മാലു :- ഇത്രോം നാൾ ബെസ്റ്റ് ഫ്രെൻഡ്സ് ആയിരുന്നിട്ട് ഇപ്പോ പ്രേമം ആണെന്ന് പറഞ്ഞാൽ ഒന്നും ഇല്ലേ.
രാം :- നല്ല ഫ്രെൻഡ്സിനെ നല്ല ലവറൂം നല്ല പാർട്നറും ആയിരിക്കാൻ പറ്റൂ. പിന്നെ അവൻ പറയഞ്ഞാത് തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല. നീ അകന്നുപോയാലോ എന്നു കരുത്തിയാ അവൻഒന്നും പറയായഞ്ഞത് .
അപ്പോഴേക്കും മാലുവിന്റെ വീടെത്തി. മാലു ബയിക്കിൽ നിന്നും ഇറങ്ങി . ബാക്കി രണ്ടു ബയിക്കും കുറച്ചു ദൂരെ ആണ് നിർത്തിയിരുന്നത്.
രാം :- കരയാതെ കണ്ണുതുടക്ക്. അമ്മ കാണും . അവൻ ചെയ്തത് തെറ്റാണെങ്കില് ഞാൻ ചെയ്യുന്നതും തെറ്റാണ്. എനിക്കു ചേതനയെ ഇഷ്ടമാണ്. പ്ലസ് ടു വിൽ അന്ന് നിന്റെ കൂടെ കണ്ടപ്പോ മുതൽ തുടങ്ങിയതാണ്. പക്ഷേ ഞാൻ സംസാരിച്ചാൽ ഇനി എന്നോട് മിണ്ടുന്നതും കൂടെ നിർത്തിയാലോ എന്നുവെച്ചാ ഞാൻ അവളോടു ഒന്നും പറയാത്തത്. അങ്ങനെ നോക്കിയാൽ സാഗര് നിന്നെ അഞ്ചാം ക്ലാസ്സ് മുതൽ പ്രേമിക്കുന്നു. നമ്മുടെ സ്ക്കൂളില് ഇത് അറിയാത്തത് നിനക്കും ചേതനയ്ക്കും മാത്രമാണ്. ബാക്കി എല്ലാവർക്കും ഇത് അറിയാം. നിങ്ങള് എപ്പോഴും ഞങ്ങളുടെ കൂടെ ഉള്ളത്കൊണ്ട് നിങ്ങളുടെ ചെവിയിൽ മാത്രം ഇത് എത്തിയില്ല. നീ രാത്രി മുഴുവൻ ആലോജിക്ക്. എന്നിട്ടുപറ ഞങ്ങളുടെ തെറ്റ് എന്താണെന്നു.
മാലുന് എന്താ പറയേൻഡെന്നു മനസിലാകുന്നുണ്ടാരുന്നില്ല. സാരിക വീടിന് വെളിയിലേക്ക് വന്നു. നിങ്ങള് വന്നോ . ബാക്കി ഉള്ളവരൊക്കെ എന്തിയെ ?
ലേറ്റ് ആയതുകൊണ്ട് അവർ ചേതനയെ കൊണ്ട് വിടാൻ പോയി
സാരിക. :- മോൻ കേറുന്നില്ലേ ?
