വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി] 485

എന്നാല്‍ താന്‍ വാ… നമ്മുക്ക് പൂമുഖത്ത് ഇരിക്കാം.. വൈഷ്ണവ് പറഞ്ഞു.

അതെന്താ ഇവിടെ ഇരുന്നാല്‍…. പെട്ടെന്ന് അവള്‍ മുഖം ഉയര്‍ത്തി ചോദ്യമെറിഞ്ഞു…

ഒന്നുമില്ല… നിന്‍റെ അച്ഛനും അമ്മയും വരുമ്പോള്‍ നമ്മള്‍ ഉള്ളിലിരിക്കുന്നത് ശരിയല്ല…  പൂമുഖമാണ് നല്ലത്… അവന്‍ മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ പൂമുഖത്തേക്ക് നടന്നു. അവള്‍ പിറകെയും.

അവര്‍ പൂമുഖത്ത് രണ്ടു സൈഡിലുള്ള തിണ്ണമേല്‍ പരസ്പരം നോക്കിയിരുന്നു. വൈഷ്ണവ് ഇടയ്ക്കിടക്ക് കൈയിലെ ചായ കുടിച്ചു. പിന്നെ അവളോടായി ചോദിച്ചു…

നാളെ കോളേജില്‍ വരുമോ…

ഉണ്ടാവില്ലാ…

അതെന്താ… അവന്‍ അല്പം നിരാശയോടെ ചോദിച്ചു.

നാളെ വല്യമ്മയും നിധിനെട്ടനും വരുന്നുണ്ട്. അതു കൊണ്ട് ഞാന്‍ ഇവിടെ നിന്ന പോവുന്നുണ്ടാവില്ല…

അപ്പോ ഇനി മറ്റനാളെ കാണു ലേ…

ഹാ… നിധിനെട്ടന്‍റെ കാറിലാവും ഞങ്ങള്‍ വരിക… ഇതുള്ളത് കൊണ്ടാണ് അവര്‍ ഇപ്പോ വരുന്നത്…

ശേഖരന് കാറില്ല… ആകെ ഒരു ബൈക്കുണ്ട്. അത് ഇപ്പോ പോര്‍ച്ചില്‍ തന്നെ ഉണ്ട്. അവര്‍ ടാക്സി വിളിച്ചാവും പോയിട്ടുണ്ടാവുക… വൈഷ്ണവ് ചിന്തിച്ചു.

കണ്ണേട്ടന് ഈ ക്രിക്കറ്റ് മാത്രമേയുള്ളോ ഹോബിയായിട്ട്……. വൈഷ്ണവിന്‍റെ ചിന്തകളെ മുറിച്ച് കൊണ്ട് ചിന്നു ചോദിച്ചു…

ഏയ്… ഞാന്‍ സിനിമ കാണും… ചെറിയ തരത്തില്‍ ഒരു സിനിമ പ്രാന്തനാ… ചിന്നു സിനിമ കാണാറുണ്ടോ…

ഇടയ്ക്ക്… തീയറ്ററില്‍ പോയിട്ട് കാലങ്ങളായി.. പിന്നെ ലാപില്‍ ഇട്ട് കാണും…
കല്യാണം കഴിയട്ടെ നമ്മുക്ക് ഒന്നിച്ചിരുന്നു കാണാം… വൈഷ്ണവ് ഒരു ഫ്ളോയില്‍ അങ്ങ് പറഞ്ഞു. ചിന്നു അത് കേട്ട് നാണം കൊണ്ട് തല താഴ്ത്തി…

അപ്പോഴെക്കും ഗേറ്റില്‍ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. കുടെ ഒരു കാറിന്‍റെ ശബ്ദവും… ചിന്നുവും വൈഷ്ണവും അങ്ങോട്ട് നോക്കി. കാര്‍ വന്ന് വീടിന് മുന്നില്‍ നിര്‍ത്തി. ലക്ഷ്മി പിറകില്‍ നിന്ന് ഇറങ്ങി. ശേഖരന്‍ മുന്‍ സി്റ്റിലിരുന്നു കാറിന്‍റെ കൂലി കൊടുക്കുകയായിരുന്നു, ചിന്നുവും വൈഷ്ണവും ബഹുമാനപൂര്‍വ്വം എണിറ്റ് നിന്നു. വൈഷ്ണവ് കയ്യിലുള്ള ബാക്കി ചായ മുഴുവന്‍ കുടിച്ചു ഗ്ലാസ് തിണ്ണ മേല്‍ വെച്ചു.

മോനേ സോറി… ഞങ്ങള്‍ ഇത്തിരി ലേറ്റായി… ലക്ഷ്മി വന്ന പാടെ വൈഷ്ണവിനോടായി പറഞ്ഞു.

കുഴപ്പമില്ല അമ്മേ… വൈഷ്ണവ് പറഞ്ഞു…

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

38 Comments

Add a Comment
  1. Nxt part ini epzha bro. Vaigo

    1. ഖൽബിന്റെ പോരാളി?

