“എന്താ സാർ വേണ്ടേ?”
ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം.
“എനിക്ക് രതീഷ് നെ കുറച്ചു അറിയണം.
വേറെ ഒന്നും വേണ്ടാ.
എന്തായിരുന്നു ജോലി ഒക്കെ…
ആ അപകടം നടന്ന ദിവസം വരെ ഉള്ളത്.”
അപ്പോഴേക്കും കൈയിൽ ഉണ്ടായിരുന്ന കുഞ്ഞു വിശന്നു കരയാൻ തുടങ്ങി.
ഞങ്ങളുടെ മുന്നിൽ ഇരുന്നു പാൽ കൊടുക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് മനസിലായപ്പോൾ.
“കുഞ്ഞിന് വിശക്കുന്നു ഉണ്ടാകും.
റൂമിൽ പോയി പാൽ കൊടുതോ.
ഞങ്ങൾക് തിരക്ക് ഇല്ലാ.”
ഒരു വിഷമത്തോടെ കുഞ്ഞിനേയും കൊണ്ട് അവൾ റൂമിലേക്കു പോയി.
ഞങ്ങൾ അതിലെ നോക്കിയപ്പോൾ ഷോക്കേഴ്സിലേക് എന്റെ കണ്ണ് ഓടക്കി അതും അവിടെ ഇരിക്കുന്ന ഒരു റീവാർഡിലേക് അതിലെ ഫിനാൻഷ്യൽ കമ്പനിയുടെ പേരിൽ.
ഞാൻ അപ്പൊ തന്നെ പട്ടായെ വിളിച്ചു.
“ഡാ ഈ ആവാർഡ് എന്റെ ഏട്ടനും കിട്ടിട്ട് ഉണ്ട് ഇതേ കമ്പനിയിൽ ആയിരുന്നു എന്റെ ഏട്ടൻ മാനേജർ ആയി വർക്ക് ചെയ്തിരുന്നേ ദേ ഇപ്പൊ ഇയാളും.”
ഞാൻ ആ അവാർഡ് എടുത്തപ്പോൾ അതിന്റെ പുറകിൽ ഒരു ചെറിയ കുപ്പി അതും പൊയ്‌സൺ ആയിരുന്നു.
ഞാൻ അത് എടുത്തു വായിച്ചു കൊണ്ട് ഇരുന്നപ്പോഴേക്കും.
കുഞ്ഞിനെ പാൽ കൊടുത്തു ഉറക്കിയ ശേഷം ഞങ്ങളുടെ മുന്നിലേക്ക് വന്ന ഗായത്രി കണ്ടത് ഞാൻ ആ വിഷ കുപ്പിയും ആയി നില്കുന്നത് ആണ്. അവൾ അത് കണ്ടു ഒന്ന് തപ്പി.
“അത്… അത്….”
ഞാൻ ഒന്ന് ചിരിച്ച ശേഷം ആ കുപ്പി ടേബിളിൽ വെച്ചിട് അടുത്ത് കസേര വലിച്ചു ഇട്ടിട്ട് ഇരുന്നു.
“ഞാനും ചിന്തിച്ചിട്ട് ഉണ്ട്…
എന്റെ ലൈഫും ഇവിടെ ഉപേക്ഷിച്ചിട്ട് അങ്ങ് പോയാലോ എന്ന്…
പക്ഷേ എന്ത് ചെയ്യാൻ..
ജീവിതം ഒന്നേ ഉള്ള് അത് വെറുതെ ഉപേക്ഷിക്കുന്നതിനേക്കാൾ ജീവിച്ചു കാണിക്കണം എന്നുള്ള തോന്നൽ ഉണ്ടായി.”
ഞാൻ എന്നാണെന്നു പറയുന്നത് എന്ന് ഗായത്രി ക് മനസിലാകുന്നില്ല.
അപ്പൊ തന്നെ പട്ട പറഞ്ഞു.
” ദേ ഇവനും ഇയാളെ പോലെ ആയി മാറിയത് ആണ്. ഒറ്റ ഒരു അപകടം ഇവന്റെ കുടുമ്പത്തിൽ ഇവനെയും ഇവന്റെ ചേട്ടന്റെ ഭാര്യെയും ഒഴിച്ച് എല്ലാവരെയും കൊണ്ട് പോയി ഒപ്പം ഇവന്റെ മുറപെണിന്റെയും കുടുമ്പത്തെ രണ്ട് വർഷം മുൻപ്.
എന്തായി ബ്രോ
അടുത്ത പാർട്ട് വരാനായോ?