അങ്ങനെയിരിക്കെ പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു, ഞാൻ തോറ്റു.. തറവാട്ടിൽ ഇന്നേവരെ ആരും പത്തിൽ തോറ്റിട്ടില്ല, അച്ചൻ ഒരു മാഷായൊണ്ട് അച്ഛനും അമ്മയും നാണംകെട്ട ഒരു അവസ്ഥ ആയിരുന്നു, പക്ഷെ അവർ എന്നെ ഒന്നും പറഞ്ഞിട്ട് വേദനിപ്പിച്ചില്ല, ആകെ ഉണ്ടായിരുന്ന പ്രശ്നം വല്യച്ചന്മാരും വല്യമ്മമാരും ആയിരുന്നു,
എന്നും അവരുടെ കുത്തുവാക്കുകളും, വഴക്കും..
വല്യച്ഛന്റെ മക്കൾ എല്ലാരും രാവിലെ കോളേജിൽ പോവുമ്പോൾ ഞാൻ രാവിലെ മീൻ പിടിക്കാൻ പോവും,
കാര്യം ഞാൻ പഠിക്കാൻ ഉഴപ്പൻ ആണേലും മീൻ പിടിക്കാനും വേറെ കാര്യങ്ങൾക്കും മിടുക്കനാണ്,
വീട്ടിൽ എല്ലാർക്കും കഴിക്കാനുള്ള മീനുമായി തിരിച്ചു വരും.
ജീവിതം ഒരു സുഖമില്ലാതെ പോവുന്ന സമയം..
പതിവുപോലെ ഞാൻ മീൻ പിടിച്ചു വീട്ടിലോട്ടു വന്നു..
അടുക്കളയിൽ ചെന്ന് മീൻ അമ്മയ്ക്ക് കൊടുത്തു..
വല്യമ്മമാർ ഒരോ പണിയിലാണ്, അതിലെ മൂത്ത വല്യമ്മ എന്നെ വിളിച്ചു.. ലീല എന്നാണ് പേര്..
ലീല : എടാ ചെക്കനെ, ഒന്ന് ഇങ്ങോട്ട് വന്നെടാ..
ഞാൻ അടുത്ത് പോയി, എന്നോട് അവിടെയുള്ള റൂം വൃത്തിയാക്കാൻ പറഞ്ഞു..
സാധാരണ ഇതെല്ലം ചെയ്യുന്നത് വീട്ടിലെ വേലക്കാരിയാണ് പക്ഷെ അന്ന് അവൾ വരാത്തത് കൊണ്ട് എന്നോട് ചെയ്യാൻ പറഞ്ഞു..
ഞാൻ അവിടം എല്ലാം വൃത്തിയാക്കാൻ തുടങ്ങി, ഒരുപാട് പണിയുണ്ട്, ഞാൻ ഭംഗിയായി ചെയ്യാൻ ശ്രമിച്ചു, ഞാൻ അതിവേഗം പണികൾ ചെയ്യാൻ തുടങ്ങി,
കുറെ നേരം കഴിഞ്ഞപ്പോൾ ലീല റൂമിലോട്ട് വന്ന് എല്ലാം നോക്കി എന്നിട്ട് എന്നോട് പെട്ടന്ന് ചെയ്യാൻ പറഞ്ഞിട്ട് പോയി..

കുറെ കഥകൾ കാണാനില്ലല്ലോ
മോനെ കുട്ടാ അടിപൊളി ആയിട്ടുണ്ട് 👍🏿👍🏿