“”””””””””അഹ് ഈ അച്ഛനൊരു കാര്യമേറ്റാൽ അത് നടത്തി തരാണ്ടിരുന്നിട്ടുണ്ടോ മോളെ….??””””””””””
“”””””””””””അവൻ ചാവണം അച്ഛാ., അവനെ സ്നേഹിക്കുന്നവരും ചാവണം. അച്ഛന്റെ മോളെ അവനാദ്യമായി തല്ലി അതും അവനെ ഉമ്മ വച്ചൂന്നുള്ള കാരണത്താൽ…..!! അവനെ ഞാൻ വെറുത്തു പോയച്ച, എനിക്ക് വെറുപ്പുള്ള ഒന്നുമിനിയീ ഭൂമിയിൽ വേണ്ട….””””””””””
“””””””””മോളെ നിന്റെ സന്തോഷത്തിന് വേണ്ടി ഞാനെന്തും ചെയ്യും. നിന്റെ കൂട്ടുകാരി ഒരുത്തി ഉണ്ടായിരുന്നല്ലോ, എന്താ ആ പെഴച്ചവൾടെ പേര്…..??”””””””””
“”””””””””എനിക്കാ ജന്തുവിനെ ഓർക്കുന്ന തന്നെ ഇഷ്ട്ടല്ല. അവൾക്കെന്റെ ദേവനെ തന്നെ വേണം പോലും. അവൾക്ക് ഈ ഞാൻ തന്നെ അവനെ സെറ്റ് ആക്കിയും കൊടുക്കണമെന്ന്. കൊല്ലണ്ടേ അവളെ….?? എന്റെ കൈകൊണ്ട് അവളെ കൊല്ലണം എന്നുണ്ടായിരുന്നു., എന്നാൽ അച്ഛൻ അതിന് സമ്മതിച്ചില്ല…..!!”””””””””
“””””””””രക്തക്കറ വീണാൽ അത് കഴുകി കളയാൻ വല്യ പാടവും മോളെ……!!”””””””””
“”””””””””അച്ഛാ ആ ദേവനിപ്പോ എവിടാ…..??””””””””
“‘””””””””വേറെവിടെ, ആ പെഴച്ചവൾ എവിടെ കിടന്ന് ചത്തോ അവിടെ തന്നെയവനുമുണ്ട്…….!! ഞായറാഴ്ച നല്ല ദിവസാ., അവന്റെ ആയുസ്സ് അത് വരെയുള്ളൂ. അവന്റെ മരണം കണ്ടിട്ട് വേണം അടുത്ത ദിവസം അവന്റമ്മയേം കൊല്ലാൻ……..!!”””””””””
“”””””‘”””””അത് വേണ്ടച്ഛാ, ആദ്യം അവന്റെ അമ്മ., അമ്മ ചത്ത വാർത്തയറിഞ്ഞ് അവന്റെ ചങ്ക് പൊട്ടണം, ആ കരച്ചില് എനിക്ക് നേരിട്ട് കാണണം. എന്നിട്ട് മതി അവനെ കൊല്ലുന്നതൊക്കയും…….!!”””””””””
ശേഖരന്റെ മകളുടെ ചുണ്ടിൽ നിറഞ്ഞ ക്രൂര പുഞ്ചിരി കണ്ട് ആയാളും കൂടെകൂടി. എന്നാലപ്പോഴും അയാൾക്കറിയില്ലായിരുന്നു തന്റെ പിന്നിലുള്ള ആ രണ്ട് രക്തത്തിൽ മുങ്ങിയ കണ്ണുകളെ…..!!
️……………….️
“””””””””മോനെ ദേവാ……”””””””””
“”””””””””അമ്മേ, ഞാൻ പറഞ്ഞതല്ലേ ശേഖരൻ സാറ് ഓപ്പറേഷൻ നടത്തൂന്ന്…..!! ഇപ്പന്റെ അമ്മ പഴേ കൂട്ടായില്ലേ…..??”””””””””””
“””””””””””””മോനെ നിന്നെയെല്ലാവരും ചേർന്ന് ചതിക്കുവാ., നീ ദൈവത്തെ പോലെ കണ്ടവരും, നീ വിശ്വസിച്ചവരും എല്ലാരും, എല്ലാരും നിന്നെ ചതിക്കുവാ…..!! നിന്റെ പിന്നിൽ തന്നെ തക്കം കിട്ടിയാൽ കൊല്ലാൻ നടക്കുന്നവരും ഉണ്ട്. പക്ഷെ നീ പേടിക്കണ്ട നിന്റെ പിന്നിലുള്ള ശത്രുക്കളേം നിന്റെ മുന്നിലുള്ള ചതിയന്മാരേം നിഗ്രഹിക്കാൻ അവളുണ്ട്., നിന്റെ നിഴലായി നിന്നോടൊപ്പം. അവളുടണ്ടാവും……..!!”””””””””””

Bro… next part?
Next part cheyy bro
Pls….