വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan] 62

രാം :- ഇല്ല അമ്മേ . ലേറ്റ് ആയി. പിന്നെ വരാം.

അവൻ ഗുഡ്നൈറ്റ് പറഞ്ഞു അവിടുന്ന് ഇറങ്ങി.

സാരിക :-  എന്താ മാലു നിന്റ്റെ കണ്ണ് കലങ്ങിയപ്പോലേ ഇരിക്കുന്നേ. നെ കാരഞ്ഞോ ?

മാലു :- ആ അമ്മേ കരഞ്ഞു.

സാരിക :- എന്തുപറ്റി , ആരാ എന്റ്റെ മോളെ കാരയിച്ചേ.

മാലു :- ആരും കരയിച്ചതല്ല അമ്മേ. ആദ്യമായിട്ടല്ലേ എൻന്റെ ബർത്ഡേ ഇത്രയും വലുതായി ആഘോഷിക്കുന്നത് . അതിന്റെ സന്തോഷത്തിൽ കരഞ്ഞതാ.

സാരിക :- ഇതിനാക്കെ കരയാമോ. മോൾഡേ  സന്തോഷത്തിന് വേണ്ടിയല്ലേ മോൾടെ ഫ്രെണ്ട്സ് പാർട്ടിയൊക്കെ തന്നത്. എന്നിട്ട് മോള് കരയുന്നതു അറിഞ്ഞാൽ  അവര്ക്കു സഹിക്കുമോ . കരയാതെ പോയി കുളിച്ചിട്ടു ഉറങ്ങാൻ നോക്കൂ.

മാലു തല ആട്ടികൊണ്ടു അകത്തേക്ക്പോയി.

പോയി കുളിച്ച് ഫ്രെഷ് ആയിട്ട് വന്നു നോക്കിയപ്പോൾ സാഗറിന്റെ കുറെ  മിസ്സ് കാൾ

മാലു തിരിച്ചു വിളിച്ചില്ല. കുറച്ചു കഴിഞ്ഞു ചേതനയെ വിളിച്ചു. കുറെ സംസാരിച്ചു.

ചേതന :- നീ എന്തിനാ ഇത്രക്ക് ഇമോഷണൽ ആയത്

മാലു :- ഇത്രോം നാളും പറഞ്ഞു പറ്റിക്കുവല്ലാരുന്നോ .

ചേതന :- അവനു നിന്നെ ഇഷ്ടമാണെന്ന് കോളേജിൽ നിനക്കു മാത്രമേ അറിയാൻ വയ്യാതെയുള്ളൂ

മാലു:- അപ്പോ നിനക്കും അറിയാരുന്നോ

ചേതന :- എപ്പോഴേ

മാലു :- നീ എന്നോട് എന്താ പറയാഞെ

ചേതന :- നിനക്കു അറിയത്തില്ലന്നു ഞാൻ ഇന്നാണ് അറിഞ്ഞത്. ഞാൻ വിജാരിച്ചു നിങ്ങൾ സൈലൻറ് ആയി കൊണ്ടുനടക്കുവാണെന്ന്. നിങ്ങൾ രണ്ടും കൂടി തനിച്ചു സംസാരിക്കുന്നത് എത്രയോ പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. പലവട്ടം ചോദിക്കണമെന്ന് വിജാരിച്ചതാ . പിന്നെ ഓർത്തു നീ തന്നെ പറയട്ടെന്നു.

The Author

Leave a Reply

Your email address will not be published. Required fields are marked *