എന്നാ ഞാ വലുതായിട്ട് നമ്മുക്ക് കല്യാണം കഴിക്ക്യാ…. കിങ്ങിണി കിണുങ്ങി കൊണ്ട് പറഞ്ഞു….,
മോള് വലുതാവുമ്പോ മോളെ കല്യാണം കഴിക്കാന്‍ ഒരു രാജകുമാരന്‍ വരും…. ആ രാജകുമാരന്‍ മോള്‍ക്ക് വേണ്ട എല്ലാം വാങ്ങി തരും… അവരുടെ സംസാരത്തിനിടയിലേക്ക് കയറി ചിന്നു കിങ്ങിണിയോട് പറഞ്ഞു.
അതുകേട്ടപ്പോ കിങ്ങിണിയുടെ കണ്ണുകള്‍ വിടര്‍ന്നു…. അവള്‍ പാല്‍നിറമുള്ള പല്ലുകള്‍ കാണിച്ച് ചിരിച്ചു….
അപ്പോ നമ്മുക്ക് കേക്ക് കട്ട് ചെയ്യാം…. നന്ദകുമാര്‍ എല്ലാരോടുമായി പറഞ്ഞു. അതോടെ എല്ലാരും കേക്കിന് ചുറ്റുമായി കുടി…. കണ്ണന്‍റെയും മിഥുനയുടെയും ഇടയില്‍ നിന്ന് കിങ്ങിണിമോള് കേക്ക് കട്ട് ചെയ്തു. ചുറ്റും നിന്നവര്‍ ബര്‍ത്ത്ഡേ വിഷ് ചെയ്തുകൊണ്ട് പാട്ട് പാടി കൈ കൊട്ടി.
കേക്ക് കട്ട് ചെയ്ത് കണ്ണനും മിഥുനയും നന്ദകുമാറും വസുന്ധരയും കിങ്ങിണിയ്ക്ക് കേക്ക് നല്‍കി…. എല്ലാം അവള്‍ സന്തോഷത്തോടെ വായിലേക്ക് വാങ്ങി…. മിഥുന പിന്നെ ബാക്കി കേക്ക് കട്ട് ചെയ്ത് ബാക്കി വന്നവര്‍ക്കെല്ലാം നല്‍കി… ചിന്നു കണ്ണന്‍റെ കുടെ കൂടി…. സംസാരിക്കാനൊന്നും പറ്റിയില്ലങ്കിലും പഴയ ദിനങ്ങളെ അനുസ്മരിക്കും വിധം കണ്ണും കണ്ണും നോക്കിയിരുന്നു.
മതി നോക്കി നിന്നത്…. രണ്ടുകൊല്ലത്തെ കഥയാവും പറയുന്നത് അല്ലേ….. പരസ്പരം നോക്കി നിന്നിരുന്ന കണ്ണന്‍റെയും ചിന്നുവിന്‍റെയും ഇടയിലേക്ക് കയറി ചെന്ന് മിഥുന ചോദിച്ചു….
അതെ…. നീ നിന്‍റെ കൊന്തന്‍റെ കാര്യം നോക്കി പോ പെണ്ണെ…. കണ്ണന്‍ മിഥുനയോട് പറഞ്ഞു.
അതെങ്ങനെ ആള് പണിയില്ലലേ….. ഇനി രാത്രിയെ ഒന്ന് കിട്ടു…. മിഥുന വിഷമഭാവത്തില്‍ പറഞ്ഞു.
നന്നായെ ഉള്ളു… നീയല്ലേ അവനെ ഉന്തി തള്ളി വിട്ടത്…. വല്ല കാര്യവുമുണ്ടായിരുന്നോ…. കണ്ണന്‍ ചോദിച്ചു….
അത് പിന്നെ പറയാന്‍ നല്ലൊരു ജോലിയില്ലാതെ എങ്ങനെയാ വീട്ടില്‍ പറയുന്നത്…. മിഥുന ചോദിച്ചു…..
അയ്യെടി…. ഞാന്‍ പറഞ്ഞത് കൊണ്ടല്ലേ ഒക്കെ റെഡിയായത്… അല്ലാത്തെ നിങ്ങളുടെ ദിവ്യപ്രണയം കണ്ടിട്ടൊന്നുമല്ല…..
ഓ…. അല്ലാന്ന് ഞാന്‍ പറഞ്ഞോ…. അത് നിന്‍റെ അവകാശമാണ്….. നീയത് ചെയ്തു….. മിഥുന പറഞ്ഞു.
