മാലു :- എനിക്കു ഒന്നും കേൾക്കണ്ട. നീ എന്നെ പറ്റിച്ചു . എനിക്കിനി നിന്നെ കാണേണ്ട . എന്നെ വീട്ടിൽകൊണ്ടു വിടൂ .
സാഗർ :- നിനക്കു എന്നെ വിശ്വാസമില്ലേൽ ഞാൻ ഇപ്പോതന്നെ നിന്നെ വീട്ടിൽ കൊണ്ട് വിട്ടേക്കാം.
മാലു. :- ഞാൻ പറഞ്ഞു എനിക്കു നിന്നെ വിശ്വാസമില്ലെന്ന് . പിന്നെയും ഞാൻ നിന്റെ കൂടെ വരണോ. രാം പ്ലീസ്സ് എന്നെ വീട്ടിൽ കൊണ്ട് വിടു.
രാം :- ശരി മാലു നീ കരയാതെ. ഞാൻ കൊണ്ട് വിടാം.
ചേതന :- എന്തായാലും സാഗറെ നീ ഇതൊക്കെ മനസിൽ വെച്ചോണ്ടാണോ ഞങ്ങളോടു പെരുമാറിയത്. വളരെ മോശമായിപ്പോയി നീ കാണിച്ചത്. കൽപ്പെഷെ എന്നേം കൂടെ നീ വീട്ടിൽ വിടു. മതി ഇനി ഈ കൂട്ടുകെട്ടോക്കെ. ഇനിം ആരുടെക്കേ മനസിൽ എന്തൊക്കെ ഉണ്ടെന്ന് ആർക്കറിയാം.
സമാദാൻ:- എന്തു കാണാനാ ഇനി ഇവിടെ നിക്കുന്നേ . നമുക്കും പോകാം.
സമാദാൻ സാഗറിനോടും, സതീഷിനോടും പറഞ്ഞു . റാമിന്റെ ബയിക്കില് മാലുവും കൽപ്പേഷിന്റെ ബയിക്കിൽ ചേതനയും കേറി . സാഗറിന്റെ ബയിക്കിൽ നടുക്ക് സതീഷും പുറകിൽ സമാതാനും കേറി അവർ ഞങ്ങളെ പിന്തുടരുന്നുണ്ടാരുന്നു.
യാത്രയ്ക്കിടയിൽ രാം പറഞ്ഞു
രാം :- മാലു , നീ എന്തിനാ ഇത്രോം കരയുന്നെ . അതിനുമാത്രം എന്തുണ്ടായി ഇവിടെ.
മാലു :- നിന്റെ കൂട്ടുകാരനല്ലേ . നീ അങ്ങനെയല്ലേ ചോതിക്കൂ
രാം :- അവൻ നിന്നോടു നമ്മൾ കൂട്ടുകാർ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ടോ?
രാം :- അവൻ നിന്നോടു പ്രേമം ഇല്ലാന്നു പറഞ്ഞിട്ടുണ്ടോ.
മാലു മൌനമായിരുന്നു.
രാം :- അവൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ല . അതാണോ അവൻ ചെയ്ത തെറ്റ്.
