പക്ഷേ അവൾ ഒന്നും പറയാൻ പോയില്ല.അവൻ അവളുടെ മുകളിൽ നിന്ന് ബെഡിൽ കിടന്നു .അവൾ 2 മിനിറ്റ് അങ്ങനെ കിടന്ന് പിന്നെ ബാത്റൂമിൽ പൊരി ഫ്രഷ് ആയി തിരിച്ച് വന്ന് വസ്ത്രം അണിഞ്ഞ് അവനെ കെട്ടി പിടിച്ച് കിടന്നു.
രാവിലെ 6 മണിക്ക് എഴുന്നേറ്റ് കുളിച്ച് കിച്ചണിലേക്ക് വരുമ്പോൾ അവിടെ അമ്മായി ചായ വെക്കുന്നതാണ് അവൾ കണ്ടത്.”അമ്മായി എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത് ഞാൻ ചെയ്യില്ലായിരുന്നോ ഇതൊക്കെ.കാലിന് സുഖമില്ലാത്തതല്ലേ”.അവൾ അമ്മായിയോടായി പറഞ്ഞു.”എനിക്ക് ഒരു കൊയപ്പവുമില്ല മോളെ അവൻ ഇന്ന് പോയില്ലേ അവനിക്ക് കൊണ്ട് പോകാൻ എന്തെങ്കിലും ഉണ്ടാകണമെന്ന് വിചാരിച്ചു എഴുന്നേറ്റത്ത”.അമ്മായി 2 ഗ്ലാസിൽ ചായ പകർന്ന് കൊണ്ട് പറഞ്ഞു”അമ്മായി ആ ചായയും കുടിച്ച് ഇവിടെ ഇരിക്ക് ബാക്കി ഞാൻ ചെയ്തോളാം”.
അമ്മായിയെ അവിടെ ഒരു ചെയറിൽ ഇരുത്തി അവൾ ചായ കുടിച്ച് ബാക്കി ജോലി ചെയ്യാൻ തുടങ്ങി.വീടും മുറ്റവും അടിച്ച് വാരി വീടിൻ്റെ അകം തുടച്ചും രാവിലത്തെ ഭക്ഷണം ഉണ്ടാക്കി .എപ്പോൾ തന്നെ സമയം 7:30 മണിയായിരുന്നു.”അവനിക്ക് എത്ര മണിക്ക മോളെ പോകണ്ടേ”.അങ്ങോട്ടേക്ക് വന്ന അമ്മാവൻ ചോദിച്ചു.”10:30ക്ക് എങ്കിലും ഇവിടുന്ന് കീഴണം എന്ന് പറഞ്ഞു”.
വിനോദിന് കൊണ്ട് പോകാൻ ഉണ്ണിയപ്പവും മറ്റു ഉണ്ടാക്കി കൊണ്ട് വർഷ പറഞ്ഞു. “നീ പോയി അവനെ എഴുന്നേൽപ്പിക്ക് ബാക്കി ഞാൻ ചെയ്തോളം”.അവളെ നിർബന്ധിച്ച് റൂമിലേക്ക് അയച്ച് അമ്മായി പറഞ്ഞു.മുകളിലേക്ക് ചെന്ന് റൂമിൽ കയറുമ്പോൾ വിനോദ് അവിടെ ഇല്ലായിരുന്നു.ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് അവൻ ബാത്റൂമിലാണ് ഉള്ളതെന്ന് മനസ്സിലായി.
