പിന്നെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു ഒരു ഹോട്ടലിൽ കയറി അവനും വാങ്ങി കൊടുത്തു അവൻ ആഹാരം തിന്നുന്നുണ്ടെല്ലും എന്റെ തൊണ്ടയിൽ കൂടി എന്തൊ ആഹാരം ഇറങ്ങി പോകുന്നില്ല. വിശപ്പ് ഇല്ലാത്തെ ആയപോലെ.
ഞാൻ എഴുന്നേറ്റു പോയി കൈ കഴുകി ഫോൺ എടുത്തു നോക്കി.
വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയപ്പോൾ രേഖയുടെയും ജൂലി യുടെയും സ്റ്റാറ്റസ് ട്രെയിൻ പോലെ കിടക്കുവാ.
ഓരോന്നു ഞാൻ നോക്കി.
എല്ലാത്തിലും രണ്ടും സെൽഫി എടുത്തു ഇടൽ ആണ്.
എന്റെ ഫോൺ കിട്ടിയാലും ആ പെണ്ണിന് സെൽഫി ആണ് ഏത് നേരവും ഫോട്ടോ എടുത്തു ഇടും.
അവൾ കാരണം ഗാലറിയിൽ കയറാൻ പറ്റണില്ല അതിന് മാത്രം എടുത്തു ഇടും സെൽഫികൾ.
പിന്നെ അവളെ ഒന്ന് വിളിച്ചപ്പോൾ രണ്ടാളും പള്ളിയിൽ ആണെന്ന് പറഞ്ഞു ഫോൺ വെച്ച്.
പിന്നെ ഞങ്ങൾ അഡ്രെസ്സ് തപ്പി ഇറങ്ങി അവസാനം അവിടെ കണ്ടു പിടിച്ചു.
അടുത്തുള്ള ഒരു പലചരക്കു കടയിൽ ആ പുള്ളിയെ കുറച്ചു ഞങ്ങൾ ചോദിച്ചു.
ഞങ്ങൾ കുറച്ച് പുറമേ നിന്ന് ആണെന്നും. ഇങ്ങനെ ഒരു അപകടം നടന്നത് അറിഞ്ഞില്ല എന്നും ഫ്രണ്ട് ആണെന്ന് ഒക്കെ പട്ട അടിച്ചു വിട്ടു. എവിടെ ആയിരുന്നു എന്നുള്ള ചോദ്യത്തിന് ഗൾഫിൽ ആയിരുന്നു എന്ന് പറഞ്ഞു.
പിന്നെ ആ കടകരൻ ആ ചേട്ടനെ കുറച്ചു അറിയാവുന്നത് പറഞ്ഞു.
പുള്ളിക് ഒരു ഭാര്യയും പിഞ്ചു കുഞ്ഞു ആയിരുന്നു എന്നും ആ അപകടം നടന്നത്തോടെ ആ പാവങ്ങൾ ഒറ്റപെട്ടു പോയി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു.
“അപ്പൊ അവര്ക് സ്വന്തകര് ഒന്നും ഇല്ലേ.”
“ആ പെണ്ണിനെ ആ ചെക്കൻ പ്രേമിച്ചു കെട്ടിയതാ.
ആരും ഇല്ലാത്ത കുട്ടിയെ.
പിന്നെ ഇവിടെ വന്ന് ആ ചെക്കൻ ഒരു ഫ്ലാറ്റ് വാങ്ങി.
രണ്ടാളും സന്തോഷത്തോടെ ആയിരുന്നു.
അപ്പോഴല്ലേ ഇത് സംഭവിക്കുന്നെ.
ഇപ്പൊ ആ പെണ്ണിന് ഒരു നിവർത്തിയും ഇല്ലാ.
ലോൺ അടക്കൻ ഒക്കെ ഉണ്ട് എന്നാ കെട്ടേ.
എന്നും ഏതോ പൈസ കൊടുത്ത ആൾ വന്നു ഒച്ച ഉണ്ടാക്കും.
എന്തായി ബ്രോ
അടുത്ത പാർട്ട് വരാനായോ?