെത്ര വിഷമിച്ചെന്ന് നിനക്കറിയുമോ….. വൈഷ്ണവം ശരിക്കും എനിക്ക് നരകമായി മാറി…. അനുനിമിഷം നിങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടി കൊണ്ടിരുന്നു. ഇറങ്ങി എങ്ങോട്ടെങ്കിലും പോയാലെ എന്നുവരെ എനിക്ക് തോന്നി. പക്ഷേ ആ സമയത്ത് എന്‍റെ ചെറിയച്ഛന്‍ രക്ഷാധികാരിയായി വന്നു. എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി…. പിന്നെ ഇത്രയും നാള്‍ ചെറിയച്ഛനും ചെറിയമ്മയും ആ കൊച്ചു കാന്തിരി കിങ്ങിണിമോളും എനിക്ക് സന്തോഷങ്ങള്‍ തന്നു….
അതിനിടയ്ക്ക് എന്‍റെ ബിസിനസ് ലക്ഷ്യം ചെറിയച്ഛനോട് പറഞ്ഞു. ചെറിയച്ഛന്‍ അച്ഛന്‍റെ സ്ഥാനത്ത് നിന്ന പണമിറക്കി. കുടെ ബിസിനസ്സില്‍ നിന്ന് ക്യാപിറ്റല്‍ ഇന്‍വേസ്റ്റമെന്‍റ് തിരിച്ചുകിട്ടും വരെ സി.ഇ.ഒ ആയി നില്‍ക്കാമെന്നും പറഞ്ഞു. കഴിഞ്ഞ മാസം റിയാദില്‍ കിട്ടിയ നമ്മുടെ ബിഗ് പ്രോജക്റ്റ് കൊണ്ട് ആ സ്ഥാനത്തിന്‍റെ എക്സ്പെയറായി…. ഇനി എന്‍റെ സ്വന്തം കമ്പനിയാണിത്….
നീ ഇപ്പോ ചോദിച്ചില്ലേ എന്തിനാ നിന്നെ അതിലേക്ക് കയറ്റിയതെന്ന്. അന്ന് തല്ലുണ്ടാക്കി നിന്നെ കരയിപ്പിച്ച പ്രിതേച്ചി വിളിച്ച് നിനക്ക് കുറ്റബോധമുണ്ടെന്ന് പറഞ്ഞപ്പോ ഞാന്‍ നിനക്കിട്ട് തന്ന പണിയാണ് ആ ജോലി. പക്ഷേ നീ അതിലും കാര്യക്ഷമത കാണിച്ചു. നിങ്ങടെ മുന്‍ മാനേജര്‍ ഗോവിന്ദന്‍ സാറിനും ഇപ്പോഴത്തെ നിരജ്ഞനും നിന്നെ വല്യ കാര്യമാണ്….. നിരജ്ഞന്‍റെ സംസാരം കേട്ടിട് ചിലപ്പോ നിന്നെ പ്രേപോസ് ചെയ്യാന്‍ വരെ സാധ്യതയുണ്ട്….. കണ്ണന്‍ ചിരിയോടെ പറഞ്ഞു….
അതൊക്കെ എപ്പോഴെ നടന്നല്ലോ….. ചിന്നു പുഞ്ചിരിയോടെ പറഞ്ഞു…..
നടന്നോ…. എപ്പോ…. മായ ഒന്നും പറഞ്ഞില്ലലോ…. കണ്ണന്‍ ഒന്നു ഞെട്ടി കൊണ്ട് ചോദിച്ചു….
ങേ…. മായേച്ചി എന്തിനാ ഇതൊക്കെ കണ്ണേട്ടനോട് പറയുന്നേ….. ചിന്നു സംശയത്തോടെ ചോദിച്ചു….
ഹാ….. ഞാന്‍ നിനക്കായ് കണ്ടെത്തിയ സ്പൈ നമ്പര്‍ ടൂ അല്ലാ….സ്പൈ നമ്പര്‍ ത്രീയാണ് മായ…. എന്‍റെ കളി കൂട്ടുകാരി…. അച്ഛന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദേവനങ്കിളിന്‍റെ മോളാണ്. നിന്നെ ഓഫീസില്‍ നിരിക്ഷിക്കാന്‍ ഞാന്‍ പറഞ്ഞ് വിട്ടതാണ് അവളെ…..
കളികുട്ടുകാരിയോ….. ഞാനിതുവരെ അറിഞ്ഞില്ലലോ….. കല്യാണത്തിനോ മറ്റോ കണ്ടിട്ടെയില്ല…. ചിന്നു ചോദിച്ചു…..
