“എങ്ങോട്ട് പോകാൻ.
ഈ കൈയികുഞ്ഞിനെയും കൊണ്ട് റോഡിലേക്ക് ഇറങ്ങിയാൽ അല്ലാ ഉടനെ ഇറങ്ങേണ്ടി വരും അപ്പൊ ഞാൻ എന്ത് ചെയ്യാൻ ആണ്.”
അത് ഒരു വലിയ ചോദ്യം ആയി എന്നെ അവിടെ കുറച്ച് നേരം പിടിച്ചു നിർത്തി.
എന്തൊ ഇനി ഇവരെ ഇട്ടേച് പോയാൽ ചിലപ്പോ നാളെ ഇവർ ജീവിച്ചു ഇരിക്കില്ല എന്നുള്ള ഒരു ചിന്ത എനിക്ക് കയറി.
“ഇയാൾക്ക് ഇതെല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ പോരാമോ അവിടെ എനിക്ക് ഒരു ചെറിയ വീട് ഉണ്ട്. ഇയാൾക്കും അവിടെ കഴിയാം. കുഞ്ഞു ഒക്കെ വലുത് ആയി ഇയാൾക്ക് ഒരു ജോലി ഒക്കെ ആകുന്നവരെ.
എന്തൊ എനിക്ക് നിങ്ങളെ ഇവിടെ ഇട്ടേച് പോകാൻ തോന്നുന്നില്ല.”
ഇന്നോ നാളെയോ എങ്ങനെ പോയാലും ഇവിടെ നിന്ന് ഇറങ്ങേണ്ടി വരും എന്നുള്ള ബോധം ഉള്ളത് കൊണ്ടും വേറെ ഒരു ഓപ്ഷൻ ഇല്ലാത്തത് കൊണ്ടും സമ്മതം മുള്ളി.
എടുക്കാൻ ഒന്നും ഇല്ലായിരുന്നു അവൾക്. കുഞ്ഞിനേയും കുറച്ച് ഡ്രെസും എടുത്ത്. കതക് ലോക് ചെയ്തു. ഇറങ്ങി ഞങ്ങൾ.
ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ അവളുടെ കണ്ണ് നിരുകളുടെ അളവ് കൂടുന്നുണ്ടായിരുന്നു.
“ഞാനും ഏട്ടനും ആഗ്രഹിച്ചു വാങ്ങിയ ഫ്ലാറ്റ് ആയിരുന്നു.
രണ്ട് വർഷം ഞങ്ങളുടെ ജീവിതം ഇവിടത്തെ തുണ്ണുകൾക് പോലും അറിയാം.”
എന്ന് പറഞ്ഞു അവൾ കുഞ്ഞിനേയും കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ഇരുന്നു.
രേഖക് ഇങ്ങനെ തന്നെ ആയിരുന്നു എല്ലാം ഞാൻ അവിടെ നിന്ന് ഉപേക്ഷികുമ്പോൾ.
താഴെ എത്തിയപോഴേക്കും ഒരു ഓട്ടോ യേ കിട്ടി അതിൽ ഞങ്ങൾ നേരെ ബാങ്കിലേക്ക് പോയി. ഡിയോ പട്ട ഓടിച്ചു ഞങ്ങളെ ഫോള്ളോ ചെയ്തു. പിന്നെ താക്കോൽ അവരെ ഏല്പിച്ചു സൈൻ ഒക്കെ ചെയ്തു. തിരിച്ചു ബാങ്കിൽ നിന്ന് ഇറങ്ങി.
പട്ട പറഞ്ഞു നിങ്ങൾ ഡിയോ യിൽ പോകണ്ടാ ബസിന് പൊന്നേരെ ഞാൻ ഡിയോ കൊണ്ട് ജൂലി മോളുടെ അടുത്ത് കൊടുത്തേക്കം എന്ന് പറഞ്ഞു അവൻ പോയി.
പിന്നെ രണ്ട് ബസ് മാറി കയറി എന്റെ നാട്ടിൽ എത്തി.
സിറ്റിയിൽ ജീവിച്ചു വളർന്ന അവൾക് നാട് ഒരു അത്ഭുതം ആയി തോന്നിഇല്ലാ കാരണം അവൾക് എല്ലാ സിറ്റുവേഷൻ നും നേരിട്ടിട്ട് ഉണ്ടെന്ന് ബസിൽ വരുമ്പോൾ അവൾ പറഞ്ഞിരുന്നു.
എന്തായി ബ്രോ
അടുത്ത പാർട്ട് വരാനായോ?