വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax] 1017

നീ നാളെ ഇവിടെ കാണില്ലേ….. ശേഖരന്‍ ചോദിച്ചു….

ഹാ…. ഉണ്ടാവും…. ചിന്നു മറുപടി നല്‍കി. അപ്പോഴേക്കും ചിന്നു വാതിലിനടുത്തെത്തിയിരുന്നു. കുടുതല്‍ ചര്‍ച്ചയ്ക്ക് നില്‍ക്കാതെ അവള്‍ അടുക്കളയിലേക്ക് ചെന്നു. അവിടെ രാത്രിയിലേക്കുള്ള ഭക്ഷണപണിയിലായിരുന്നു ലക്ഷ്മി അപ്പോള്‍. ചിന്നു നേരെ ചെന്ന് അമ്മയെ പിറകിലുടെ കെട്ടിപിടിച്ചു….

ഹാ… വന്നോ….. ലക്ഷ്മി തിരിഞ്ഞുപോലും നോക്കാതെ പറഞ്ഞു.

ഒക്കെ അറിഞ്ഞിട്ട് എന്നെ കുറെ കരയിപ്പിച്ചു ലേ…. ചിന്നു നിന്ന നില്‍പില്‍ തന്നെ ചോദിച്ചു…..

ഓ…. എന്തായി കാണേണ്ടവരെ ഒക്കെ കണ്ട് സത്യമൊക്കെ അറിഞ്ഞില്ലേ….. ലക്ഷ്മി ചോദിച്ചു…..

ഇവിടെ വീട്ടിലിരുന്നാലും അതൊക്കെ അറിയുന്നുണ്ടല്ലേ….. ചിന്നു ചിരിയോടെ പറഞ്ഞു…..

പിന്നെ അവന്‍ എല്ലാം വിളിച്ചു പറയും…. എന്നോട് വല്യ സ്നേഹമാ….. ലക്ഷ്മി അഭിമാനത്തോടെ പറഞ്ഞു….

ഓ…. ഒരു അമ്മയും മോനും….. ചിന്നു പുച്ഛത്തോടെ പറഞ്ഞു…..

അവന്‍ എന്നാ നിന്നെ കൊണ്ടുപോവുന്നേ…..

അറിയില്ല…. ഇനി സമയം ഇഷ്ടം പോലെ ഉണ്ടല്ലോ….. ഇനി നാട് വിട്ട് പോവുന്നില്ലലോ…..

എന്നാലും നീട്ടിവെക്കണോ…..

അതിന് വേറെ നാടകം കുടെ ഉണ്ടെന്ന് പറഞ്ഞു…. എല്ലാതിനും അതിന്‍റെതായ സമയമുണ്ട് എന്‍റെ ലക്ഷ്മികുട്ടി…..

അധികം വൈകില്ലായിരിക്കും അല്ലേ…..

ഹാ…. നോകാം….. ഞാന്‍ എതു പാതിരാത്രി വിളിച്ചാലും പോകാന്‍ തയ്യാറാണ്…. ചിന്നു പറഞ്ഞു…. ലക്ഷ്മി അതിന് ഒന്ന് മുളുക മാത്രമേ ചെയ്തുള്ളു…

പിന്നെയ് പോകും നേരം എതിര്‍ക്കാന്‍ പലരും വരും, ഞാന്‍ ചിലപ്പോ ദേഷ്യം കൊണ്ട് പലതും പറയും…. അതൊന്നും കേട്ട് എന്‍റെ അമ്മ വിഷമിക്കരുത് ടോ….. ചിന്നു ലക്ഷ്മി നോക്കി പറഞ്ഞു…

ഹാ…. അല്ലെലും നി തന്നെ പറയണം. എന്നാലെ പലര്‍ക്കും അത് തട്ടുകയുള്ളു ലക്ഷ്മി ചിന്നുവിനെ പിന്‍താങ്ങി.

അമ്മ പോരുന്നോ ഞങ്ങളെ കുടെ…. നമ്മുക്ക് വൈഷ്ണവത്തില്‍ സന്തോഷത്തോടെ കഴിയാം…..

ഇല്ല മോളെ…. എന്തോക്കെ പറഞ്ഞാലും അങ്ങേര് എന്‍റെ ഭര്‍ത്താവാണ്. എനിക്കിപ്പോ എല്ലാം ശീലമായി…. ഇനി പറ്റുന്നത്ര ഇങ്ങനെ പോട്ടെ….. എന്‍റെ ഗതി എന്‍റെ മോള്‍ക്ക് വരാതിരുന്ന മതി…. ലക്ഷ്മി പറഞ്ഞു.

