ശല്യംചെയ്‌തെന്നുവല്ലതും അറിഞ്ഞാൽ നീയൊക്കെ
നേരത്തെ പറഞ്ഞില്ലേ, കാശിന്റെ കഴപ്പാണെന്ന് അതേ
കഴപ്പ് വച് നിന്റെയും നിന്റെ കുടുംബത്തെയും ഞാൻ
തീർത്തുകളയും “.അതുപറയുമ്പോൾ അവന്റെ കണ്ണുകൾ ചോരപോലെ ചുവന്നിരുന്നു.
അത്രയും പറഞ്ഞു അവൻ വണ്ടിയിലേക്ക് കയറി ,
തന്റെ പപ്പയുടെ ഈ ഒരുപെരുമാറ്റം കണ്ട ആർതർ
ഭയത്തോടെ ബെന്നിനെ നോക്കി, ബെൻ ഒന്നും
നടന്നിട്ടില്ലാത്ത മട്ടിൽ വണ്ടിയിൽ കേറി മുന്നോട്ട്
കുതിച്ചു.
രാത്രി അത്താഴം കഴിഞ്ഞ കിടക്കാൻ നേരം മുറിയിലേക്ക് പോയ ബെഞ്ചമിൻ ആ മുറിയിലെങ്ങും ആർതറിനെ കണ്ടില്ല. പരിഭ്രാന്തനായ
അവൻ വീടാകെ അവനെ തിരക്കി , അപ്പോളാണ് പുറത്തെ മുറ്റത്തെ മരത്തണലിലെ വെള്ളാരങ്കല്ലുകളാൽ നിർമിച്ച തിട്ടയിലിരുന്ന് മാനത്തു നോക്കുന്ന ആർതറിനെ കണ്ടത് ബെഞ്ചമിൻ ഉടൻ തന്നെ താഴെക്കിറങ്ങി ആർതരിന്റെ അടുത്തേക്ക് നടന്നു.
“ആർതർ ” ബെൻ പതിയെ അവനെ വിളിച്ചു.
മാനത്തുനിന്നും കണ്ണെടുത്ത അവന്റെ പൂച്ചക്കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നകണ്ട ബെഞ്ചമിൻ ആവലാതിയോടെ ചോദിച്ചു.
“മോനെ എന്തുപറ്റി എന്തിനാ നീ കരയുന്നെ ”
Any update
അരുമ ശിഷ്യൻ ?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
കഥ സുപേരണ് അടുത്ത ബകത്തിനയി wait ചെയ്യുന്നു . കഥ ഇഗാനാണ് തുടങ്ങേണ്ടത് ഒരു സസ്പെൻസ് ഓക്കേ ഉണ്ട്
❤
നന്നായിട്ടുണ്ട്…. കഥ ഒരു നിഗുഡതകൾ നിറഞ്ഞ ത്രില്ലെർ പോലെ തോന്നുണ്ട്…..
Next part um kooda vaychale kadha yuda theme enthanen manasilaavoo?
Waiting for next part ✌?