അവസാനം, വൈകിട്ടായിട്ടും ഒന്നും ശരിയാവാത്തതിന്റെ ദേഷ്യത്തിൽ റോഹിത്ത് ഒരു പാറയുടെ മുകളിൽ കയറി നിന്നു. അവനറിയാതെ കണ്ണുകൾ ചുറ്റും പരതി, ഒരു പ്രതീക്ഷയുമില്ലാതെ.
പെട്ടെന്നാണ് അത് സംഭവിച്ചത്. മുകളിൽ വലത് കോണിലെ കണക്ഷൻ ബാർ നിറഞ്ഞു! ഒരു നിമിഷം വിശ്വസിക്കാനായില്ല. വിറയ്ക്കുന്ന കൈകളോടെ ഫോൺ തുറന്നു.
Sorry Maya, I tried my best to get reception, but the network was too bad. I missed you a lot, a lot means a lot, more than you could imagine. Tightest hugs to my angel.
അയച്ചതും അവൻ ആ പാറയിൽ തന്നെ ഇരുന്നുപോയി. ‘മായ ഉറങ്ങുകയാവുമോ? അതോ എന്റെ മെസ്സേജിനായി കാത്തിരിക്കുകയാണോ?’ നിറഞ്ഞുവന്ന കണ്ണുകൾ അവൻ കൈപ്പത്തി കൊണ്ട് ഉരച്ച് മാറ്റി. കുറച്ചു ദിവസങ്ങൾ കൂടി…പിന്നെ തിരിച്ചെത്തിയാൽ മായയെ ഒരുപാട് ദിവസം ചേർത്തുപിടിക്കണം. ഇനി ഒരു നെടുവീർപ്പുകളും ഇല്ലാത്ത ദിവസങ്ങൾ!
XXXX
അതിരാവിലെ ഉണരുമ്പോൾ തന്നെ ഫോൺ പരിശോധിക്കുന്ന ശീലം മായയ്ക്ക് ഉണ്ടായിരുന്നില്ല. ഏട്ടന്റെ കാര്യമൊഴിച്ചാൽ, രാവിലെ വരുന്നതൊക്കെയും സുഹൃത്തുക്കളുടെ സന്ദേശങ്ങളോ, ഒരുപക്ഷെ ആരെങ്കിലുമൊക്കെ ഫ്ലർട്ട് ചെയ്യാൻ ശ്രമിക്കുന്ന കമന്റുകളോ ആവും. അതിനോടൊന്നും പ്രതികരിക്കാൻ പോലും അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല.
ഏട്ടൻ തിരിച്ചുവരുന്നതേ കാത്തിരിക്കുന്നുള്ളു. പക്ഷേ, ഏട്ടനും ടൂറിൽ തിരക്കായിരിക്കുമെന്ന് അറിയാം. അതുകൊണ്ട് രാവിലെ സന്ദേശങ്ങൾ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.
പതിവുപോലെ അടുക്കളയിലും പറമ്പിലും വല്ല്യമ്മയെ സഹായിച്ച്, ബാക്കിയുള്ള സമയം പഠിച്ചും, അങ്ങനെ കുറച്ചു നേരം കഴിഞ്ഞു. പിന്നെ, ഒന്നു മയങ്ങണമെന്ന് തോന്നി മായ കിടക്കയിലേക്ക് ചാഞ്ഞു. മയങ്ങിയില്ലെങ്കിലും, കണ്ണടച്ച് കുറച്ചുനേരം കിടക്കുന്നത് നല്ലതാണ്.
അപ്പോഴാണ് ഓർമ്മ വന്നത് – ഫോൺ ഒന്ന് നോക്കിയിട്ടില്ലല്ലോ. എടുത്തുനോക്കിയതും ഹൃദയം ഒന്ന് പിടഞ്ഞു.
ഏട്ടന്റെ മെസ്സേജ്! എപ്പോഴാണ് വന്നത്? നോക്കാൻ പോലും മടിച്ചു കിടക്കുകയായിരുന്നോ താൻ? വിറയ്ക്കുന്ന വിരലുകളോടെ അവൾ മെസ്സേജ് തുറന്നു.
Sorry Maya, I tried my best to get reception, but the network was too bad. I missed you a lot, a lot means a lot, more than you could imagine. Tightest hugs to my angel.
കൊറേ നല്ലാ കഥകളുടെ തുടർച്ച ഇപ്പൊ കാണാറില്ല. ഇതും അതുപോലെ നിർത്തരുത് പ്ലീസ്. വായിച്ചപ്പോൾ നല്ല ഒരു മൂഡ് കിട്ടുന്നുണ്ട്
Super.super dear ഒരു പാട് നാളായി ചേട്ടൻ അനിയത്തികഥകൾ കിട്ടിയിട്ട്. നല്ലfeel ഉണ്ട്
Plzz continue ???