അവൾക്കായി 2 [Warrior of Evil] 505

 

“”””””””””””അമ്മക്ക് സുഖമായി ഇരിക്കുന്നോ…….??”””””””””””

 

ഒരു സാധാരണക്കാരിയെ പോലെ ആ ഭയപ്പെടുത്തുന്ന രൂപത്തോടെ അവളെന്നോട് തിരക്കി. മടുപടി പറയാൻ നാവ് പൊങ്ങിയിരുന്നില്ല.

 

“”””””””””ഇതൊക്കെ വെറും സ്വപ്നമാ. ഇതിലൊന്നുമൊരു സത്യോമില്ല…..!!”””””””””

 

പകൽ പോലെ സത്യമായ കാര്യങ്ങളെ ഒരു പൊട്ടനെ പോലെ വെറും സ്വപ്നമായി കാണാൻ ഞാൻ ശ്രമിച്ചു. കണ്ണുകൾ പൂട്ടി തലയിൽ അടിക്കുകയും കുലുക്കുകയും ഒക്കെ ചെയ്ത് നോക്കി എന്നാൽ ഫലം., കണ്ണ് തുറന്നാൽ രക്തപ്പല്ലൂറി ചിരിക്കുന്ന അവളുടെ മുഖം തന്നാണ്. നിന്ന നിൽപ്പിൽ ഭൂമി പിളർന്നങ്ങ് താഴെക്ക് പോണേ എന്ന് പോലും ഞാൻ ആഗ്രഹിച്ചിരുന്നു.

 

“””””””””””എന്റടുത്തേക്ക് വരരുത്…..”””””””””””””

 

അതേ ചിരിയോടെ അവളെന്റടുത്തേക്ക് വരാൻ തുടങ്ങി, അതേ നേരം ഞാൻ പിന്നോക്കവും……

 

“”””””””””””Pls എന്റമ്മക്ക് വേണ്ടിയാ ഞാനിങ്ങോട്ടേക്ക് വന്നേ, അല്ലാതെ ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതൊന്നുമല്ല. രണ്ടേ രണ്ട് ദിവസം., അത് കഴിഞ്ഞ് ഞാനങ്ങ് പൊക്കോളാം. എന്നെ കൊന്നത് കൊണ്ട് നിനക്ക് എന്തേലും കിട്ടുമെങ്കിൽ, ഇങ്ങനെ ഓരോ നിമിഷോം ഭയം കാട്ടി കൊല്ലാതേ ഒറ്റയടിക്ക് കൊന്നൂടെ……??””””””””””””

 

“””””””””””കൊല്ലാനോ എന്റെ ദേവനെയോ…..?? അതിനെനിക്ക് എങ്ങനെ കഴിയാനാ…..?? ഒരുകാലത്ത് ഞാനെന്റെ പ്രാണനെ പോൽ സ്നേഹിച്ചതല്ലേ നിന്നേ…..!! എന്നാൽ ആ സ്നേഹം എന്നിങ്ങനെ ആക്കി. ഇപ്പോ ഈ രൂപത്തെ നീ ഭയക്കുന്നു. എന്റെ…., എന്റെ രൂപത്തെ നിനക്ക് കാണണ്ടേ ദേവാ……??”””””””

 

“””””””””””എനിക്ക് ഒന്നും കാണണ്ട, ഒന്ന് പോയി തന്നാ മതി…….!!””””””””””

 

“”””””””””ഞാൻ പൊയ്ക്കോളാം ദേവാ ഒരു ശല്യമായി ഞാനുണ്ടാവില്ല….. പക്ഷെ അതിന് മുന്നേ ഗതിയില്ലാതെ അലയുന്ന ഈ ആത്മാവിന് പറയാനുള്ളത്, കേൾക്കാനുള്ള മനസ്സങ്കിലും കാണിക്കണം നീ……!!””””””””””

 

ഇന്നലെന്റെ തോളിൽ പതിഞ്ഞാ കൈ., അതേ കൈ അവൾ എന്റെ കൈകളിൽ വച്ചു. ഷോക്കേറ്റ പോൽ ഞാൻ നിന്നു. ഇപ്പോ നടക്കുന്നത് പോലെ കണ്മുന്നിൽ കുറെയേറെ കാഴ്ചകൾ……!!

 

സുന്ദരിയായ ഒരു പെൺകുട്ടി. അവളെ ആരെല്ലാമോ ചേർന്ന് തട്ടി കൊണ്ട് പോകുന്നു. ഏതോരു വീട്ടിൽ പൂട്ടിയിടുന്നു. എവിടെയോ കണ്ട വീട്., അല്ല അതെതോ ഒരു വീടല്ല, ഈ വീട്, ഇതേ മുറി. വീടിനുള്ളിൽ അവളെ ഇട്ട് അവർ വീട് പൂട്ടിയെടുത്ത താക്കോലുമായി പോകുന്നു. വിശന്നവൾ കരയുന്നു, ഒരിറ്റ് ദാഹജലത്തിനായി കേഴുന്നു. അലറിയലറി കരയുന്നു.

41 Comments

Add a Comment
  1. Next part cheyy bro
    Pls….

Leave a Reply

Your email address will not be published. Required fields are marked *