അവൾക്കായി 2 [Warrior of Evil] 505

 

“””””””””അമ്മേ………””””””””””

 

അതും പറഞ്ഞ് മായയായി പോയ അമ്മയെ കണ്ട് ഞാനലറി വിളിച്ചു. ചുറ്റിനും കണ്ണോടിച്ചു, ഇല്ല കണ്ടതെല്ലാം വെറും സ്വപ്നം മാത്രം. ദേവീ ഇതെന്താ പതിവില്ലാതെ ഇങ്ങനൊരു സ്വപ്നം…..?? എന്റമ്മയെ കാത്തോളണേ…….!!

 

ശെരിക്കുമപ്പോഴാണ് എല്ലാമെനിക്കോർമ്മ വന്നത് തന്നെ. നട്ടെല്ലില്ലൂടെ ഒരു പെരുപ്പ്. എഴുന്നേൽക്കാൻ പോലും കുറച്ച് പാട് തന്നായിരുന്നു. തുറന്ന് കിടന്ന ജനാലയിലൂടെ പുറത്തെ വെളിച്ചം കണ്ടു. വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് ഇന്നലെ രാത്രിയിൽ നടന്നത്. ഇപ്പോഴും അതോർക്കുമ്പോ ഉച്ചി മുതൽ പാദം വരെ ഒരുതരം തരിപ്പ്. അമ്മയുടെ സുഖവിവരം തിരക്കണം എന്ന് തോന്നി, പക്ഷെ എന്റെ ഫോൺ…..?? എത്ര തിരഞ്ഞിട്ടും ഫോൺ മാത്രം കിട്ടിയില്ല. നടക്കില്ലാന്ന് അറിയാമെങ്കിൽ പോലും അമ്മയെ കാണാനുള്ളം തുടിച്ചു.

 

എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു. ഇത്രേം നേരം തിരഞ്ഞ എന്റെ ഫോൺ എന്റെ പോക്കെറ്റിൽ തന്നുണ്ടായിരുന്നു. വിശ്വസിക്കാനായില്ല……!! ഫോൺ എടുത്ത് നോക്കുമ്പോ ഡിസ്പ്ലേയിൽ തെളിഞ്ഞത് മായേച്ചിയുടെ പേര് തന്നാണ്… വിശ്വസിക്കണം, കണ്മുന്നിൽ കാണുന്നതാണ് അത് വിശ്വസിക്കാതിരിക്കാൻ കഴിയില്ല.

 

“”””””””””””ഹലോ ചേച്ചി…….””””””””””,

 

“””””””””””അഹ് ടാ., അയാൾ വന്നിരുന്നു, ആ ശേഖരൻ. കൂടൊരു ഡോക്ടറുമുണ്ടായിരുന്നു. കുഞ്ഞമ്മയെ പരിശോധിച്ചു. പിന്നെ കുറച്ച് മെഡിസിനും തന്നു. ഏതായാലും തിങ്കളാഴ്ച ഓപ്പറേഷൻ നടക്കുമെടാ. നീയ് പറഞ്ഞപ്പോ പോലും ഞാൻ വിശ്വസിച്ചില്ല. എന്നാ ഇപ്പോ വിശ്വസിക്കുന്നു. അയാളോട് ഇന്നാദ്യമായി എനിക്ക് കുറച്ച് ബഹുമാനം തോന്നുന്നുണ്ട്.”””””””””””

 

“””””””””””ഞാൻ പറഞ്ഞില്ലേ ചേച്ചി ശേഖരൻ സാറ് പാവമാ., പുള്ളി പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും…….!!”””””””””

 

“””””””””കുഞ്ഞമ്മയും ഇപ്പോ വല്യ സന്തോഷത്തിലാ. അവിടെ എങ്ങനുണ്ട്…..??””””””””””

 

“”””””””ഇ, ഇവിടെ എന്താ….?? ഒരു കുഴപ്പോമില്ല…….!!”””””””

 

ഒന്ന് നടുങ്ങിയണേലും ഞാനതിന് മറുപടി കൊടുത്തു.

 

“”””””””””കുഞ്ഞമ്മ സുഖമായി തന്നെ കിടക്കുവാ. നേരത്തെ ഗുളിക കഴിച്ചായിരുന്നു അതിന്റെ ഡോസിൽ മയങ്ങുന്നതാവും. വിളിക്കണോ…..??”””””””””

 

“”””””””””വേണ്ട, വേണ്ട മയങ്ങിക്കോട്ടെ….. ഞാൻ പിന്നീട് വിളിച്ചോളാം……!!””””””””””

 

ഫോൺ കട്ട് ചെയ്ത് ഞാൻ തിരിയുമ്പോ ആ രൂപത്തെ ഞാൻ വീണ്ടും കണ്ടു എന്റെ മുന്നിൽ നിന്നവൾ ചിരിക്കുന്നു. ശ്വാസം നിലച്ച പോയ നിമിഷം…….!!

41 Comments

Add a Comment
  1. Next part cheyy bro
    Pls….

Leave a Reply

Your email address will not be published. Required fields are marked *