അവൾക്കായി [Warrior of Evil] 752

 

 

എല്ലാം എന്റെ തെറ്റാ., സിഗരറ്റ് വലിക്കാൻ തോന്നിയ ആ നിമിഷത്തെ ഞാൻ മനസ്സാൽ പഴിച്ചു. പേഴ്സിൽ നിന്നുമൊരു പത്തിന്റെ നോട്ട് അയാള്ടെ അടുത്തായി വച്ച ശേഷം ഞാൻ നടന്നു. കൂടെകൂടെ മൊബൈലിലും നോക്കുന്നുണ്ട്. ഇവിടടുത്തൊരു യക്ഷിക്കാവ് ഉണ്ടെന്നും അതിന്റെ അടുത്തായി തന്നാണ് വീടെന്നും സാർ മെസ്സേജ് അയച്ചിരുന്നു. അതാണിപ്പോ തേടി നടക്കണേ. നേരത്തത്തിനേക്കാൾ നല്ല രീതിയിൽ തന്നെ ഇരുട്ട് വ്യാപിച്ചിരുന്നു. അയച്ച് തന്ന ലൊക്കേഷൻ നോക്കി നടക്കാൻ തുടങ്ങിട്ടിപ്പോ മണിക്കൂറുകളായി.,

 

 

“”””””””””ചേട്ടാ……..””””””””””

 

 

ദൈവം വിളി കേട്ട പോലെ തോന്നി. കുറച്ച് ദൂരം കൂടി നടന്നപ്പോ ഒരാളെ കണ്ടു. നേരത്തെ കണ്ടത് പോലൊരു ഭ്രാന്തൻ ആകല്ലേ എന്ന് പ്രാർത്ഥിച്ച് തന്നെ ഞാനാളോട് സംസാരിക്കാൻ ചെന്നു.

 

 

“”””””””””ചേട്ടാ, ഞാനിവിടെ പുതിയതാ എനിക്കീ യക്ഷിക്കാവിലോട്ടുള്ള വഴി ഒന്ന് പറഞ്ഞ് തരോ……??””””””””

 

 

എന്റെ ചോദ്യം ഒരു തമാശയായി തോന്നിയത് കൊണ്ടാവും. പുള്ളി ഒരു വിടർന്ന ചിരി മറുപടിയായി തന്നൂ……!!

 

 

“”””””””””””എന്നോടൊപ്പം കൂടിക്കോ, ഞാനുമങ്ങോട്ടാ……!!””””””””””

 

 

ദൈവമേ…… നന്ദി പറഞ്ഞ് ഞാനയാൾക്കൊപ്പം കൂടി.

 

 

“””””””””””എവിടുന്നാ വരണേ……??”””””””””

 

 

“”””””””””കുറച്ച് ദൂരേന്നാ…….!!””””””””””

 

 

“””””””””””””യക്ഷിക്കാവിന് അടുത്തുള്ളാ വീട്ടിൽ താമസിക്കാൻ വന്നത് നിങ്ങളാണല്ലേ…..??””””””””””

 

 

കൃത്യമായി പറഞ്ഞു. ശെരിക്കും എന്റെ കാലുകൾ അവിടെ തന്നെ ആരോ പിടിച്ച് വച്ചത് പോലെ നിന്നുപ്പോയി. വന്ന ഞെട്ടലിൽ അയാളെ നോക്കുമ്പോ നേരത്തെ കണ്ട അതേ ചിരി തന്നെ ആ മുഖത്ത് മായാണ്ട് നിക്കുന്നു. പക്ഷെ പെട്ടന്ന് തന്നെ മനസ്സ് പറഞ്ഞത് സാറിന്റെ ആളായിരിക്കും ഇതെന്നാ. അതിനാൽ തന്നെ എന്റെ ഞെട്ടൽ ഞാൻ മറച്ചു വച്ചു.

 

 

“””””””””””””എന്നോട് പറഞ്ഞായിരുന്നു. ഭദ്രമായി കൊണ്ട് ചെന്നാക്കാൻ……!!””””””””””‘

 

 

“””””””””””ഓഹ് ശേഖരൻ സാറിന്റെ ആളാണെല്ലേ……..??””””””””””””

 

 

എന്റെ ചോദ്യം കേട്ടയാൾ വീണ്ടും ചിരിച്ചു. പക്ഷെ കഴിഞ്ഞ രണ്ട് തവണ ചിരിച്ചത് പോലല്ലായിരുന്നു., ഒരുതരം ഭയപ്പെടുത്തുന്ന രീതിയിലുള്ള അട്ടഹാസം…….!!