നിങ്ങളെന്തൊക്കെയാ ഈ പറയുന്നേ…. ഒന്നും മനസിലാവതെ നിന്ന ചിന്നു ഇരുവരൊടുമായി ചോദിച്ചു….
അത് ഇവളുടെ എന്‍ഗേജ്മെന്‍റായിരുന്നു രണ്ടുദിവസം മുന്‍പ് ആ കൊന്തന്‍റെ കാര്യം പറഞ്ഞതാ…. കണ്ണന്‍ ചിന്നുവിന് മറുപടി നല്‍കി…. മിഥുന ചെറിയ നാണം അിനയിച്ചു….
യോ….. അതൊക്കെ നടന്നോ…. ചിന്നു അതിശയത്തോടെ ചോദിച്ചു…..
പിന്നെ…. ദേ നിങ്ങളെ നോക്ക് ഇപ്പോ രണ്ടാമത്തെ കല്യാണമായി…. മനുഷ്യന്‍ കാത്തിരുന്ന കിട്ടിയതാ ഒരെണ്ണം….. മിഥുന പറഞ്ഞു….
ആരാ ആള്….. ചിന്നു ചോദിച്ചു….
അതൊക്കെ പറയാം…. നമ്മുക്ക് പോവണ്ടേ….. സമയം കുറെയായി….. കണ്ണന്‍ അവര്‍ക്കിടയില്‍ കയറി പറഞ്ഞു.
അയ്യോ…. ഞാനത് മറന്നു…. വിട്ടില്‍ അമ്മ ചിലപ്പോള്‍ ഒറ്റയ്ക്കാവും…. ചിന്നു എന്തോ ആലോചിച്ച പോലെ പറഞ്ഞു….
കിടുക്കി. ഒന്നും പറയാൻ ഇല്ല. ????
Vayikaan valare vaiki poyi.❤️❤️❤️
Adutha story valathum udane pratheekshikamo
എന്താ പറയാ അടിപൊളി പിന്നെ ഒരു വിഷമം വൈഷ്ണവിൻ്റെ അച്ഛനും അമ്മയും അവർ മകൻ്റെ ദുഃഖവസ്ഥയിൽ ആ സമയതനെല്ലോ മരണപ്പെട്ടത് അത് വിഷമം ഉണ്ടാക്കി അവര് ഒന്നിക്കുന്നതും കുഞ്ഞിനെ കാണനും അവർക്ക് ഭാഗ്യം ഉണ്ടയില്ലല്ലോ ?
Bro ithu pdf akki kittu
Ennu sukshichu vaikan oru Nala story♥️?
Pls…..
വായിക്കാൻ വളരെ വൈകി പോയി… ക്ഷമിക്കണം…?
ഇവിടെ കണ്ടിട്ടുള്ള രീതിയിൽ നിന്നും മാറി വളരെ different ആയിരുന്നു കഥയുടെ അവസാന ഭാഗങ്ങളോട് അടുത്തപ്പോൾ…
ഞാൻ expect ചെയ്ത ending il നിന്നും വളരെ അധികം മാറി…and it was wonderful..?
വളരെ അധികം ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം എടുത്തു പറയുന്നു…?
3 കൊല്ലങ്ങൾക്ക് ശേഷവും പുതിയ കഥകൾ ഇല്ലാത്തത് വേദനിപ്പിക്കുന്നു..?
Anyway, message കാണുന്നുണ്ടെങ്കിൽ wishing you all the best and happiness ?
Adipoli
Thank You Bro ?
അടിപൊളി
Thank You Bro ?
ഒന്നും പറയാനില്ല മുത്തേ പൊളിച്ചു കഥ വായിക്കാൻ ഒരുപാട് താമസിച്ചു ഇതിപ്പോ എന്താ പറയാ ഒരു സിനിമ കണ്ട ഫീൽ പൊളിച്ചു ക്ലൈമാക്സ് പൊളിച്ചു
പിന്നെ സെലിൻ വരുവും ഏറ്റു പറച്ചിലും നന്നായിട്ടുണ്ട് മാരക ട്വിസ്റ്റ്
ഇനിയും ഇതേപോലുള്ള നല്ല പ്രണയകഥകളുമായി ഇനിയും വരണം ❤❤❤
Thank You Bro ? ? ? ?