അവൾക്കായി 2 [Warrior of Evil] 505

 

അടുത്ത ആളുടെ കടന്ന് വരവ് എന്നെ ഞെട്ടിച്ചു കളഞ്ഞു. അത് ശേഖരൻ സാറായിരുന്നു. കൂടെ മകളുമുണ്ട്. തളർന്നുറങ്ങി പോയ അവളുടെ മുടിക്കുത്തിന് പിടിച്ച് വയറിൽ കത്തി കേറ്റുന്നു. ഒന്ന് കരയാൻ പോലും അവളുടെ ശരീരത്തിൽ ആരോഗ്യമില്ലായിരുന്നു……!!

 

അവസാന ജീവനാ ശരീരത്തിൽ നിന്നുമിറങ്ങുമ്പോഴും അവളാരുടെയോ പേര് പറയുന്നുണ്ട്…….!! എല്ലാം വെറും കാഴ്ചകൾ ആയിരുന്നു. എന്നാൽ അവസാനം കണ്ടാ കാഴ്ച അവളുടെ അവസാന ശ്വാസത്തിൽ അവൾ പറഞ്ഞ പേര്, അതെന്റേതായിരുന്നു.

 

“”””””””””ദേവാ……..””””””””””

 

നിലത്തേക് തളർന്നിരുന്ന് പോയി ഞാൻ…..!!

 

“””””””””ഒരാളെ സ്നേഹിക്കുന്നത് അത്ര വല്യ കുറ്റമാണോ ദേവാ…….??””””””””””

 

മറുപടി ഇല്ലാത്ത ചോദ്യവും ചോദിച്ച് അവൾ മായായി മറഞ്ഞിരുന്നു…….!! അപ്പോഴാദ്യമായി അവളോടുള്ള ഭയം മാറി, മനസ്സിനുള്ളിൽ തോന്നിയത് എന്ത് വികാരമാണ്……?? അറിയില്ല., സഹതാപമാണോ……?? അതോ ഒരർത്ഥത്തിൽ പ്രണയമാണോ……?? അവളെ കാണാൻ എന്തേ എന്റുള്ളം തുടിച്ചു….??

 

എല്ലാം വെറും ചോദ്യചിഹ്നങ്ങൾ മാത്രം. ഭ്രാന്ത് പിടിക്കുന്ന പോലെയുണ്ടായിരുന്നു. കുറേ നേരം അവിടെയിരുന്നു. എഴുന്നേൽക്കാനൊരു മടിപോലെ. എന്നാലും ശേഖരൻ സാർ…….?? വേണ്ട., എല്ലാമൊരു സ്വപ്നമായി തന്നെ മാറട്ടെ. വീണ്ടും അത് തന്നെ ആലോചിച്ചിട്ട് എന്ത് പ്രയോജനം…..?? മരിച്ചവരാരും തിരിച്ച് വരാൻ പോവുന്നില്ല. ഞാനിവിടെ വന്നതേ എന്റെ അമ്മക്കായാ. നാളെ കൂടെ കഴിഞ്ഞാൽ എനിക്ക് തിരിച്ച് പോവാം……!! അപ്പൊ അതിനെ പറ്റി മാത്രം ആലോചിച്ചാൽ മതി. ബാക്കി എല്ലാം വെറും സ്വപ്നം. ഹൃദയത്തെ കല്ലാക്കി മറ്റുവായിരുന്നു ഞാൻ…….!!

 

ഒന്ന് ഫ്രഷ് ആയ ശേഷം, മുൻ വാതിൽ തുറന്ന് ഞാൻ പുറത്തേക്കിറങ്ങി…….!!

 

“”””””””””””””അഹ് ദേവാ നീയോ……??”””””””””””

 

ആന്റോ ചേട്ടന്റെ വീട്ടിലേക്കാണ് ഞാൻ പോയത്. എന്നെ കണ്ടപ്പോ ആ കണ്ണുകളിൽ നിറഞ്ഞാത് അത്ഭുതമായിരിക്കാം, അയാളുടെ വാക്കുകളിൽ ഒരു പതർച്ച ഞാൻ ശ്രദ്ധിച്ചു. ചാകും എന്ന് വിചാരിച്ചത് ആയിരിക്കും…….!!

 

“””””””””””ചേട്ടാ ഇവിടടുത്ത് ഹോട്ടലെങ്ങാനുമുണ്ടോ……??”””””””””

 

എന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നു. എന്തോ പന്തം കണ്ട പെരുച്ചാഴിയെ പോലെ. ഞാൻ ചോദിച്ചത് പോലും സത്യം പറഞ്ഞാൽ പുള്ളി കേട്ടിട്ടില്ല.

41 Comments

Add a Comment
  1. Next part cheyy bro
    Pls….

Leave a Reply

Your email address will not be published. Required fields are marked *