ആ പിഞ്ചു കുഞ്ഞിനെ ഇട്ട് ആ പെണ്ണ് എങ്ങനെ ജോലിക്ക് പോകാൻ ആണ്.
എന്നും ഇവിടെ വന്ന് 10ഓ 50രൂപക്ക് സാധനം വാങ്ങി കൊണ്ട് പോകും.
അതിന്റെ വിധി.”
“ഇപ്പൊ ചെന്നാൽ അവിടെ ഉണ്ടാകുമോ.”
“കാണും അല്ലാണ്ട് എവിടെ പോകാൻ.”
“എന്നാ ശെരി ചേട്ടാ ”
എന്ന് പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ആ ഫ്ലാറ്റിന്റെ താഴെ ഉണ്ടായിരുന്ന സെക്യൂരിറ്റി യോട് ചോദിച്ചു ഏത് നിലയിൽ ആണ് ആ പെണ്ണ് ഉള്ളത് എന്ന് അപ്പൊ തന്നെ അയാൾ ചോദിച്ചു നിങ്ങളുടെ കൈയിൽ നിന്നും കാശ് വാങ്ങിട്ട് ഉണ്ടോ ആ ചെറുക്കാൻ എന്ന്.
ഞങ്ങൾ പറഞ്ഞു അത് ഒന്നും അല്ലാ എന്ന്.
അല്ലാ ഇപ്പൊ കുറച്ച് നാളുകൾ ആയി വായ്പ്പകാർ ഒക്കെ കയറി ഭിഷണി പെടുത്തുന്നുണ്ട് ഒപ്പം ബാങ്ക്കാരും.
എന്നൊക്കെ ആ സെക്യൂരിറ്റി കാരൻ ഞങ്ങളോട് പറഞ്ഞു.
പിന്നെ ഞാനും പട്ടയും മുകളിലേക്കു കയറി അവരുടെ ഫ്ലാറ്റിന്റ ഹോണിങ് ബെൽ അടിച്ചു.
കുറച്ച് നേരം നിന്നെങ്കിലും തുറന്നില്ല.
വീണ്ടും അടിച്ചു.
അപ്പൊ പതുകെ ഡോർ തുറന്നു.
ഒരു പാവം തോന്നുന്ന ഒരുപെണ്ണ്.
അവളുടെ കണ്ണുകളിൽ എന്തൊ പരാജയപ്പെട്ട ഒരാളുടെ പോലെ ആയിരുന്നു.
ആരാണെന്നു ഒന്നും ചോദിക്കുന്നില്ല തല താഴ്ത്തി തന്നെ പിടിച്ചിരിക്കുന്നു.
“ഇനി എന്റെ കൈയിൽ ഒന്നും ഇല്ല..”
എന്ന് പറഞ്ഞു ആ പിഞ്ചു കുഞ്ഞിനെ കൈയിൽ പിടിച്ചു കൊണ്ട് കതക് അടക്കൻ പോയപ്പോ.
ഞാൻ പറഞ്ഞു.
“എനിക്ക് കുറച്ചു വിവരങ്ങൾ അറിയാൻ വന്നതാ.
എന്നിട്ട് ഞങ്ങൾ പൊക്കോളാം.”
കാതക് തുറന്നു ഇട്ട് ഞങ്ങൾ ഉള്ളിലേക്ക് കയറി.
അവളെ കണ്ടാൽ എന്റെ രേഖയെ പോലെ ഇരിക്കും എന്നാൽ ക്ഷീണം കൊണ്ട് അവൾ ആകെ മെലിഞ്ഞു ഇരിക്കുന്നു.
കാണുകളിൽ കറുപ്പ് കയറി ട്ട് ഉണ്ട് ഉറക്കം ഇല്ലാ എന്നൊക്കെ എനിക്ക് മനസിലായി.
ഫുഡ് ഒന്നും കഴിക്കാൻ ഇല്ലാ എന്നൊക്കെ എനിക്ക് മനസിലായി. കുട്ടിക്ക് കൊടുക്കാൻ അവിടെ കുറുക് ഉണ്ടാക്കി വെച്ചിട്ട് ഉണ്ട് അത്രേ ഉള്ള്. പിന്നെ ഹോർലിക്സ് ഇരിക്കുന്ന കണ്ടു വേറെ ഒന്നും ഞാൻ കണ്ടില്ല. എന്തൊ ഏകാന്തത പോലെ ഒരു ഫീലിംഗ്.
എന്തായി ബ്രോ
അടുത്ത പാർട്ട് വരാനായോ?