അതിന് രണ്ടു കാരണമാണുള്ളത്… ഒന്ന് എന്‍റെ കുടുബത്തെ തകര്‍ക്കണം….. അതില്‍ അവന്‍ പകുതി വിജയിച്ചു. രണ്ട് നീയാണ്. അനിരുദ്ധിന് നിന്‍റെ മേലുള്ള കണ്ണ്….
ഹും…. ഇങ്ങനെയാണെങ്കില്‍ ഇനി ഞാന്‍ എന്‍റെ വീട്ടിലേക്ക് പോകുന്നില്ല. ഇനി കണ്ണേട്ടന്‍ കുടെ നില്‍ക്കുകയാണ്….. ചിന്നു ചിരിയോടെ പറഞ്ഞു.
അയ്യോ…. അതുപറ്റില്ല…. നീ തിരിച്ച് വീട്ടില്‍ തന്നെ പോണം….. കണ്ണന്‍ പറഞ്ഞു
അതെന്തിനാ…. എന്നെ ഒഴുവാക്കുകയാണോ…. ചിന്നു വിഷമത്തോടെ ചോദിച്ചു….
നിന്നെ ഒഴുവാക്കാനാണോടീ ഞാന്‍ ഈ നാടകം ഒക്കെ കളിച്ചത്….. ഇനി നിന്നെയും കൊണ്ടല്ലാതെ ഞാന്‍ പോവില്ല…. എന്നെ ഒഴുവാക്കി വെറെ കെട്ടി സുഖമായി ജീവിക്കാമെന്നും മോളും കരുതണ്ട….. കേട്ടോ…..
പിന്നെന്തിനാ എന്നെ വീണ്ടും അങ്ങോട്ടയക്കുന്നേ…..
അത്….. എന്‍റെ ഊഹം ശരിയാണങ്കില്‍ നീ പോകുമെന്ന് പറഞ്ഞതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് അതായത് നാളെയോ മറ്റന്നാളോ നമ്മുടെ വില്ലന്മാര്‍ നിന്‍റെ വീട്ടില്‍ വരും…. സാധാരണ രീതിയില്‍ വരും എന്നിട്ട് പോവും മുന്‍പ് നിങ്ങളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ടാവും. അതെന്നാണ് എന്നണെന്നറിയാന്‍ നീ അവിടെയുണ്ടാവണം…. അന്നാണ് നമ്മുടെ പ്രതികാര ദിവസം….
ഉം…. അപ്പോ പ്രതികാരത്തിനും ഞാന്‍ നില്‍ക്കണമല്ലേ….
നീ കാരണമാണ് ഇതൊക്കെ തുടങ്ങിയത്…. അതുകൊണ്ട് നീ തന്നെ എന്‍റെ കുടെ നിന്ന് ഇതൊക്കെ തീര്‍ത്ത് തരണം….
ഹും…. ശരി…. ഇനി അതിന്‍റെ കുറവ് വേണ്ടാ….. ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.
കാര്‍ ലക്ഷ്യസ്ഥാനം നോക്കി പാഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു ഷോപ്പില്‍ കയറി ഗിഫ്റ്റ് വാങ്ങി. കുടെ ഒരു ഹോട്ടലില്‍ കയറി ഉച്ചഭക്ഷണവും കഴിച്ചു. പിന്നെ നേരെ ചെറിയച്ഛന്‍റെ വീട്ടിലേക്ക്….
കാര്‍ ഒരു ഇരുനില വിട്ടിന്‍റെ മുന്നിലേക്ക് കയറിചെന്നു. പുന്തോട്ടവും ഇന്‍റര്‍ലോക്ക് ചെയ്ത മുറ്റവുമായി അധികം പഴക്കമില്ലാത്ത ഒരു വീട്. വീടിന്‍റെ മുന്നില്‍ മാര്‍ബിളില്‍ വീട്ടുപേര് എഴുതി വെച്ചിരിക്കുന്നു….. പ്രണവം….
ചിന്നു അല്‍പം പേടിയോടെ കാറില്‍ നിന്നിറങ്ങി. വീടിന്‍റെ ഒരു സൈഡിലായിരുന്നു പാര്‍ക്കിംഗ് ഏരിയ. ചെറിയച്ഛന്‍റെയും മറ്റു രണ്ടു കാറുകളും അവിടെ പാര്‍ക്ക് ചെയ്തിരുന്നു. കണ്ണന്‍റെ പഴയ പടകുതിരയായിരുന്ന ബൈക്ക് മോടി കുട്ടി അവിടെ നില്‍പുണ്ട്….. കണ്ണന്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി.
