വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax] 421

അനന്തു പയ്യെ മുന്നിലേക്ക് നടക്കാൻ തുടങ്ങി.

ആ ബീച്ചിലൂടെ തന്നെ 3 km നടന്നു കഴിഞ്ഞതും ആൾ തിരക്കുള്ള മറ്റൊരു ബീച്ചിൽ അവൻ എത്തി ചേർന്നു

അവിടെ ധാരാളം ആളുകളും വണ്ടികളും കാണാമായിരുന്നു.

അനന്തു അവിടെ കണ്ട ആരുടെയോ ഒരു പൾസർ ബൈക്ക് എടുത്തു സ്ഥലം വിട്ടു.

അതിമാനുഷികമായ വേഗത ആയിരുന്നു അവന്.

അനന്തുവിനെ നിയന്ത്രിച്ചു കൊണ്ടിരുന്നത് മറ്റാരുമായിരുന്നില്ല.

വൈര നാഗം തന്നെയായിരുന്നു.

ദ്രുത ഗതിയിൽ അവൻ sringeri ബീച്ചിലെത്തി.

അവിടെ നിന്നും കടലിലൂടെ സ്പീഡ് ബോട്ടിൽ ഒരു മണിക്കൂർ പോയാൽ അരുണിമ അകപ്പെട്ട ആ ദ്വീപ്പിലെത്താം.

അനന്തു മറ്റൊന്നും ചിന്തിക്കാതെ കടലിലേക്ക് എടുത്തു ചാടി.

ഒരു മത്സ്യത്തിന്റെ മെയ്വഴക്കം പോലെ അനന്തു കടലിനടിയിലൂടെ നീന്തിക്കൊണ്ടിരുന്നു.

അതിദ്രുതം

അഞ്ചു മിനുട്ടിനുള്ളിൽ അവൻ ആ ദ്വീപ്പിന് സമീപം എത്തിച്ചേർന്നു.

അപ്പോഴും അനന്തുവിനെ ആ നാഗം തന്നെയായിരുന്നു നിയന്ത്രിച്ചു കൊണ്ടിരുന്നത്.

ആ ദ്വീപിലെ ബീച്ചിൽ എത്തിയതും അനന്തുവിന്റെ തൂവെള്ള നിറമുള്ള മിഴികൾ വല്ലാതെ തിളങ്ങി.

കടൽ വെള്ളത്തിലൂടെ നീന്തി കയറി അവൻ കരയിലെ മണൽ പരപ്പിൽ എത്തി ചേർന്നു.

അപ്പൊ തന്നെ ദ്വീപിൽ വന്നു കേറിയ ഒരു അപരിചിതനെ കണ്ട 3 കറുപ്പ് വസ്ത്രധാരികളായ അംഗ രക്ഷകർ ആയുധങ്ങളുമായി അവിടേക്ക് ചെന്നു.

അതിലൊരുവൻ കയ്യിൽ പിസ്‌റ്റളുമായി എത്തിയതും അനന്തു അയാളുടെ ഇടത് കയ്യിലെ പിസ്റ്റളിൽ കേറി പിടിച്ചു വലത് കൈ വിരൽ കൊണ്ടു അയാളുടെ കണ്ണുകൾ രണ്ടും കുത്തിപ്പൊട്ടിച്ചു.

ആാാാാാാഹ്ഹ്ഹ്ഹ്ഹ്

കണ്ണുകൾ പൊട്ടിയതും അയാൾ പ്രാണ വേദനയാൽ അലറി.

അയാളുടെ ഇരു കൺകോണിലുമായി രക്തം ഓഴുകി വരുന്ന കാഴ്ച.

ഹൊ ഭയാനകം തന്നെ.

അതു കണ്ടതും നിമിഷ നേരത്തേക്ക് മറ്റു രണ്ടവന്മാർ തറഞ്ഞു നിന്നു പോയി.

അവരെ നോക്കി കൊലവെറിയോടെ അനന്തു നോക്കിയതും ഞെട്ടലിൽ നിന്നും വിമുക്തരായ അവർ അവന് നേരെ കുതിച്ചു.

അതു കണ്ടതും കാലുകൊണ്ട് അവർക്ക് നേരെ അനന്തു മണൽ തോണ്ടിയെറിഞ്ഞത് സെക്കണ്ടുകൾ കൊണ്ടായിരുന്നു.