      അടുത്ത ആഴ്‌ച വരു ബ്രോ…..

      ഈ ആഴ്ച ഇത്തിരി പ്രശ്നങ്ങൾ ഉള്ളത് കൊണ്ട്‌ എഴുതാൻ പറ്റിയില്ല…

      Sorry for delau??

  2. വിഷ്ണു?

    കഥ വായിച്ചു?
    പതിവ് പോലെ തന്നെ ആദ്യം മുതൽ അവസാനം വരെ ഒരേ പോലെ തന്നെ.ഒറ്റ ഫ്ലോ..ഓരോ പാർട്ട് വരുന്തൊരും അവർ കൂടുതൽ അടുക്കുന്നു..സ്നേഹം ഉണ്ടെങ്കിൽ കൂടി അവർ തമ്മിൽ ഇനിയും കുറച്ചുകൂടെ പരസ്പരം പ്രേമിച്ച് വരട്ടെ…?
    പാട്ട് പാടുന്ന ആ സീൻ വളരെ ഇഷ്ടപ്പെട്ടു…?

    രണ്ടു പേരും മനസ്സിൽ കേറിട്ടുണ്ട്..എല്ലാം ഇതുപോലെ മനോഹരമായി തന്നെ പോകട്ടെ.ഒരുപാട് സ്നേഹത്തോടെ?

    Waiting for the next part ??????

    1. ഖൽബിന്റെ പോരാളി?

      അവർ ഒന്നുടെ അറിയാനും പ്രണയിക്കാനും ഇനിയും സമയം കൊടുക്കാം…?♥️

      എന്തായാലും അടുത്തൊന്നും പ്രണയമല്ലാതെ ഒന്ന് ? അവര്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല…

      താങ്ക്സ് ബ്രോ ?

  3. കൊള്ളാം, സൂപ്പർ ആയി പോകുന്നുണ്ട്. ഇനി മിഥുനക്കും കൂടി ഒരു കൂട്ട് ഉണ്ടാക്കി കൊടുക്കൂ, അല്ലെങ്കി നായകനും നായികയും ഒന്നാകുമ്പോൾ അവൾ post ആവില്ലേ.

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ?

      മിഥുനയുടെ കൂട്ടിനെ പറ്റി പറയണം എന്നുണ്ട്…. പക്ഷേ അത് ഇപ്പൊ അടുത്ത് ഒന്നുമല്ല… ഇപ്പൊ കണ്ണന്റെയും ചിന്നുവിന്റെയും ജീവിതം മാത്രം… ?

  4. Superb thudaru….flow nasipikkaruthe….♥️♥️♥️♥️

    1. ഖൽബിന്റെ പോരാളി?

      ശ്രമിക്കാം തനിയാ… ???

  5. Ishtayi orupad. Adutha bagam vaigikand ittekane etta. Kathiripanetto. ❤️❤️❤️

    1. ഖൽബിന്റെ പോരാളി?

      ഉടനെ തരാൻ ശ്രമിക്കാം Rags??

  6. Appo katha thudangiyathe ullo
    Poraliyude pranaya murakal appo kanan kedakunne ullu lle
    Waiting for next part

    1. ഖൽബിന്റെ പോരാളി?

      കണ്ണന്റെയും ചിന്നുവിന്റെ കഥ ഇനിയാണ് ആരംഭിക്കുന്നത്…

      താങ്ക്സ് ബ്രോ ?

  7. ന്റെ ഖൽബങ് പിടച്ചു
    ഒത്തിരി ഇഷ്ട്ടയിട്ടോ

    1. ഖൽബിന്റെ പോരാളി?

      താങ്ക്സ് ഡ്രാഗൺ ? ????

  8. തൃശ്ശൂർക്കാരൻ

    ❤️❤️❤️ഇഷ്ട്ടായി❤️❤️❤️
    സ്നേഹം ബ്രോ ?

    1. ഖൽബിന്റെ പോരാളി?

      തിരിച്ചും സ്നേഹം മാത്രം… ??

      താങ്ക്യൂ ☺️

  9. അപ്പൂട്ടൻ

    ഒരു വെറൈറ്റി ആണു കാണൽ.. വളരെ ഇഷ്ടപ്പെട്ടു ഈ ഭാഗവും.

    1. ഖൽബിന്റെ പോരാളി?

      ഒരുപാട് സന്തോഷം അപ്പൂട്ടാ ?☺️

  10. ബ്രോ.. ഈ പാർട്ടും പൊളിച്ചു. ❣️❣️
    ഈ ട്രാക്കിൽ തന്നെ മുന്നോട്ട് പോയാ മതി. ❤️.

    അടുത്ത ഭാഗം വേഗം പോന്നോട്ടെ… ❣️

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ?

  11. നന്നായിട്ടുണ്ട് ബ്രോ കഥ നല്ല രീതിയിൽ പോകുന്നുണ്ട്

    1. ഖൽബിന്റെ പോരാളി?

