ചേതന :- നീ വിഷമിക്കാതെ . ഞാൻ പാപ്പപയോട് ചോതിച്ചുനോക്കട്ടെ വല്ല പരടിമേ വർക്ക് കിട്ടുമോന്നു. അല്ലെങ്കിൽ വല്ല സപ്പോൺസെറെ കിട്ടുമോന്നു .
മാലു :- അതു വല്ലോം നടക്കുമോ ? എനിക്കു എന്താ ചെയ്യേണ്ടെന്ന് അറിയില്ല. ഞാൻ പോകുവാ
ചേതന :- എങ്ങോട്ടു ?
മാലു :- ഗാർഡണിലേക്ക്.. ഞാൻ കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കട്ടെ.
ചേതന :- ശരി , ഒന്നു റിലാക്സ് ആയിട്ട് വാ.
മാലു ഒറ്റക്കയിരുന്നു ആലോജിച്ചുകൊണ്ടിരുന്നപ്പോ പീയൂൺ വന്നു. മാലതിയെ കുൽകർണി സാർ വിളിക്കുന്നെന്ന് പറഞ്ഞു. കുൽകർണി സാർ ഞങ്ങളുടെ കോളേജിലെ പ്രിൻസിപ്പൾ ആണ്. മാലു അങ്ങോട്ടു ചെന്നു
കുൽകർണി സർ:- വരൂ മാലതി. ഇരിക്കൂ
മാലു :- എന്താ സാറേ വിളിപ്പിച്ചത് ?
കുൽകർണി സർ:- മാലു ഫീസ് അടച്ചില്ലല്ലേ ?
മാലു :- ഇല്ല സാർ. രണ്ടു ദിവസത്തിൽ അടച്ചോളാം
കുൽകർണി സർ:- രണ്ടു ദിവസത്തിൽ എങ്ങനെ അടക്കാനാ. അഡ്മിഷൻ സമയത്ത് തന്റെ അമ്മ വന്നു തന്റെ വീടിന്റ്റെ അവസ്ഥയെ പറ്റിയൊക്കെ പറഞ്ഞു എന്നിക്കറിയാവുന്നതാ .
മാലു :- സർ , ചേതന പപ്പയോട് വാങ്ങിച്ചു തരാമെന്നു പറഞ്ഞു .
കുൽകർണി സർ:- ഇന്ന് രാവിലെ സാഗർ പറഞ്ഞപ്പോഴാണ് അറിയുന്നത് ഫ്രണ്ട്സ് എല്ലാരും ചേർന്നാണ് മാലതിയുടെ ഫീസ് അടച്ചുകൊണ്ടിരുന്നതെന്ന്. പക്ഷേ ഇപ്പോ അവരുടെ അവസ്ഥയും മോശമാണ് , എങ്ങനെയെങ്കിലും സഹായിക്കണമെന്ന്. ഇത്രയും നല്ല കൂട്ടുകാരെ കിട്ടിയ മാലതി ഭാഗ്യം ചെയ്ത കുട്ടിയാ . നിങ്ങളെ ഫ്രണ്ട്ഷിപ് കാണുമ്പോൾ എനിക്കും നിങ്ങളിൽ ഒരാളാകാൻ ആഗ്രഹം തോന്നുന്നു.
മാലു മനസിൽ വിജാരിച്ചു . ഇത്രയും നല്ല കൂട്ടുകാരെ കിട്ടിയ ഞാൻ ഭാഗ്യവതി തന്നെ ആണ്. അല്ലെങ്കിൽ സാഗറിന്റെ അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോഴും സാഗർ എനിക്കുവേണ്ടി ഇവിടെ സഹായം ചോദിച്ചല്ലോ . ജീവിതാവസാനം വരെ ഞങ്ങൾ എല്ലാരും ഒന്നിച്ചുകാണാനെ ഈശ്വര . മലുവിന്റെ കണ്ണിൽ നിന്നും കണ്ണുനീര് വന്നു.