കണ്ണിലും വായിലും മണൽ അകപ്പെട്ട അവർ നിന്നു നട്ടം തിരിഞ്ഞതും താഴെ കിടക്കുന്ന ഒന്നാമത്തവന്റെ പിസ്റ്റൾ എടുത്തു ഷൂട്ട്‌ ചെയ്തതും ഒരുമിച്ചായിരുന്നു.

72 Comments

Add a Comment
  1. ചാണക്യ ഇതിൻ്റെ സെക്കൻ്റ് പാർട്ട് എഴുതു പ്ലീസ് അതിന് വേണ്ടി ഒരു പാട് ആളുകൾ കത്തിരിക്കുന്നുണ്ട്

  2. വാലും തലയുമില്ലാത്ത ഒരു കഥയുകൊണ് ഇറങ്ങിയിരിക്കുന്നു, താൻ എഴുതിയതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ, ഉടും പവുമില്ലാത്ത ഒരു ചവർ.

  3. Bro ethinte adutha bhagam odanee kanoo

  4. എവിടെയാടോ ഇതിൻ്റെ അടുത്ത സീസൺ തുടങ്ങിക്കുടെ

  5. Thante nalla oru fan aanu please onnu complete cheyyo chettaa

  6. Ithinte baki onnu ido

  7. Ithinte bakki vere evideyo undennulla comment kandu , ariyavunnavar paranju tharumo please.

  8. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

  9. വരുമോ

    1. പ്രിയ ചാണക്യൻ ബ്രോ. ഞാനിപ്പഴാണ് ഈ കഥ മൊത്തത്തിൽ വായിച്ചു കഴിഞ്ഞത്.. എനിക്കിഷ്ടപ്പെട്ടു… താങ്കളുടെ അവതരണം മികച്ചതാണ്… ഓരോ പാട്ടുകളും വായിച്ചു കഴിയുമ്പോൾ അടുത്ത പാർട്ടിൽ ഇനി എന്തെല്ലാം ആണ് ന്നുള്ള ഒരു തൊര, ഒറു ആഗ്രഹം, ആകാംഷ… ഒന്നും പറഞ്ഞരിക്കാൻ പറ്റാത്ത അത്രയും ആണ് ഇങ്ങളുടെ അവതരണം… പൽഡ് രണ്ടാം ഭാഗം എത്രയും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്…. Thanks for a സൂപ്പർ സ്റ്റോറി…. And i വില്ൽ wait for a സെക്കന്റ്‌ part… So pls പെട്ടെന്ന്…. ??????e?????

  10. Oru update thaa bro..

    1. Veno vera appil ind session 2

      1. Bro ath evideyannenn parayumo

  11. Waiting bro..

  12. ബ്രോ അടുത്ത ഭാഗം വേഗം തന്നെ തരുമോ വായിച്ചിട്ട് ഇന്ട്രെസ്റ് കേറി പ്രാന്ത് പിടിച്ചിരിക്കാ ഇന്ന് കിട്ടിയാൽ atheyum നല്ലത്

  13. Super story bro..

  14. Adipoli story

  15. എവിടെ

  16. S2 epozha bro varunne… w8ng aanu bro story poli aanu tto ❤️❤️❤️???????

  17. എന്ത് പറ്റി ബ്രോ…കുറെ ആയല്ലോ കണ്ടിട്ട്… എഴുതുന്നതിൻ്റെ ബുദ്ധിമുട്ട് എഴുതുന്ന ആൾക്കെ അറിയൂ…ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്ന് അറിയിക്കുന്നു..

  18. Bakki eppam varum enu praa please

  19. Kure aayi wait cheyunnu… Enthelum update undel comment cheyu plz

  20. ബ്രോ, എന്തേലും ഒരു update tharavo..

  21. കിണ്ടി

    2 masam aayi

  22. Waiting for next season❤

  23. സ്നേഹത്തോടെ കാത്തു രിക്കുന്നു
    തുടക്കം മുതലെയുള താങ്കളുടെ എഴുത്തിന്റെ ഒരു കുഞ്ഞി. ആരാധകൻ

  24. bro.. eagerly waiting for next episodes….

  25. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്.വിമർശിക്കുന്നവർക്ക് എഴുത്തിലൂടെ മറുപടി കൊടുക്കണം. അല്ലാതെ തളർന്ന് പോകരുത്. ബ്രോനെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേർ ഉണ്ട് ഇവിടെ.അവരെ നിരാശരർ ആകരുത്.
    ഉടൻ തന്നെ അടുത്ത ഭാഗം ഉണ്ടാവും എന്ന വിശ്വാസത്തോടെ
    സ്നേഹത്തോടെ LOTH….??

Leave a Reply

Your email address will not be published. Required fields are marked *