      താങ്ക്യൂ അച്ചു ???

  12. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് bro❤️❤️❤️

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ?

      ?♥️

  13. Dear Brother, ഈ ഭാഗവും അടിപൊളി. ചിന്നുവിന്റെ പാട്ടുകളും കണ്ണനോടൊത്തുള്ള യാത്രകളും വളരെ നല്ല ഫീലിംഗ് ആയിരുന്നു. ഇനിയിപ്പോൾ പ്രേമിക്കാനുള്ള ലൈസൻസും ആയി. നിധിൻ അളിയൻ പാരയാവില്ലല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. ഖൽബിന്റെ പോരാളി?

      Thank You ?♥️

      അളിയന്‍ പണിയാവോ എന്ന് നോക്കാം…
      കണ്ടിട്ട് പാവമാണ് എന്ന് തോന്നുന്നു… ?

  14. Bro Nanayitunde pettannu adutha part tharane

    1. ഖൽബിന്റെ പോരാളി?

      ശ്രമിക്കാം bro ??♥️

  15. Valichu neettathe porali , main plotlekk baa, ithanneyanu main plot enkil mangalam paadi nirthuka .

    1. ഖൽബിന്റെ പോരാളി?

      എന്റെ എഴുത്തിന്റെ പ്രശ്നം ആണ്‌ അത്… ഇത്തിരി വലിച്ച് നീട്ടലാ… ?

      അടുത്ത ഭാഗം തൊട്ട് കഥാ നന്നായി മൂവ് ചെയ്യും… ❤️?

  16. ഡിങ്കൻ

    വീണ്ടും വളിപ്പ്

    1. ഖൽബിന്റെ പോരാളി?

      ആദ്യ കഥയാണ്…
      അതിന്റെതായ പോരായ്മകള്‍ ഉണ്ടാവും…

      Anyway Thanks ☺️

  17. ഒന്നും പറയാൻ ഇല്ല, ഇതുവരെ എഴുതിയ ഭാഗങ്ങൾ പോലെ തന്നെ, മനോഹരം ആയിട്ടുണ്ട്..

    നല്ല ഫീൽ, പിന്നെ ബ്രോ പറഞ്ഞ പോലെ ഫാസ്റ്റ് എനിക്ക് ഫീൽ ചെയ്തില്ല, കാരണം ആ ഫാസ്റ്റ് ആയിട്ട് ബ്രോക്ക്‌ തോന്നിയ പോർഷൻ എനിക്ക് മനസ്സിലായി.. ആ പൊർഷൻ അങ്ങനെ എഴുതാൻ മാത്രേ കഴിയുവൊല്ലു..കാരണം ആ പാർടി അവരുടെ ഡെയ്‌ലി ലൈഫിൽ നടക്കുന്നത് നിങ്ങള് അൽറെഡി എഴുത്തിയെക്കുന്നത് ആണ്..സോ സ്പീഡ് ഒന്നും ഇല്ല…❤️❤️❤️

    പിന്നെ തോമചയന്റെ കാര്യം പറഞ്ഞത് ഇഷ്ട്ടപെട്ടു ??, സ്ഫടികം ഒരു വികാരം ആണ്..ലാലേട്ടൻ ❤️❤️

    ബട്ട് അത് കണ്ട് അവൾക്ക് എന്തുകൊണ്ട് സംശയം തോന്നി എന്നത് എനിക്ക് മനസിലായില്ല.. ?

    എന്തായാലും അടിപൊളി ആയിട്ടുണ്ട് ബ്രോ, വെൽ ഡൺ ??❤️❤️

    വെയിറ്റിംഗ് ഫോർ തെ നെക്സ്റ്റ് പാർടി..

    സ്നേഹത്തോടെ,
    രാഹുൽ

    1. ഖൽബിന്റെ പോരാളി?

      തോമാച്ചയൻ ഉയിര്??

      അവൾ ആ ഫോട്ടോ പ്രതീക്ഷിച്ച് കാണില്ല…

      കണ്ണന്റെ കാര്യങ്ങൾ ഇനിയും അറിയാൻ ഉണ്ടാവും അവള്‍ക്ക്…

      താങ്ക്സ് ഫോര്‍ വല്യബൾ കമന്റ് ?❤️

  18. വളരെ നല്ലൊരു കഥ കുറച്ചു സ്പീഡിൽ പോയാൽ വളരെ നന്നായിരിക്കും…

    1. ഖൽബിന്റെ പോരാളി?

      അടുത്ത ഭാഗം തൊട്ട് ശ്രമിക്കാം ബ്രോ…

      ഇത് എന്റെ എഴുത്തിന്റെ ഒരു പ്രശ്നം ആണ്‌… ചിലപ്പോള്‍ വല്ലാതെ നീണ്ടു പോവും… ??♥️

  19. ❤️❤️❤️❤️❤️❤️❤️

    1. ഖൽബിന്റെ പോരാളി?

      ??♥️

Leave a Reply

Your email address will not be published. Required fields are marked *