പെട്ടന്ന് വലിയൊരു അലർച്ചയോടെ എന്തോ വന്നെന്റെ കഴുത്തിൽ അള്ളി പിടിച്ചു. ശ്വാസം പോലും എടുക്കാൻ പറ്റിയിരുന്നില്ല. വെപ്രാളത്തോടെ ഞാൻ അവിടെ കിടന്ന് പിടയാൻ തുടങ്ങി. ഓരോ നിമിഷം കഴിയുന്തോറും വേദന കഠിനമായി കൊണ്ടിരുന്നു. കണ്മുന്നിൽ മരണത്തെ കണ്ട നിമിഷം……!!
“””””””””””ശത്രുവല്ല., എന്റെ ദേവനാ. അവനെ ഒരു രീതിയിലും വേദനിപ്പിക്കരുത്…..!!”””””””””
വീണ്ടും എതിരെ നിന്നാ ശബ്‌ദം. ഒരു വല്യ കുരവയിടൽ പോലെ കേട്ടു. അതോടൊപ്പം തന്നെ എനിക്ക് ശ്വസിക്കാൻ പറ്റി., അത് വരെയുണ്ടായിരുന്ന വേദനയും ഇല്ലാണ്ടായി…….!! എങ്ങനൊക്കെയോ തപ്പി തടഞ്ഞെഴുന്നേറ്റു. തെറിച്ച് വീണ ഫോണും എടുത്ത് എന്തോ ഉൾപ്രേരണയാൽ ഞാനാ മുറി ലക്ഷ്യമാക്കി നടന്നു. പേടിയുണ്ടെങ്കിൽ പോലും എനിക്കത് തുറന്നേ പറ്റു. എല്ലാം എന്റെ വെറും തോന്നലാ. അങ്ങനെയൊന്നും തന്നെ ഈ മുറിക്കുള്ളിൽ ഇല്ല. മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് രണ്ടും കല്പിച്ച് ഞാനാ മുറി തുറന്നു………!!
കുറച്ച് ബുദ്ധിമുട്ടിയാണേലും വാതിൽ തുറന്ന് ഞാനകത്തേക്ക് കേറി. ഞാൻ വിചാരിച്ചത് പോലെ ഒന്നും തന്നെ അതിനകത്ത് ഇല്ലായിരുന്നു. എല്ലാം എന്റെ തോന്നല് മാത്രാ……!! പക്ഷെ കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ…..?? അതായിരുന്നു എന്നെയേറെ കുഴപ്പിച്ചത്. നടക്കുന്നതൊക്കെയും സത്യമോ മിഥ്യയോ…..?? പരീക്ഷിച്ച് കഴിഞ്ഞ് കാണൂന്നാ വിചാരിച്ചേ, പക്ഷെ ദൈവം പരീക്ഷണം തുടങ്ങിട്ടേയുള്ളൂ…….!!
ഒരു പ്രാവശ്യം കൂടെ എല്ലാമൊന്ന് നോക്കി ക്ലിയർ ചെയ്തു. ഇപ്പോഴാ ശ്വാസമൊന്ന് നേരെ വീണത് തന്നെ……!!
“”””””””””നന്ദിയുണ്ട്., ഒരുപാട് നന്ദിയുണ്ട്. എന്നെയീ മുറിയിൽ നിന്നും മോചിപ്പിച്ചതിന്……..!!””””””””””
തിരിഞ്ഞ് നടക്കാനൊരുങ്ങവേ വീണ്ടുമാ ശബ്ദം ഞാൻ കേട്ടു. വെട്ടി തിരിഞ്ഞ് നോക്കി. എന്നാലപ്പോഴും ഒന്നും എന്റെ കണ്ണിൽ കണ്ടില്ല. ആ നിമിഷം മനസ്സിലാക്കിയ കാര്യം ഇതൊന്നും എന്റെ തോന്നൽ അല്ല എന്നുള്ളതാണ്. ഈ രാത്രി പോലെ എല്ലാം സത്യം……!!
“””””””””ഇങ്ങനെ മറഞ്ഞിരുന്ന് ഭയം കാട്ടതെ മുൻപിൽ വാ……””””””””””
ഒരു പക്ഷെ എന്നിലെ അസുരൻ തന്നാവും അലറി കൊണ്ടത് പറഞ്ഞത്……!!
“”””””””””എന്നെ നേരിട്ട് കണ്ടാൽ നിന്റെ ഭയം കൂടത്തേയുള്ളൂ ദേവാ…..”””””””””””
Next part cheyy bro
Pls….