വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan] 62

അപ്പോഴേക്കും അവര് മൂന്നുപേരും വന്നു. സതീഷ് സാഗറിനോട്

സതീഷ്:-  നീ വേറെ എന്തൊക്കെ എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട് ഇവരുടെയാടുക്കൽ.

സാഗർ :- എന്തുപറ്റി ഇപ്പോ ?

സതീഷ്:- ഞാൻ പത്താം ക്ലാസ് തോറ്റതൊക്കെ നീ പറഞ്ഞില്ലേ

സാഗർ :- ഞാൻ എപ്പോ പറഞ്ഞു.

സതീഷ്:- നീ പറയാതെ ഇവൾ എങ്ങനെ അറിഞ്ഞു.

മാലു :- വഴക്കുണ്ടാക്കല്ലേ . ആദ്യമായി സംസാരിച്ചപ്പോ അവൻ അവന്റെ ഫ്രണ്ട്സിനെ പിരിയാണുണ്ടായ സാഹചര്യം പറഞ്ഞതാ.

സാഗർ :- നിനക്കു ഇപ്പോഴും ഇതൊക്കെ ഓർമയുണ്ടോ . ഞാൻ അങ്ങനെ പറഞ്ഞത് പോലും എനിക്കു ഓർമയില്ല.

സതീഷ്:- നീ ആവശ്യമില്ലാത്ത എല്ലാം പറഞ്ഞു കാണും . അവശ്യമുള്ളതൊന്നും പറഞ്ഞു കാണില്ല.

സാഗർ :- ഞാൻ എന്തു പറഞ്ഞു , എന്തു പറഞ്ഞില്ല എന്നാ നീ ഈ പറയുന്നെ.

സതീഷ്:- മാലു നിന്നെ ഇവന് ഇഷ്ടമാണെന്ന് അവൻ നിന്നോടു പറഞ്ഞിട്ടുണ്ടോ?

മാലു.:- നീ എന്താ ഈ പറയുന്നത് . ഞങ്ങൾ നല്ല ഫ്രെൻഡ്സ് ആണ്.

സാഗർ :- നീ ചുമ്മാ ഓരോന്നും വിളിച്ചു പറയാതെ.

സതീഷ്:- മാലു. ഇന്നും ഇന്നലെം തുടങ്ങിയതല്ല . അഞ്ചാം ക്ലാസ്സിലെ യൂത്ത്ഫെസ്റ്റിവലിൽ നിന്റെ ഡാൻസ് കണ്ടപ്പോ തുടങ്ങിയതാ അവന്റെ കോപ്പിലെ  ദിവ്യ പ്രേമം . പ്ലസ് ടു കഴിഞ്ഞു . ഇപ്പോഴും അവനു തുറന്നു പറയാൻ പറ്റിട്ടില്ല .

സാഗർ :- നീ ഒന്ന് മിണ്ടാതിരിക്കുവോ സതീഷെ

മാലു :- സാഗർ ഞാൻ എന്താ ഈ കേൾക്കുന്നത് . നീ എന്നെ പറ്റിക്കുവാരുന്നോ

സാഗർ :- മാലു നീ വിജാരിക്കുന്ന പോലെ അല്ല.

മാലു :- എന്തു അല്ലന്നു

സാഗർ :- ഞാൻ കള്ളമൊന്നും പറഞ്ഞിട്ടില്ല. ഇപ്പോ , ഇന്ന് ഇത് പറയാൻ വേണ്ടിയാണ് ഞാൻ വന്നത്. ഇത് നോക്കൂ . ഞാൻ നിനക്കു വാങ്ങിട്ടുവന്ന മോതിരം .

The Author

Leave a Reply

Your email address will not be published. Required fields are marked *