ഞങ്ങൾ പ്ലസ് ടു കഴിഞ്ഞു . എല്ലാരും നല്ല മാർക്കോടുകൂടി വിജയിച്ചു. ഇതിനിടയിൽ എല്ലാരും എല്ലാരുടെയും വീട്ടിൽ പോകും എല്ലാരും എല്ലാരുടേം വീട്ടുകാരുമായയും നല്ല പരിചയമായി . പിന്നെ എൻട്രൻസ് ജോയി ൻ ചെയ്തു. അതും അഞ്ചുപേരും ഒന്നിച്ച്. മാലുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നല്ലതല്ലാത്തതുകൊണ്ടു ഇവര് നാലുപേരും കൂടെയാണ് മാലുവിന് പോരാതെ വരുന്ന ഫീസ് അടച്ചത്. അങ്ങനെ ഒരുദിവസം മാലുവിന്റെ 18 ആം ബർത്ഡേ. ഫ്രെൻഡ്സ് എല്ലാം ചേർന്ന് ആഘോഷിക്കാൻ തീരുമാനിച്ചു . ഒരു ഹോട്ടലിൽ ആണ് പ്ലാന് ചെയ്തത്. സാഗറും കൽപേഷും റാമും കൂടെ മാലുവിന്റെയും ചേതനയുടെയും വീട്ടിൽ സംസാരിച്ച് രാത്രി പത്തുമണിവരെ പെർമിഷൻ വാങ്ങി. അങ്ങനെ സാഗറും കൽപേഷും മാലുവിനെയും ചേതനയേയും കൊണ്ട് ഹോട്ടലിൽ എത്തി. ഹോട്ടൽ ഗാർഡെനിൽ തന്നെയാരുന്നു പാർടി സെറ്റ് ചെയ്തിരുന്നത്. കുറച്ചു കഴിഞ്ഞപ്പോ രാം വന്നു. കൂടെ രണ്ടുപേരും കൂടെ ഉണ്ട്. രാം വന്നു അവരെ ഞങ്ങള്ക്ക് പരിജയപ്പെടുത്തി. ഇത് സതീഷ് ഷിൻടെ , ഇത് സമാദാൻ പാട്ടിൽ. ഞങ്ങൾ എല്ലാരും 10 വരെ ഒന്നിച്ചാണ് പടിച്ചത്.
മാലു :- എനിക്കു അറിയാം
സമാദാൻ:- എങ്ങനെ
മാലു :- സാഗർ പറഞ്ഞിട്ടുണ്ട്.
സതീഷ്:- സാഗറല്ലെ പറഞ്ഞത് , നല്ലതൊന്നും ആരിക്കില്ല പറഞ്ഞത് .
സാഗർ :- നിന്നെയൊക്കെ പറ്റി അവരാതം പറഞ്ഞുനടക്കാലല്ലേ എന്റ്റെ ജോലി . ഇനി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെൽ തന്നെ അത് സത്യം ആണ്.
രാം :- നിർത്തഡാ , കണ്ടപ്പോഴേ അടിയുണ്ടാക്കാൻ തുടങ്ങിയോ , സോറി മാലു സോറി ചേതന , ഇവർ ചെറുപ്പം മുതലേ ഇങ്ങനെയാ