ഹാ…. അവള്‍ ഡിഗ്രിയും പിജിയും ബാംഗ്ലൂരായിരുന്നു. അതാണ് കല്യാണത്തിന് പോലും വരാതിരുന്നത്. പക്ഷേ രാവിലെ ക്രിക്കറ്റ് കളിക്കാന്‍ പോവുമ്പോ നാട്ടിലുള്ള സമയത്ത് അവളെ കാണാറുണ്ട്….. നിനക്കറിയുമോ…. എനിക്കാദ്യമായി വെള്ളക്കടലാസില്‍ പ്രണയലേഖനം തന്നവളാണ് അവള്‍… ഇന്ന് എനിക്ക് വേണ്ടി എന്‍റെ ഭാര്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി തരുന്നു. എന്തൊരു വിധിയാണല്ലേ. നിനക്ക് വേണ്ടി അവളുടെ കയ്യില്‍ ഓണത്തിനും വിഷുവിനും പിറന്നാളിനുമൊക്കെ ഡ്രെസ് കൊടുത്തുവിടാറുണ്ടല്ലോ…. കിട്ടാറില്ലേ…… കണ്ണന്‍ ചിരിയോടെ പറഞ്ഞു….
എല്ലാം കേട്ടിരുന്ന ചിന്നു ദേഷ്യത്തോടെ സൈഡിലുടെ കണ്ണന്‍റെ കോളറില്‍ കയറി പിടിച്ചു…. എന്നിട്ട് ചോദിച്ചു….
സത്യം പറ മനുഷ്യാ…. ഇനി എത്ര സ്പൈ ഉണ്ട്…..
ഡീ…. പെണ്ണേ….. വീട്…. വണ്ടി ഓടിക്കുന്നത് കണ്ടില്ലേ…. ഇതിപ്പോ പറയും മുമ്പ് നമ്മള്‍ എന്‍റെ അമ്മയുടെയും അച്ഛന്‍റെയും അടുത്തെത്തുമെന്നാ തോന്നുന്നെ….. കണ്ണന്‍ ചിന്നുവിനെ കളിയാക്കി…..
ചിന്നു പിടിവിട്ടു….

Bro nalla kadha. Valare ishtapettu. Iniyum thante thoolikayil ninnu mashi uthiratte ennu prarthikkunnu. Sneha poovam aarav.
Bro nalla kadha. Valare ishtapettu. Iniyum thante thoolikayil ninnu mashi uthiratte ennu prarthikkunnu. Sneha poovam aarav.
കിടുക്കി. ഒന്നും പറയാൻ ഇല്ല. ????
Vayikaan valare vaiki poyi.❤️❤️❤️
Adutha story valathum udane pratheekshikamo
എന്താ പറയാ അടിപൊളി പിന്നെ ഒരു വിഷമം വൈഷ്ണവിൻ്റെ അച്ഛനും അമ്മയും അവർ മകൻ്റെ ദുഃഖവസ്ഥയിൽ ആ സമയതനെല്ലോ മരണപ്പെട്ടത് അത് വിഷമം ഉണ്ടാക്കി അവര് ഒന്നിക്കുന്നതും കുഞ്ഞിനെ കാണനും അവർക്ക് ഭാഗ്യം ഉണ്ടയില്ലല്ലോ ?
Bro ithu pdf akki kittu
Ennu sukshichu vaikan oru Nala story♥️?
Pls…..
വായിക്കാൻ വളരെ വൈകി പോയി… ക്ഷമിക്കണം…?
ഇവിടെ കണ്ടിട്ടുള്ള രീതിയിൽ നിന്നും മാറി വളരെ different ആയിരുന്നു കഥയുടെ അവസാന ഭാഗങ്ങളോട് അടുത്തപ്പോൾ…
ഞാൻ expect ചെയ്ത ending il നിന്നും വളരെ അധികം മാറി…and it was wonderful..?
വളരെ അധികം ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം എടുത്തു പറയുന്നു…?
3 കൊല്ലങ്ങൾക്ക് ശേഷവും പുതിയ കഥകൾ ഇല്ലാത്തത് വേദനിപ്പിക്കുന്നു..?
Anyway, message കാണുന്നുണ്ടെങ്കിൽ wishing you all the best and happiness ?
Adipoli
Thank You Bro ?
അടിപൊളി
Thank You Bro ?
ഒന്നും പറയാനില്ല മുത്തേ പൊളിച്ചു കഥ വായിക്കാൻ ഒരുപാട് താമസിച്ചു ഇതിപ്പോ എന്താ പറയാ ഒരു സിനിമ കണ്ട ഫീൽ പൊളിച്ചു ക്ലൈമാക്സ് പൊളിച്ചു
പിന്നെ സെലിൻ വരുവും ഏറ്റു പറച്ചിലും നന്നായിട്ടുണ്ട് മാരക ട്വിസ്റ്റ്
ഇനിയും ഇതേപോലുള്ള നല്ല പ്രണയകഥകളുമായി ഇനിയും വരണം ❤❤❤
Thank You Bro ? ? ? ?