സംസാരം സങ്കടത്തിലേക്കു പോകുമെന്നറിഞ്ഞ ചിന്നു പതിയെ വിഷയം മാറ്റി. അന്ന് രാത്രി ഭക്ഷണസമയത്താണ് ശേഖരന്‍ നാളെ രാഘവന്‍ വരുന്ന കാര്യം പറയുന്നത്. ഉച്ചയ്ക്ക് ഭക്ഷണമൊരുക്കണം എന്ന ഭാവത്തിലാണ് പറഞ്ഞത്. അതൊടെ ചിന്നു കാര്യങ്ങള്‍ ഉറപ്പിച്ചു. കിട്ടിയ വാര്‍ത്ത അധികം വൈകാതെ കണ്ണന്‍റെ അടുത്തെത്തിച്ചു. പിന്നെ പോകാനുള്ള ഒരുക്കങ്ങളും കഴിഞ്ഞു.

പിറ്റേന്ന് രാവിലെ ചിന്നു അണിഞ്ഞൊരുങ്ങി. ഇന്ന് തന്നെ കൊണ്ടുപോകാന്‍ കണ്ണേട്ടന്‍ വരുമെന്ന് അവള്‍ക്കറിയാമായിരുന്നു. അതിനാല്‍ ഒരുക്കങ്ങളെല്ലാം കെങ്കേമമായി നടന്നു.

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

216 Comments

Add a Comment
  1. കിടുക്കി. ഒന്നും പറയാൻ ഇല്ല. ????

  2. Vayikaan valare vaiki poyi.❤️❤️❤️

    Adutha story valathum udane pratheekshikamo

  3. എന്താ പറയാ അടിപൊളി പിന്നെ ഒരു വിഷമം വൈഷ്ണവിൻ്റെ അച്ഛനും അമ്മയും അവർ മകൻ്റെ ദുഃഖവസ്ഥയിൽ ആ സമയതനെല്ലോ മരണപ്പെട്ടത് അത് വിഷമം ഉണ്ടാക്കി അവര് ഒന്നിക്കുന്നതും കുഞ്ഞിനെ കാണനും അവർക്ക് ഭാഗ്യം ഉണ്ടയില്ലല്ലോ ?

  4. Bro ithu pdf akki kittu
    Ennu sukshichu vaikan oru Nala story♥️?
    Pls…..

  5. Unknown kid (അപ്പു)

    വായിക്കാൻ വളരെ വൈകി പോയി… ക്ഷമിക്കണം…?
    ഇവിടെ കണ്ടിട്ടുള്ള രീതിയിൽ നിന്നും മാറി വളരെ different ആയിരുന്നു കഥയുടെ അവസാന ഭാഗങ്ങളോട് അടുത്തപ്പോൾ…
    ഞാൻ expect ചെയ്ത ending il നിന്നും വളരെ അധികം മാറി…and it was wonderful..?

    വളരെ അധികം ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം എടുത്തു പറയുന്നു…?

    3 കൊല്ലങ്ങൾക്ക് ശേഷവും പുതിയ കഥകൾ ഇല്ലാത്തത് വേദനിപ്പിക്കുന്നു..?

    Anyway, message കാണുന്നുണ്ടെങ്കിൽ wishing you all the best and happiness ?

  6. Adipoli

    1. ഖൽബിന്റെ പോരാളി ?

      Thank You Bro ?

  7. അടിപൊളി

    1. ഖൽബിന്റെ പോരാളി ?

      Thank You Bro ?

  8. ഒന്നും പറയാനില്ല മുത്തേ പൊളിച്ചു കഥ വായിക്കാൻ ഒരുപാട് താമസിച്ചു ഇതിപ്പോ എന്താ പറയാ ഒരു സിനിമ കണ്ട ഫീൽ പൊളിച്ചു ക്ലൈമാക്സ്‌ പൊളിച്ചു

    പിന്നെ സെലിൻ വരുവും ഏറ്റു പറച്ചിലും നന്നായിട്ടുണ്ട് മാരക ട്വിസ്റ്റ്‌

    ഇനിയും ഇതേപോലുള്ള നല്ല പ്രണയകഥകളുമായി ഇനിയും വരണം ❤❤❤

    1. ഖൽബിന്റെ പോരാളി ?

      Thank You Bro ? ? ? ?

Leave a Reply

Your email address will not be published. Required fields are marked *