ആകാശരൂപിണി അന്നപൂർണ്ണേശ്വരി ….അമ്പലത്തിലെ സ്പീക്കറിൽ നിന്നും ഭക്തിഗാനം ഒഴുകി വരുന്നത് രാജിക്ക് കേൾക്കാമായിരുന്നു …തന്റെ ടീച്ചറെ രാജി നോക്കി … ആ പാട്ടിനോട് രാജിയ്ക്ക് സാമ്യം തോന്നിയത് തന്റെ പത്മിനി ടീച്ചറോട് ആയിരുന്നു …അവർ അമ്പലത്തിലേക്കുള്ള വഴിയിലേക്ക് കയറിയതോടെ ടീച്ചറെ പരിചയമുള്ള മുഖങ്ങൾ ചിരി തൂകി കടന്നു പോയി ..
ചെറിയ ഒരു അമ്പലം ആയിരുന്നു എങ്കിലും വല്ലാത്ത ഒരു സുഖം രാജിക്ക് തോന്നി …ചുറ്റും വലിയ കാടും ..വലിയ കുളവും … തൊഴുതിറങ്ങിയ ശേഷം അവൾ അവിടെയെല്ലാം ഓടി നടന്നു കണ്ടു. കുളത്തിന്റെ പടവുകളിൽ ആ പച്ച നിറമുള്ള വെള്ളത്തിൽ തുടിക്കുന്ന മീനുകളെ അവൾ കൗതുകത്തോടെ നോക്കി … പെട്ടെന്നാണ് ഒരു കൈ രാജിയുടെ തോളത്ത് വന്ന് വീണത് ..
അവൾ ചാടി …തിരിഞ്ഞു എണീറ്റു …
രാജിയല്ലേ? ആ രൂപം ചോദിച്ചു ..
ആ .. അതേ ആരാ ? രാജി ചോദിച്ചു …
ഞാൻ രൂപ …. രാജിയുടെ പത്മിനി ടീച്ചർ എന്റെ മേമയാണ് …
രാജി ഒന്നും മനസ്സിലാവാതെ ആ രൂപത്തെ നോക്കിനിന്നു ….
അപ്പോഴേക്കും പത്മിനി കുളപ്പടവിലേക്ക് ഇറങ്ങി വന്നു …
ആഹാ..നിങ്ങൾ പരിചയപ്പെട്ടുവോ ..
എവിടുന്നു മേമ …രാജി നിൽക്കുന്നത് കണ്ടില്ലേ പന്തം കണ്ട പെരുച്ചാഴിയെ പോലെ..
അവൾക്ക് നിന്നെ പരിചയമില്ലലോ അതാണ് ..അവൾ പരിചയമില്ലാത്ത ആരോടും അങ്ങനെ സംസാരിക്കുന്ന സ്വഭാവമില്ല ..
എന്നാലും മേമ എന്നോട് മിണ്ടിക്കൂടെ ..രൂപ കൊഞ്ചി…
കേട്ടിലെ രാജി ..നീ എന്താ ഒന്നും മിണ്ടാഞ്ഞത് പത്മിനി കയ്യിലെ പ്രസാദത്തിൽ നിന്നും പഴം രാജിയുടെ വായിലേക്ക് വെച്ചു കൊടുത്തു കൊണ്ട് ചോദിച്ചു ..
അത് ..എനിക്ക് ആരാ എന്നറിയാത്തത് കൊണ്ടു…
കണ്ടോ..മേമ എനിക്ക് പഴം തന്നില്ല ..ഇപ്പൊ രാജി മതിയല്ലേ
രൂപ പരിഭവിച്ചു ..
ഈ കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി
ഇതിന്റെ ബാക്കി ഇല്ലേ…..?
????
ഇതിന്റെ മുന്നിലൊരു ഭാഗം ഞാൻ അയച്ചിരുന്നു ഡോക്ടർ ..
please waiting