വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan] 56

മാലു :- നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ , വഴക്കുണ്ടാക്കേണ്ട

ചേതന രണ്ടുപേർക്കും ഷേക് ഹാൻഡ് കൊടുത്തു .

ചേതന :- ഹായ് . ഞാൻ ചേതന. പക്ഷേ എന്നോട് നിങ്ങളെ പറ്റി ഒന്നും പറഞ്ഞിട്ടില്ല കേട്ടോ .

സതീഷ്:- പോന്നളിയാ ആദ്യമായിട്ട് നീ ഒരു നല്ല കാര്യം ചെയ്തു . ഞങ്ങളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ , സന്തോഷം.  അവൻ കൈ കൂപ്പികൊണ്ടു സാഗറിനോട് പറഞ്ഞു.

രാം  :-  ഡാ , മതി മതി, കേക്ക് കട്ട് ചെയ്യാം . ഇവരെ 10 മണിക്ക് മുന്നേ വീട്ടിലെത്തിക്കേണ്ടതാ

അങ്ങനെ കേക്ക് കട്ട് ചെയ്തു , എല്ലാരും ബിയർ അടിക്കാൻ പ്ലാന് ചെയ്തു.

മാലു:-  വേണ്ട. വീട്ടിൽ പണി കിട്ടും .

ചേതന:- ഞാൻ  ഒരു ഗ്ലാസ്സ് കുടിക്കാം . കൂടുതലായാൽ  വീട്ടിൽ പോക്കും

സമാദാൻ:- അത് കുഴപ്പമില്ല . ആദ്യത്തെ പ്രാവശ്യം മാത്രമേ വഴക്കു പറയൂ . പിന്നെ അവർക്ക് ശീലം ആയിക്കോളും .

ചേതന:-  അപ്പോ ഞാൻ ദിവസവും അടിച്ചു കോഞ്ഞാട്ടയായിട്ട് വീട്ടിൽ ചെല്ലണമെന്നാണോ നീ പറയുന്നത്

സാഗർ :- അവനു അങ്ങനെയൊക്കെ തോന്നും. അവന്റെ അച്ഛന്റെ കുപ്പിന്നു അടിച്ചുമാറ്റി കുടിച്ചിട്ടു അച്ഛന്റെ മുന്നിൽ പോയി നീക്കും. രണ്ടുപേരും അടിച്ചിട്ടു ആടുന്നകൊണ്ട് ആരാ അടിച്ചെന്നു രണ്ടുപേർക്കും മനസിലാകില്ല.

സതീഷ്:- കണ്ടോ , ഞാൻ ആദ്യമേ പറഞ്ഞില്ലേ ഇവന്റ് വായിന്നു നല്ലതോന്നും വരില്ലെന്നു.

സാഗർ :- ഞാൻ അവനെ പറ്റി അല്ലേ പറഞ്ഞേ . അതും തമാശക്ക് . നിനക്കു എന്തിനാ കൊള്ളുന്നെ .

സതീഷ്:- എന്തിനാ കൊള്ളൂന്നെന്നു ഞാൻ പറയണോ

ചേതന :- നിർത്തിക്കൊ , ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ ഇവിടുള്ളത് നിങ്ങൾ മറന്നു പോയോ

The Author

Leave a Reply

Your email address will not be published. Required fields are marked *