ചിന്നുവിന്‍റെ കൈപിടിച്ച് സമ്മാനപൊതികളുമായി അകത്തേക്ക് കയറി… കണ്ണന്‍റെ കുടെയുള്ള പെണ്ണിനെ കണ്ട് പലരുടെയും മുഖം ഇരുണ്ടു. അത് കണ്ട് ചിന്നുവിന് വരാണ്ടായിരുന്നു എന്ന ചിന്ത ഉടലെടുത്തു.
പക്ഷേ അത് മനസിലാക്കിയെന്ന പോലെ കണ്ണന്‍ ചിന്നുവിന്‍റെ കൈയില്‍ അമര്‍ത്തി പിടിച്ചു. ചിന്നു അവനെ നോക്കി…. കണ്ണുകള്‍ ചിമ്മി അവളെ സമാധാനിപ്പിച്ചു.
ബര്‍ത്ത്ഡേ ആഘോഷത്തിനായി അലങ്കരിച്ച ഹാളിലേക്ക് കടന്നു വരുന്ന കണ്ണന്‍റെയും ചിന്നുവിന്‍റെയും അടുത്തേക്ക് മധ്യവയസ്സുള്ള ഒരു സ്ത്രീ വന്നു. അവര്‍ ആദ്യം വന്ന് ചിന്നുവിന്‍റെ കൈയിലേക്ക് പടിച്ചു…. ഇതാരാ എന്നറിയാന്‍ ചിന്നു കണ്ണനെ നോക്കി….
ഇത് എന്‍റെ ചെറിയമ്മ…. ദ ഗ്രേറ്റ് വസുന്ധര നന്ദകുമാര്‍…. കണ്ണന്‍ ചെറിയമ്മയെ നോക്കി പൊക്കിയടിച്ചു….
പോടാ…. കണ്ണന്‍റെ കളിയാക്കലില്‍ അതൃപ്തി സന്തോഷത്തോടെ അറിയിച്ചു. പിന്നെ ചിന്നുവിനോടായി പറഞ്ഞു.
മോള് ഇതൊന്നും നോക്കണ്ട… ഇവന്‍ എന്നും എന്നോട് ഇങ്ങനെയാ…. മോള് വാ…. ചിന്നുവിനെ ഹാളിലേക്ക് നയിച്ചു.
കിടുക്കി. ഒന്നും പറയാൻ ഇല്ല. ????
Vayikaan valare vaiki poyi.❤️❤️❤️
Adutha story valathum udane pratheekshikamo
എന്താ പറയാ അടിപൊളി പിന്നെ ഒരു വിഷമം വൈഷ്ണവിൻ്റെ അച്ഛനും അമ്മയും അവർ മകൻ്റെ ദുഃഖവസ്ഥയിൽ ആ സമയതനെല്ലോ മരണപ്പെട്ടത് അത് വിഷമം ഉണ്ടാക്കി അവര് ഒന്നിക്കുന്നതും കുഞ്ഞിനെ കാണനും അവർക്ക് ഭാഗ്യം ഉണ്ടയില്ലല്ലോ ?
Bro ithu pdf akki kittu
Ennu sukshichu vaikan oru Nala story♥️?
Pls…..
വായിക്കാൻ വളരെ വൈകി പോയി… ക്ഷമിക്കണം…?
ഇവിടെ കണ്ടിട്ടുള്ള രീതിയിൽ നിന്നും മാറി വളരെ different ആയിരുന്നു കഥയുടെ അവസാന ഭാഗങ്ങളോട് അടുത്തപ്പോൾ…
ഞാൻ expect ചെയ്ത ending il നിന്നും വളരെ അധികം മാറി…and it was wonderful..?
വളരെ അധികം ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം എടുത്തു പറയുന്നു…?
3 കൊല്ലങ്ങൾക്ക് ശേഷവും പുതിയ കഥകൾ ഇല്ലാത്തത് വേദനിപ്പിക്കുന്നു..?
Anyway, message കാണുന്നുണ്ടെങ്കിൽ wishing you all the best and happiness ?
Adipoli
Thank You Bro ?
അടിപൊളി
Thank You Bro ?
ഒന്നും പറയാനില്ല മുത്തേ പൊളിച്ചു കഥ വായിക്കാൻ ഒരുപാട് താമസിച്ചു ഇതിപ്പോ എന്താ പറയാ ഒരു സിനിമ കണ്ട ഫീൽ പൊളിച്ചു ക്ലൈമാക്സ് പൊളിച്ചു
പിന്നെ സെലിൻ വരുവും ഏറ്റു പറച്ചിലും നന്നായിട്ടുണ്ട് മാരക ട്വിസ്റ്റ്
ഇനിയും ഇതേപോലുള്ള നല്ല പ്രണയകഥകളുമായി ഇനിയും വരണം ❤❤❤
Thank You Bro ? ? ? ?