അതുവരെ മിണ്ടാതിരുന്ന കൽപേഷ് പറഞ്ഞു ബിയർ വന്നു. പിന്നെ എല്ലാരും ബിയർ കുടിക്കാൻ തുടങ്ങി. ആണുങ്ങൾ അഞ്ചു പേരും രണ്ടും മൂന്നും ബിയർ ഒക്കെ കുടിച്ചു. കുറച്ചു കഴിഞ്ഞു മൂന്നുപേരും എണീറ്റ് മുള്ളാനാണെന്നും പറഞ്ഞു പോയി . സതീഷും സമാതാനും മാത്രം പോയില്ല.
ചേതന :- സമാതാൻ എന്തു എചെയ്യുന്നു.
സമാദാൻ:- ഞാൻ ഐടിഐ കഴിഞ്ഞു. ഇനി എവിടെങ്കിലും അപ്രേണ്ടിഷിപ്പിന് കേറണം . msrtc ആണ് ട്രൈ ചെയ്യുന്നത് .
ചേതന :- എപ്പോഴും വാർത്തയിൽ കാണാറുണ്ടല്ലോ അവിടെ ശമ്പളം കിട്ടുന്നില്ലെന്ന് . പിന്നെന്താ അവിടെതന്നെ നോക്കുന്നേ.
സമാദാൻ:- വാർത്തായിൽ പറയുന്നുണ്ട് ശമ്പളം കൊടുക്കുന്നില്ലെന്ന്. ശമ്പളം കൊടുക്കുന്നില്ല എന്നല്ല. ലേറ്റ് ആയിട്ടാന് കൊടുക്കുന്നത്. ശമ്പളം കൊടുക്കുന്നില്ലേല് ആളുകൾ ജോലിക്ക് പോകുമോ. ? പിന്നെ ഞാൻ പോകുന്നത് പടിക്കാനാണ് . അവിടെ ആകുമ്പോ ഇഷ്ടംപോലെ പടിക്കാൻ കിട്ടും. ആ സർടിഫികറ്റ് കൊണ്ട് ഏതെങ്കിലും നല്ല കമ്പനിയിൽ ജോലിക്ക് കേറാൻ പറ്റും.
ചേതന :- കേട്ടിട്ടു നല്ല പ്ലാൻ ആണെന്ന് തോന്നുന്നു.
ചേതന :- സതീഷ് എന്തു ചെയ്യുന്നു.
സതീഷ്:- ഞാൻ പ്ലസ് ടു കോമേഴ്സ്
മാലു :- അപ്പോ 10 ലെ പേപ്പർ ക്ലിയർ ചെയ്തോ.?
സതീഷ്:- ആര് പറഞ്ഞു ഞാൻ പത്തിൽ തോറ്റെന്നു .
മാലു :- സാഗർ പറഞ്ഞിരുന്നു
സതീഷ് സമാതാനോട്
സതീഷ്:- ഇപ്പോ എങ്ങനുണ്ട്
മാലു :- അങ്ങനെ കുറ്റപ്പെടുത്തി അല്ല പറഞ്ഞത്. എനിക്കു നാലു ഫ്രെൻഡ്സ് ഉണ്ട് ഒരാള് ഐടിഐ പോയി ഒരാള് ഒരു പേപ്പർ ഫെയിൽ ആയി . എല്ലാരും നല്ല ഫ്രെൻഡ്സ് ആരുന്നു എന്നൊക്കെയാ . അല്ലാതെ കുറ്റമൊന്നും പറഞ്ഞില്ല.
