അതോർത്തപ്പോ തന്നെ അനന്തുവിന് മുട്ടിടിക്കാൻ തുടങ്ങി.
അല്പ നേരത്തെ ചിന്തക്ക് ശേഷം അവൻ സ്വന്തം മുറിയിലേക്ക് പോയി.
നിലവറയിൽ നിന്നും കിട്ടിയ പെട്ടിയിലെ കത്തും പിന്നെ ദേവന്റെ ഡയറിയുമെടുത്ത് അവൻ അഞ്ജലിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി.
അവൻ പ്രതീക്ഷിച്ച പോലെ തന്നെ മുറിയിൽ അഞ്ജലി തന്റെ ചിത്രങ്ങൾക്ക് നിറങ്ങൾക്കൊണ്ട് ജീവൻ പകരുകയായിരുന്നു.
അപ്പോഴാണ് അനന്തു കേറി വരുന്നത് അവൾ കണ്ടത്.
“നന്ദുവേട്ടാ വാട്ട് എ സർപ്രൈസ്?”
അഞ്ജലിയുടെ കണ്ണുകൾ തിളങ്ങി.
“ഞാൻ കേറി വരുന്നതിന് എന്തിനാ ഇത്രയും സസ്പെൻസ്?”
“അതുപിന്നെ ഓരോ തവണയും നന്ദുവേട്ടനോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ എന്നെ സംബന്ധിച്ചു ഒരുപാട് വിലപ്പെട്ടതാണ് ”
അഞ്‌ജലി ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
“എങ്കിൽ പിന്നെ നിന്നെയിന്ന് വെറുപ്പിച്ചിട്ട് തന്നെ കാര്യം”
അനന്തു അവിടുള്ള ബെഡിലേക്ക് മലർന്നു കിടന്നു.
അവൾ തന്റെ വീൽ ചെയർ അവനു നേരെ തിരിച്ചു വച്ചു.
“എന്താ നന്ദുവേട്ടാ ഇന്ന് പ്ലാൻ?”
അഞ്ജലിയുടെ ചോദ്യം കേട്ടതും അനന്തു ഒന്നു നെടുവീർപ്പെട്ടു.
“അരുണിമയെ കാണാൻ പോകണം…………..അവളുടെ ചെക്കപ്പിന്”
“ഓഹ് ഞാനതു മറന്നു………..പറഞ്ഞ പോലെ നന്ദുവേട്ടൻ ആ ചേച്ചീനെ ബുള്ളെറ്റ് വച്ചു ഇടിച്ചു തെറിപ്പിച്ചില്ലേ?”
വായ് പൊത്തിക്കൊണ്ട് അവൾ ചിരി തുടങ്ങി.
“ദേ പെണ്ണെ എന്നെക്കൊണ്ട് പറയിപ്പിക്കല്ല്………….അവൾ തന്നെയാ റോങ്ങ് സൈഡിൽ കൂടെ വന്നത്……….എന്നിട്ട് എന്റെ മെക്കിട്ടാ കേറുന്നേ?”
“അതുപിന്നെ നന്ദുവെട്ടനല്ലേ അതിന്റെ ഉത്തരവാദിത്വം……….. അതുകൊണ്ടാവും…………പറയായിരുന്നില്ലേ നന്ദുവേട്ടന് തേവക്കാട്ട് ശങ്കരന്റെ കൊച്ചു മോനാണെന്ന്”
അഞ്ജലിയുടെ പറച്ചിൽ കേട്ട് അനന്തുവിന് ചിരി വന്നു.
“ഉവ്വാ എങ്കിൽ കാണാമായിരുന്നു എന്റെ മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുന്നത്………….അപ്പൊ അവളുടെ ശൂരത്വവും കലിപ്പുമൊക്കെ എനിക്ക് കാണാൻ പറ്റുവോ?”
“ഓഹോ എന്തൊരു ത്യാഗം…………ഇവിടുത്തെ കൊച്ചു മോനാണെന്ന് പറഞ്ഞാൽ ചേച്ചി നന്ദുവേട്ടന്റെ പുറകെ നടന്നേനെ”
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