അവൾക്കായി 2 [Warrior of Evil] 505

 

“””””””””””ശെരിയെന്നാ കാണാം…..!!””””””””””

 

“”””””””””mm കാണുന്ന കാര്യം സംശയമാ…..!!””””””””””

 

പുറത്ത് നിന്ന പെണ്ണ് പറഞ്ഞ കേട്ടപ്പോ എനിക്കെന്തോ പന്തികേട് തോന്നി.

 

“””””””””””ഏയ്‌ ദേവാ, അതൊന്നും കാര്യമാക്കണ്ട. താൻ എന്നാ ചെല്ല്., യാത്ര ചെയ്ത് വന്നതല്ലേ ഷിണം കാണും…..!!”””””””””

 

ചിരിയോടെ ആന്റോ എന്നെ യാത്രയയക്കുമ്പോ ഞാനും ഒരു ചിരി സമ്മാനിച്ച് നടന്നു.

“””””””””””അച്ചായാ കൊച്ചു പയ്യൻ ആണല്ലോ…..??”””””””””””

 

“””””””””””Mm, പറഞ്ഞിട്ടെന്താ കാര്യം ആയുസ്സില്ലാ…….!!””””””””””

 

എന്നെ കുറിച്ചാണോ പറഞ്ഞത് അവർ…..?? തിരിഞ്ഞ് നടക്കുമ്പോ അശരീരി കണക്കെ അതെന്റെ കാതിൽ വീണു. എപ്പോഴോ ഇല്ലാണ്ടായി എന്ന് ഞാൻ കരുതി ഭയം എന്നെ പിന്നും കീഴ്പ്പെടുത്താൻ തുടങ്ങി. ആരോ വഴി കാട്ടുമാതിരി ഞാൻ മുൻവാതിലിന് മുൻപിലെത്തി.

 

“”””””””””ദേവാ കാത്തിരിക്കുവാ ഞാൻ., ഓരോ നിമിഷവും വേദനയോടാ ഞാനിവിടെ കഴിയുന്നേ അറിയുന്നുണ്ടോ ഇത് വല്ലതും നീ……..??”””””””””””””

 

ആരോ പരിഭവം കണക്കേ എന്റെ കാതോരം പറയുന്നത് ഞാൻ കേട്ടു. ശരീരം ഒട്ടാകെ ഒരു വിറ അനുഭവപ്പെട്ടു……!!

 

“””””””””””കേറി വാ ദേവാ., എന്നെ ഈ നരകത്തീന്ന് രക്ഷിക്ക്……””””””””””

 

വീണ്ടും അതേ ശബ്‌ദം. ഹൃദയം തുടിക്കുന്നത് എപ്പഴത്തെക്കാൾ പതിൻ മടങ്ങ് വേഗത്തിലായി. പൊട്ടിപ്പോവുമോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു. ആരോ എന്നെ നിയന്ത്രിക്കുന്ന പോലെ. കയ്യിലിരുന്ന താക്കോൽ കൊണ്ട് ആ വാതിൽ ഞാൻ തുറന്നു.

 

തുരുമ്പിച്ച വിജാഗിരിയുടെ ശബ്‌ദം., ഒരു പ്രത്യേകതയോടെ ആ വാതിൽ തുറന്നു. പുറത്തുള്ളതിനേക്കാൾ ഇരുട്ട് അകത്ത് വ്യാപിച്ചു. മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് ഞാനകത്തേക്ക് കേറി. പച്ചയിറച്ചി വെന്ത രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ച് കേറിയപ്പോ ഞാൻ മൂക്കും പൊത്തിയവിടെ ഇരുന്ന് പോയി. ഒപ്പം തന്നെ ചെറിയ ഫ്ലാഷ് വെട്ടത്തിൽ ഞാൻ ചുറ്റിനും ഒന്ന് നോക്കി പ്രത്യകിച്ച് ഒന്നും തന്നെ അവിടെങ്ങും ഞാൻ കണ്ടില്ല. പിന്നെവിടുന്നാണ് ഈ ഗന്ധം…….??

 

“””””””””””””ദേവാ ഇങ്ങോട്ട് വാ…….”””””””””””

 

ഞാനിരിക്കുന്നതിന്റെ എതിരെ നിന്നുമാ ശബ്‌ദം വീണ്ടും കേട്ടു. എല്ലാം വെറും തോന്നലാണെന്ന് മനസ്സിനെ പല വട്ടം പറഞ്ഞ് മനസ്സിലാക്കി. ശ്വാസം വിടുന്ന ശബ്‌ദം മാത്രം ആ നിശബ്ദതതക്ക് ഇടയിൽ. കണ്ണുകളടച്ചു, എന്റെ പിന്നിലായി ആരോ ഉണ്ടന്നൊരു തോന്നൽ……!! പിന്നിൽ നിന്നും എന്തെക്കെയോ അടക്കിപിടിച്ച വർത്തമാനവും. അതെന്താണെന്ന് വ്യക്തമാവുന്നില്ല.

41 Comments

Add a Comment
  1. Next part cheyy bro
    Pls….

Leave a Reply

Your email address will not be published. Required fields are marked *