47 Comments

Add a Comment
  1. wΔrrior ⭕f evil

    അവൾക്കായി trailer

    സൗമ്യമായ ആ ശബ്‌ദം മാറി. ഇപ്പോഴുള്ളാ ശബ്‌ദം വന്യമാണ്. അതെന്നെപ്പോലും ഒരു നിമിഷം നടുക്കി കളഞ്ഞു. ഹൃദയമിടിപ്പ് വേഗത്തിൽ ആവുന്നു. ആ ദുർഗന്ധത്തിന്റെ ഉറവ എന്റെ പിന്നിൽ നിന്നുമാണ്. ആരുടെ കാല്പ്പെരുമാറ്റവും ശ്വാസമെടുക്കുന്ന ശബ്ദവും ഞാൻ കേട്ടു. പെട്ടന്ന് എന്റെ തോളിൽ പതിഞ്ഞ കൈ, അതിൽ നിന്നുമൊഴുകിയ ചുടു രക്തം എന്റെ ഷർട്ടിലൂടെ താഴേക്കോലിച്ചു. കണ്ണുകൾ വലത് വശത്തേക്ക് തിരിക്കുമ്പോ ഞാൻ കണ്ടു ചതയും എല്ലും പുറത്തേക്ക് വന്ന രക്തത്തിൽ മുങ്ങിയ ആ കൈയേ……!! ശരീരം വെട്ടി തിരിക്കുമ്പോ ഞാൻ കണ്ടു.

  2. കൊള്ളാം സൂപ്പർ. തുടരുക ❤

  3. warriror of evil

    ഞാൻ പേജ് കൂട്ടനാ ശ്രമിക്കണേ, പക്ഷെ ശ്രമമെല്ലാം പാഴായി പോകുന്നു ?. എത്രേം പെട്ടന്ന് അടുത്ത പാർട്ട്‌ എഴുതി ഇടണം എന്നുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ പെട്ടെന്ന് എഴുതി ഇടുന്നേ., അതാവാം പേജ് ഇങ്ങനെ കുറയാനുള്ള കാരണം. 20 പേജ് കണക്കാക്കിയാ ഇട്ടേ, പക്ഷെ വന്നപ്പോ അത് 10 പേജായി ചുരുങ്ങി. സമയം പോലെ വിശദീകരിച്ച് പത്തിരുപത് പേജുള്ള പാർട്ടായി ഇടണം എന്നുണ്ട്. എന്നാലതിന് സമയം പിടിക്കും. പഠിക്കാൻ പോണം പാർട്ട്‌ ടൈം ജോലിയുണ്ട് അപ്പൊ അതിന് പോണം. പിന്നീട് കിട്ടുന്ന കുറച്ച് സമയമാണ് എഴുതനായി മാറ്റുന്നേ. ഇന്ന് ശനി, ഇന്നും നാളെയും ക്ലാസ്സ്‌ ഇല്ല. പക്ഷെ ജോലിയുണ്ട്. അപ്പൊ കുറച്ച് എക്സ്ട്രാ സമയം കിട്ടും. അത് മതി കുറച്ചൊക്കെ എഴുതാൻ. ഇപ്പഴും എഴുതി കൊണ്ടിരുന്നതാ, മനസ്സ് പറഞ്ഞു സൈറ്റ് കേറി നോക്കാൻ. അതാ വന്നേ. ഞാനൊന്നൂടെ പറയുന്നു, ഇട്ടിട്ട് പോവത്തേയില്ല. എന്റദ്യ കഥ ഇത്രേം വല്യ രീതിയിൽ ഉയരുമെന്ന് സത്യം പറഞ്ഞാൽ സ്വപ്നത്തിൽ പോലും കരുതിയതല്ല ഞാൻ. നിങ്ങള് തന്ന വല്യ സപ്പോർട്ടിന് നന്ദി. അപ്പൊ കാണാം…….!!

    പിന്നെ കമന്റിന് റിപ്ലേ തരണം എന്നുണ്ടായിരുന്നു. പക്ഷെ അറിയാലോ, സമയമില്ല. അതിനും കൂടി ഷെമിച്ചേക്കണേ……. ?

    WITH LOVE WARRIOR ❤️

    1. Wait cheyyan aalkar eppalum ready aa bro.. edak time kittumbo oru update ittal mathi athakumbo aarkum presnm verulla

    2. ?? ʍคʟʟʊ ʋคʍքɨʀє ??

      Take your time?…. ഈ site il ഇതുപോലൊരു story അതും variety theme …. Waiting for that യെക്ഷി ?

  4. Good starting

  5. അടിപൊളി ആയിട്ടുണ്ട് പിന്നെ കുറച്ചു page കൂട്ടിക്കൂടെ bro !!!!

  6. നല്ല തുടക്കം.❤️❤️❤️
    പേജ് കൂട്ടി എഴുത് bro

  7. കലക്കി, നല്ല അവതരണ ശയിലി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ,
    സസ്നേഹം

  8. Shimith unnipravan

    Good

  9. Super story
    Please continue

Leave a Reply

Your email address will not be published. Required fields are marked *