“””””””””””എനിക്ക് ഭയമില്ല., ഒന്നിനേം…..!!”””””””””
ഭ്രാന്ത് പിടിച്ച് സ്വബോധത്തോടെ ആണോ എന്ന് പോലുമറിയാതെ എന്തൊക്കെയോ അലറാൻ തുടങ്ങിയിരുന്നു ഞാൻ.
“”””””””””ഞാനിവിടെ തന്നെയുണ്ട് ദേവാ, നിന്റെയടുത്ത് തന്നെയുണ്ട്…..!!””””””””””
വീണ്ടുമാ ദുർഗന്ധം എന്റെ മൂക്കിലേക്ക് തുളഞ്ഞു കേറി. അതോടൊപ്പം നാല് ദിശയിൽ നിന്നും കുരവയിടലുകളും.
“””””””””ദേവാ…..””””””””
സൗമ്യമായ ആ ശബ്‌ദം മാറി. ഇപ്പോഴുള്ളാ ശബ്‌ദം വന്യമാണ്. അതെന്നെപ്പോലും ഒരു നിമിഷം നടുക്കി കളഞ്ഞു. ഹൃദയമിടിപ്പ് വേഗത്തിൽ ആവുന്നു. ആ ദുർഗന്ധത്തിന്റെ ഉറവ എന്റെ പിന്നിൽ നിന്നുമാണ്. ആരുടെയോ കാല്പ്പെരുമാറ്റവും ശ്വാസമെടുക്കുന്ന ശബ്ദവും ഞാൻ കേട്ടു. പെട്ടന്ന് എന്റെ തോളിൽ പതിഞ്ഞ കൈ, അതിൽ നിന്നുമൊഴുകിയ ചുടു രക്തം എന്റെ ഷർട്ടിലൂടെ താഴേക്കോലിച്ചു. കണ്ണുകൾ വലത് വശത്തേക്ക് തിരിക്കുമ്പോ ഞാൻ കണ്ടു, ചതയും എല്ലും പുറത്തേക്ക് വന്ന രക്തത്തിൽ മുങ്ങിയ ആ കൈയേ……!! ശരീരം വെട്ടി തിരിച്ചു ഒരു രൂപം., അതെന്നെ നോക്കിയാണ് നിൽക്കുന്നത് എന്നലാ കണ്ണുകൾ അതടഞ്ഞിരിക്കുന്നു. അവൾ ചിരിക്കുന്നു ആ പല്ലുകൾ മുഴുവൻ രക്തക്കറ. ഒന്നലറി വിളിക്കണം എന്നുണ്ട് പക്ഷെ ഉള്ളിൽ നിന്നും ശബ്‌ദം പുറത്തേക്ക് വരാൻ പോലും ഭയന്നോളിച്ചു കളഞ്ഞു. തിരിഞ്ഞോടാൻ ശ്രമിച്ചു എന്നാ വീണ്ടും എന്റെ മുന്നിലാ രൂപം. എന്റെ മരണം ഞാനുറപ്പിച്ചു., ദൈവമേ എന്റെ അമ്മയെ കാത്തോണേ…….!! ഇഞ്ചിഞ്ചായി ഭയമെന്നെ കൊല്ലുകയായിരുന്നു. കുറച്ച് മുന്നേ വരെ എന്നിൽ നിറഞ്ഞ ധൈര്യം എവിടെപ്പോയി…..??
“”‘”””””””ദേവാ…….”‘””‘”””””
ഇത്തവണ അവൾ വിളിച്ചു., സൗമ്യത്തോടെ, അതോടൊപ്പമാ കണ്ണുകളും തുറന്നു. ആ കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകിയത് കണ്ണുനീർ തുള്ളികൾ ആയിരുന്നില്ല., രക്തം, ചുടുരക്തം…..!! രക്തമയമില്ലാത്ത ഒരിടം പോലും ബാക്കിയില്ലാ ശരീരത്തിൽ. എന്റെ നേരെ അവളാ കൈകൾ രണ്ടും നീട്ടി എന്നെ നെഞ്ചോട് ചേർക്കാനുള്ള ആഗ്രഹം പോലെ. എന്നാൽ ഭയം അതെന്നെ മുഴുവനായും വിഴുങ്ങിയിരുന്നു. അതിനാൽ തന്നെ ആ കാഴ്ച കൂടി കണ്ടതും ഞാൻ പിന്നോക്കം വീണിരുന്നു…….!!
️……………..️
ശേഖരന്റെ മാണിയേക്കൽ തറവാട്…….
…………….
“””””””””””””അച്ഛാ, എന്തായി അവന്റെ കാര്യം….??”””””””””””””
Next part cheyy bro
Pls….